1 GBP = 103.87
breaking news

ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം പ്രൗഢഗംഭീരമായി; ആവേശം വിതറിയ പരിപാടികളും, മത്സരങ്ങളുമായി 20ന്റെ നിറവില്‍ തിളങ്ങുന്ന ജിഎംഎയുടെ ആഘോഷരാവ്

ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം പ്രൗഢഗംഭീരമായി; ആവേശം വിതറിയ പരിപാടികളും, മത്സരങ്ങളുമായി 20ന്റെ നിറവില്‍ തിളങ്ങുന്ന ജിഎംഎയുടെ ആഘോഷരാവ്

20ാം വാര്‍ഷികത്തിലേക്ക് കടക്കുന്ന ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ഇക്കുറി ആവേശവും, സ്മരണകളും ഉണര്‍ത്തുന്ന വിരുന്നായി മാറി. ക്ലീവ് സ്‌കൂള്‍ വേദിയായി അരങ്ങേറിയ ആഘോഷരാവില്‍ ജിഎംഎ അംഗങ്ങള്‍ കുടുംബസമേതം എത്തിച്ചേര്‍ന്നു. ജിഎംഎ സെക്രട്ടറി ദേവലാല്‍ സഹദേവന്‍ ചടങ്ങിനായി എത്തിച്ചേര്‍ന്ന അംഗങ്ങളെ സ്വാഗതം ചെയ്തു. പ്രസിഡന്റ് ജോ വില്‍ടണ്‍ ആന്റണി പ്രസിഡന്‍ഷ്യല്‍ പ്രസംഗം നടത്തി. ട്രഷറര്‍ മനോജ് വേണുഗോപാല്‍, വൈസ് പ്രസിഡന്റ് സന്തോഷ് ലൂക്കോസ് ,ജോയിന്റ് സെക്രട്ടറി സജി വർഗ്ഗീസ് , ജോയിന്റ് ട്രഷറര്‍ സ്റ്റീഫന്‍ അലക്‌സ്, തുടങ്ങി ജിഎംഎയുടെ എല്ലാ ഭാരവാഹികളും, യുക്മ റീജിയണൽ സെക്രട്ടറി സുനിൽ ജോർജ്ജ് , ജി.എം.എ ചെൽട്ടൻ ഹാം യുണിറ്റ് ഭാരവാഹികളും വേദിയില്‍ സന്നിഹിതരായി.

വൈകുന്നേരം 3.30ഓടെ വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെട്ട സ്റ്റാര്‍ട്ടര്‍ കഴിച്ച് ആസ്വദിച്ചാണ് കലാപരിപാടികളിലേക്ക് ചുവടുവെച്ചത്. റോബി മേക്കര, അനില എന്നിവർ അവതാരകരായിരുന്നു. സിബി ജോസഫ് , ബിനു മോൻ രമ്യ മനോജ് എന്നിവർ സ്‌റ്റേജ് മാനേജ് മെൻറ് നിർവ്വഹി ച്ചു. ആഘോഷപൂര്‍വ്വം സാന്റാക്ലോസ് വേദിയിലെത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.

സാന്റയും, ജിഎംഎ ഭാരവാഹികളും ചേര്‍ന്ന് മെഴുകുതിരികള്‍ കത്തിച്ച് ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സാന്റ കേക്ക് മുറിച്ചു, ശേഷം കേക്ക് വിതരണം ചെയ്തു. തുടര്‍ന്നാണ് പ്രൗഢഗംഭീരമായ ആഘോഷരാവിന് തുടക്കം കുറിച്ചത്

കേക്ക് കോമ്പറ്റീഷനാണ് ആദ്യം അരങ്ങേറിയത്. കഠിനമായ മത്സരത്തില്‍ വിവിധ ടീമുകള്‍ സ്വാദിന്റെ പോരാട്ടം നടത്തി. വിധി നിര്‍ണ്ണയിക്കുന്നത് ദുഷ്‌കരമായ അവസ്ഥയില്‍ ജഡ്ജിമാര്‍ കേക്ക് മുറിച്ച്, രുചിച്ച് നോക്കിയാണ് പോയിന്റ് നല്‍കിയത്.

കേക്ക് മത്സരത്തിൽ കിഡ്സ് വിഭാഗത്തിൽ ടീന റോയീസ് ഒന്നാം സമ്മാനവും ജെയ്ഡ് ജോ ജെയ്ക്ക് ജോ യും രണ്ടാം സമ്മാനത്തിന് അർഹരായി ..
പതിമ്മൂന്നു വയസ്സിനു മുകളിൽ മത്സരിച്ച വിഭാഗത്തിൽ അലീന ജഗ്ഗി ഒന്നാമതും , മരിയ ,ജീവ ,അലീറ്റ എന്നിവർ രണ്ടാം സമ്മാനവും നേടിയെടുത്തു.

പിന്നാലെ അരങ്ങേറിയ കരോള്‍ ഗാന മത്സരവും മികച്ചതായി. വിവിധ ടീമുകള്‍ മനോഹരങ്ങളായ ഗാനങ്ങള്‍ അവതരിപ്പിച്ചു. ടിജു തോമസിന്റെ നേതൃത്വത്തിലുള്ള ഗ്ലോസ്റ്റര്‍ ബീറ്റ്‌സ് ടീം ഒന്നാം സമ്മാനം നേടി. ചെല്‍ട്ടൻ ഹാം ടീം രണ്ടാം സ്ഥാനത്തെത്തി

തുടര്‍ന്ന് വേദിയെ ഇളക്കിമറിച്ച് ജിഎംഎയുടെ ഫോറസ്റ്റ് ഓഫ് ഡീന്‍ യുവതാരങ്ങളുടെ തകര്‍പ്പന്‍ നൃത്തമാണ് അരങ്ങേറിയത്. പിന്നാലെ ആര്യനും, ടീമും അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സും ഹരംകൊള്ളിച്ചു

ഇതിന് ശേഷമാണ് ജിഎംഎ തെക്കേക്കര, വടക്കേക്കര ടീമുകളുടെ കരോള്‍ അവതരണം നടന്നത്. 30 വര്‍ഷം മുന്‍പ് കേരളത്തിലെ വീടുകളില്‍ എത്തിയ ക്രിസ്മസ് കരോളുകളെ അനുസ്മരിപ്പിച്ചുള്ള പുനരാവിഷ്‌കാരം രണ്ട് ടീമുകളും ഭംഗിയായി അവതരിപ്പിച്ചു

തുടര്‍ന്ന് വിവിധ ടീമുകളുടെ ഗ്രൂപ്പ് ഡാന്‍സ്, ഗാനാലാപനം എന്നിവയുമുണ്ടായി. ചെല്‍ട്ടണാം ടീമിന്റെ മൈം ശ്രദ്ധേയമായി. ചടങ്ങുകള്‍ക്കിടയില്‍ വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നര്‍ നടന്നു.

അവസാന ഘട്ടത്തില്‍ വിവിധ മത്സരങ്ങളായ ഹൗസ് ഡെക്കറേഷന്‍, ക്രിബ് കോമ്പറ്റീഷനുകളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

ആഘോഷങ്ങള്‍ക്കൊപ്പം മനുഷ്യസമൂഹത്തിന് നന്മയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മുന്നിട്ടിറങ്ങുന്ന ജിഎംഎ ഇക്കുറിയും അതില്‍ മാറ്റം വരുത്തിയില്ല. തിരക്കേറിയ പരിപാടിക്കിടയിലും സ്റ്റെം സെല്‍ ഡൊണേഷനെ കുറിച്ച് ജിഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ലോറന്‍സ് പെല്ലിശ്ശേരി വിശദീകരിച്ചു. ഇതോട് അനുബന്ധിച്ച് ക്യാംപും സംഘടിപ്പിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more