1 GBP = 103.75

റീജിയണൽ നാഷണൽ കലാമേളകളിൽ ചാമ്പ്യൻ പട്ടം തുടർക്കഥയാക്കുന്ന ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ

റീജിയണൽ നാഷണൽ കലാമേളകളിൽ ചാമ്പ്യൻ പട്ടം തുടർക്കഥയാക്കുന്ന ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ

ബാല സജീവ്കുമാർ, യുക്മ പി ആർ ഒ

ഇത്തവണത്തെ നാഷണൽ കലാമേളയിൽ ഏറ്റവും കൂടുതൽ പോയന്റ് നേടി ചാമ്പ്യൻ അസ്സോസിയേഷനായി തിരഞ്ഞെടുക്കപ്പെട്ട ജി എം എ യുടെ ചരിത്രം വിജയത്തിളക്കങ്ങളുടെ നിറമാലയാണെന്ന് തന്നെ പറയാം. 2013 മുതൽ 2017 വരെ തുടർച്ചയായി അഞ്ചു വർഷം റീജിയണൽ കലാമേളയിൽ ചാമ്പ്യൻപട്ടം നേടുന്ന ജി എം എ 2015 ലെ നാഷണൽ ചാമ്പ്യന്മാരും, 2016 ലെ നാഷണൽ ഫസ്റ്റ് റണ്ണർ അപ്പുമായിരുന്നു. കൂട്ടുത്തരവാദിത്തവും, കലാകായിക മത്സരങ്ങളോടുള്ള ആഭിമുഖ്യവും, പ്രോത്സാഹനവും, മാറിമാറി വരുന്ന അസോസിയേഷൻ ഭാരവാഹികൾ പകർന്നു നൽകിയപ്പോൾ, ചിട്ടയായ പരിശീലനവും, കഠിനാദ്ധ്വാനവും, മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ധൈര്യവും മനസ്സും മത്സരാർത്ഥികളും മാതാപിതാക്കളും പ്രകടിപ്പിച്ചതാണ് ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷന്റെ വിജയഗാഥക്കു പിന്നിൽ

കഴിഞ്ഞ ശനിയാഴ്ച നടന്ന യുക്മ നാഷ്ണല്‍ കലാമേളയില്‍ മിന്നുന്ന പ്രകടനമാണ് ജി എം എ കാഴ്ചവെച്ചത്. നൂറ്റിപ്പത്ത് അസോസിയേഷനുകള്‍ അംഗമായിട്ടുള്ള യുക്മ നടത്തിയ നാഷണല്‍ കലാമേളയില്‍ ഏറ്റവും നല്ല അസോസിയേഷനായി ജി എം എ തെരഞ്ഞെടുക്കപ്പെട്ടു. ശക്തമായ മത്സരങ്ങള്‍ക്ക് വേദിയായ കലാമേളയില്‍ 68 പോയിന്റുകള്‍ നേടി ആധികാരിക വിജയമാണ് ജി എം എ കരസ്ഥമാക്കിയത്. ജി എം എ യുടെ ക്രിസ്റ്റല്‍ വര്‍ഷത്തിലെ ആഘോഷങ്ങള്‍ നടക്കുന്ന അവസരത്തില്‍ യുക്മ നാഷണല്‍ കലാമേളയിലെ ഈ വിജയം ഇരട്ടി മധുരമാണ് ജി എം എ യ്ക്ക് സമ്മാനിച്ചിരിക്കുന്നത്.

ബസ്സിലും കാറുകളിലുമായി 100 ഓളം അംഗങ്ങളാണ് കഴിഞ്ഞ ശനിയാഴ്ച നടന്ന യുക്മ നാഷ്ണല്‍ കലാമേളയില്‍ പങ്കെടുക്കുവാനായി ജി എം എ യില്‍ നിന്ന് എത്തിയിരുന്നത്. ഈ വര്‍ഷത്തെ സൌത്ത് വെസ്റ്റ് റീജണല്‍ കലാമേളയിലെ കലാതിലമായ ഷാരോണ്‍ ഷാജി , വ്യക്തിഗത ചാമ്പ്യന്മാരായ ബിന്ദു സോമന്‍ , ദിയ ബൈജു തുടങ്ങിയവരുടെ കരുത്തില്‍ ഒരു വന്‍ സംഘവുമായിട്ടായിരുന്നു ജി എം എ ഇക്കുറി നാഷ്ണല്‍ കലാമേളയെ നേരിട്ടത്. രണ്ടാം സ്ഥാനത്ത് എത്തിയ അസോസിയേഷനെ 12 പോയിന്റുകള്‍ക്കാണ് ജി എം എ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് മത്സരങ്ങളിലും വ്യക്തിഗത മത്സരങ്ങളിലും വ്യക്തമായ ലീഡ് നേടിയാണ്‌ ജി എം എ കലാമേളയിലെ ഏറ്റവും നല്ല അസോസിയേഷന്‍ പട്ടം നേടിയെടുത്തത്. ജി എം എ നേടിയ 68 പോയിന്റുകള്‍ സൌത്ത് വെസ്റ്റ് റീജിയണിന് ഈ നാഷ്ണല്‍ കലാമേളയില്‍ രണ്ടാമത്തെ നല്ല റീജിയന്‍ പദവിയും നേടികൊടുത്തു.

പതിവില്‍ നിന്നും വിപരീതമായി ഗ്രൂപ്പ് മത്സരങ്ങളില്‍ ജി എം എ യിലെ ഇളം തലമുറ നേടിയ 37 പോയിന്റുകളാണ് ഈപ്രാവശ്യത്തെ ജി എം എ യുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സില്‍ ഒന്നും രണ്ടും സ്ഥാനങ്ങളും, മാര്‍ഗ്ഗംകളിയില്‍ ഒന്നാം സ്ഥാനവും , സംഘഗാന മാത്സരത്തിലും , ജൂണിയേര്‍സിന്റെ സിനിമാറ്റിക് ഡാന്‍സില്‍ മൂന്നാം സ്ഥാനവും ജി എം എ കരസ്ഥമാക്കി. റീജണല്‍ കലാമേളയിലെ വ്യക്തിഗത ചാമ്പ്യനായ ദിയ ബൈജുവും, കെയിറ്റ് റോയിയും സംഘവുമാണ് എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടത്. അവിസ്മരണീയമായ ഒരു കലാവിരുന്ന് ആയിരുന്നു എട്ട് വയസ്സില്‍ താഴെയുള്ള ഈ കുരുന്നുകള്‍ അവതരിപ്പിച്ച സംഘനൃത്തം.



വ്യക്തിഗത മത്സരങ്ങളില്‍ റ്റാനിയ റോയിയും (ഫാൻസി ഡ്രസ്സ് കിഡ്‌സ് ഫസ്റ്റ്) കിഡ്സ് വിഭാഗത്തിൽ ദിയ ബൈജുവും src=”https://uukmanews.com/wp-content/uploads/2017/11/3-3.jpg” alt=”” width=”307″ height=”328″ />സംഗീത ജോഷിയും (സബ്‌ജൂനിയർ പ്രസംഗം ഫസ്റ്റ്, സ്‌റ്റോറി ടെല്ലിംഗ് മൂന്നാം സ്ഥാനം) , കരോള്‍ സണ്ണിയും (സബ്‌ജൂനിയർ മലയാളം പ്രസംഗം സെക്കൻഡ്) , ഷാരോണ്‍ ഷാജിയും (സബ്‌ജൂനിയർ സിനിമാറ്റിക് ഡാൻസ് ഫസ്റ്റ്) , </a>ലിസ സെബാസ്റ്റ്യനും (ഫാൻസി ഡ്രസ്സ് ജൂനിയർ സെക്കൻഡ്) , ബെന്നിറ്റ ബിനുവും (കഥാപ്രസംഗം, സംഗീതപാരായണം വിഭാഗങ്ങളിൽ മൂന്നാം സ്ഥാനം) , സാന്ദ്ര ജോഷിയും , റോബി മേക്കരയും (മലയാളം പ്രസംഗം രണ്ടാമ സ്ഥാനം) , ബിന്ദു സോമനും (കഥാപ്രസംഗം) , ശരണ്യ ആനന്ദും (സോളോ സോങ് ഒന്നാം സ്ഥാനം) എന്നിവരാണ് പ്രധാനമായും ജി എം എ യ്ക്ക് വേണ്ടി സമ്മാനങ്ങള്‍ നേടിയത്.. വ്യക്തിഗത മത്സരങ്ങളില്‍ 31 പോയിന്റുകളാണ് ഈ വര്‍ഷത്തെ യുക്മ നാഷ്ണല്‍ കലാമേളയില്‍ ജി എം എ നേടിയെടുത്തത്.

ഗ്ലോസ്റ്റര്‍ഷെയര്‍ കലാകുടുംബത്തിലെ ഏറ്റവും നല്ല സംഘവുമായിട്ടായിരുന്നു ജി എം എ ഇക്കുറി നാഷ്ണല്‍ കലാമേളയില്‍ മാറ്റുരയ്ക്കാന്‍ എത്തിയിരുന്നത്. ഈ വര്‍ഷത്തെയും , കഴിഞ്ഞ വര്‍ഷങ്ങളിലെയും കലാതിലകങ്ങളും , വ്യക്തിഗത ചാമ്പ്യന്മാരുമായ ഷാരോണ്‍ ഷാജി , ദിയ ബൈജു , ബിന്ദു സോമന്‍ , ബെന്നിറ്റ ബിനു , സാന്ദ്ര ജോഷി തുടങ്ങിയ ജി എം എ യുടെ കരുത്തുറ്റ കലാകാരമാര്‍ മത്സരത്തില്‍ ഉടനീളം അങ്ങേയറ്റം മികവ് പുലര്‍ത്തി. ജി എം എ യുടെ പ്രസിഡന്റ് ടോം ശങ്കൂരിക്കല്‍ , സെക്രട്ടറി മനോജ്‌ വേണുഗോപാല്‍ , ആര്‍ട്ട്സ് കോര്‍ഡിനേറ്റര്‍ ലൌലി സെബാസ്റ്റ്യന്‍ , യുക്മ പ്രതിനിധികളായ ഡോ: ബിജു പെരിങ്ങത്തറ , റോബി മേക്കര , തോമസ്‌ ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളുടെ മാതാപിതാക്കളും, മറ്റ് അംഗങ്ങളും അടങ്ങുന്ന ഒരു വന്‍ പ്രോത്സാഹന സംഘവുമായിട്ടായിരുന്നു ജി എം എ ഇക്കുറി കലാമേളയെ നേരിടാന്‍ എത്തിയിരുന്നത്. ക്രിസ്റ്റല്‍ വര്‍ഷത്തില്‍ തങ്ങള്‍ നേടിയെടുത്ത ഈ വന്‍വിജയത്തെ അതീവ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ്‌ ജി എം എ യിലെ ഓരോ കലാകാരമാരും, അംഗങ്ങളും എതിരേറ്റത്.

യുക്മയുമായും യുക്മയുടെ പ്രവർത്തനങ്ങളുമായും പൂർണ്ണമായി സഹകരിക്കുന്ന ജി എം എ യുക്മയുടെ കലാകായിക മത്സരങ്ങൾക്കും സെമിനാറുകൾക്കും വേദിയൊരുക്കുന്നതിലും ആതിഥേയരാകുന്നതിലും മുന്നിൽത്തന്നെയായിരുന്നു.

യുവജനങ്ങൾക്കായി യുക്മ നാഷനൽകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കുന്ന യുക്മ യൂത്ത് സെമിനാറിന് (മാർഗ്ഗ നിർദ്ദേശ ക്യാമ്പ് ) വേദിയൊരുക്കുന്നത് ജി എം എ ആണ്. ഈ അസോസിയേഷന്റെ ഭാരവാഹികളെയും, അംഗങ്ങളെയും യുക്മ നാഷണൽ കമ്മിറ്റിയും യുക്മ ന്യൂസും പ്രത്യേകമായി അനുമോദിക്കുന്നു.

ബെറ്റർ ഫ്രെയിംസ് പകർത്തിയ കലാമേളയുടെ ചിത്രങ്ങൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more