- ഗുജറാത്തിൽ ഉപയോഗിച്ച ഇവിഎമ്മുകൾ ഉപയോഗിക്കരുത്; കർണാടകയിൽ പ്രതിഷേധവുമായി കോൺഗ്രസ്.
- അരികൊമ്പൻ: ശാശ്വത പരിഹാരത്തിന് വിദഗ്ധസമിതിയെ നിയമിക്കുമെന്ന് ഹൈക്കോടതി
- ആദ്യമായി കണ്ടത് നെല്ല് എന്ന ചിത്രത്തിനിടെ’; ഇന്നസെന്റുമായുള്ള സൗഹൃദത്തിനെ കുറിച്ച് മമ്മൂട്ടി.
- 3 വർഷത്തെ ഇടവേളയ്ക്ക് ശേഷം സെക്രട്ടേറിയറ്റിലെ സമരഗേറ്റ് വീണ്ടും തുറന്നു; പൊതുജനങ്ങൾക്ക് ഇതുവഴി പ്രവേശനമില്ല.
- മുഹമ്മദ് ഫൈസൽ എംപിയുടെ അയോഗ്യത പിൻവലിച്ചു.
- വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല
- സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസാക്കില്ല; അഞ്ച് വയസ് തന്നെയെന്ന് മന്ത്രി വി ശിവൻകുട്ടി.
യുകെ മലയാളികള്‍ക്ക് ക്രിസ്തുമസ് പുതുവത്സര സമ്മാനവുമായി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്; കൊച്ചിന് പോപ്പിന്സിന്റെ കോമഡി ഫിയസ്റ്റയുമായി ജി എം എ .
- Dec 14, 2016

ടോം ശങ്കൂരിക്കല്‍
ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ അടിച്ചു പൊളിച്ച് ആഘോഷിക്കുവാനും സംഗീതത്തിന്റെയും പൊട്ടിച്ചിരികളുടെയും മായാലോകത്ത് ആര്‍ത്തുല്ലസിക്കാനും യു കെ മലയാളികള്‍ക്കായി ഇതാ ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍. കേരളക്കരയിലെ പ്രശസ്തരും പ്രഗത്ഭരുമായ ഏതാനും താരങ്ങള്‍ അണി നിരക്കുന്ന ഒരു സംഗീത ഹാസ്യ നിശായാണ് മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016. സിനിമാ സീരിയല്‍ താരം ദിവ്യ വിശ്വനാഥ്, സിനിമാ ടിവി മിമിക്രി കലാകാരായ പ്രശാന്ത് കാഞ്ഞിരമറ്റം, അജീഷ് കോട്ടയം, മുഹമ്മ പ്രസാദ്, ഷിജു അഞ്ചുമന, പ്രശസ്ത പിന്നണി ഗായകരായ ആന്‍ മേരി (ഐഡിയ സ്റ്റാര്‍ സിങ്ങര്‍), ഷിനോ പോള്‍ തുടങ്ങി ഏഴോളം താരങ്ങളാണ് യു കെ യുടെ മണ്ണില്‍ പറന്നിറങ്ങുന്നത്.
ഈ ഏഴു പേര്‍ക്കും യു കെ യിലേക്ക് വരാനുള്ള വിസിറ്റിംഗ് വിസയും ഇതിനോടകം അടിക്കുകയും ജി എം എ കമ്മിറ്റി അവരുടെ വിസ യുടെ കോപ്പി കണ്ടു ബോധ്യപ്പെട്ടിട്ടുമുണ്ട്. പല സ്റ്റേജ് ഷോകളും ആദ്യം വരുമെന്ന് പറയുകയും പിന്നീട് വിസ അടിക്കാതെ റദ്ദാക്കപ്പെട്ടിട്ടുള്ള മുന്‍കാല അനുഭവം വെച്ച് കൊണ്ടാണ് ജി എം എ അധികാരികള്‍ ഈ ഒരു ഉറപ്പു വരുത്തിയത്.
പഴയതും പുതിയതും ആയ സൂപര്‍ ഹിറ്റ് ഗാനങ്ങളും കലാഭവന്‍ മണി സമര്പ്പണമായൊരുക്കുന്ന നാടന്‍ ഗാനങ്ങളുടെ മിക്സും പുതു പുത്തന്‍ ഹാസ്യ നമ്പറുകളും കോര്‍ത്തിണക്കിയാണ് മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ പ്രേക്ഷക സമക്ഷം എത്തുന്നത്. കൊച്ചിന് പോപ്പിന്സിന്റെ നേതൃത്വത്തില്‍ 2016 ഡിസംബര്‍ അവസാന വാരം മുതല്‍ 2017 ജനുവരി ആദ്യ വാരം വരെ യു കെ യിലെ വിവിധ സ്റ്റേജുകളില്‍ അവതരിക്കപ്പെടുന്ന മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016 സംവിധാനം ചെയ്തിരിക്കുന്നത് ശ്രീ. പ്രശാന്ത് കാഞ്ഞിരമറ്റമാണ്.
ദിവ്യ വിശ്വനാഥ്: ഏഷ്യാനെറ് സംപ്രേക്ഷണം ചെയ്ത കൊണ്ടിരിക്കുന്ന സ്ത്രീധനം പരമ്പരയിലെ ദിവ്യ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന ഈ അഭിനേത്രിക്കു ഒരു ആമുഖത്തിന്റെ ആവശ്യകത തന്നെ വേണ്ടി വരില്ല. വേളാങ്കണ്ണി മാതാവ് എന്ന സീരിയല്‍ മുതല്‍ മലയാളി മനസ്സുകള്‍ ഇരു കൈയും നീട്ടി സ്വീകരിച്ച താരമാണ് ദിവ്യ. അമ്മത്തൊട്ടില്‍, മറ്റൊരുവന് തുടങ്ങിയ സൂര്യ ടി വി മലയാളം പരമ്പരകള്‍ മാത്രമല്ല ഒട്ടനവധി തമിഴ് പരമ്പരകളിലൂടെയും മലയാളം തമിഴ് ചലച്ചിത്രങ്ങളിലൂടെയും ജനപ്രീതി നേടിയെടുക്കുവാന്‍ ദിവ്യക്കു കഴിഞ്ഞിട്ടുണ്ട്. ഏറ്റവും മികച്ച നടിക്കുള്ള ഏഷ്യാനെറ് ടെലിവിഷന്‍ അവാര്‍ഡുകളടക്കം നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള ദിവ്യ ചന്ദ്രനിലേക്കൊരു വഴി, ഇന്ദ്രജിത്, പുലിവേഷം (തമിഴ്), ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, റോക്സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.
പ്രശാന്ത് കാഞ്ഞിരമറ്റം: സ്റ്റേജ് ഷോ പ്രേക്ഷകര്‍ക്കു പ്രത്യേക ആമുഖത്തിന്റെ ആവശ്യകത വേണ്ടാത്ത താരം. കൈരളി ടി വി യില്‍ ഒന്‍പതു വര്‍ഷക്കാലം വളരെ വിജയകരമായി സംപ്രേക്ഷണം ചെയ്ത ‘ജഗതി ജഗതിമയം’ എന്ന പരിപാടിയുടെ അവതാരകന്. റിഥം എന്ന ചലച്ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച് നിന്നിഷ്ടം എന്നിഷ്ടം 2, ഏയ്ഞ്ചല്‍ ജോണ്‍, സീനിയര്‍ മാന്‍ഡ്രേക്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, നവാഗതര്‍ക്ക് സ്വാഗതം, പറയാന്‍ ബാക്കി വെച്ചത്, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെയും ജനശ്രദ്ധേയനായ നടന്. ജഗതി ശ്രീകുമാര്‍ അപകടത്തിന് മുന്‍പ് അഭിനയിച്ച പറുദീസ അടക്കം നാല് ചിത്രങ്ങള്‍ക്ക് ജഗതിയുടെ ശബ്ദം നല്കിയിരിക്കുന്നതും പ്രശാന്താണ്. വിദേശ രാജ്യങ്ങളടക്കം നിരവധി സ്റ്റേജ് പ്രോഗ്രാമുകളുടെ സജീവ സാന്നിധ്യമായ പ്രശാന്ത് മികച്ച ഒരു ഗായകനും കൂടിയാണ്.
അജീഷ് കോട്ടയം: സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ദൃശ്യ മാധ്യമങ്ങളിലെ കോമഡി പരിപാടികളിലൂടെയും കുടിയന് കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ കലാകാരന്. ഏഷ്യാനെറ്റ് സിനിമാല, ഫൈവ് സ്റ്റാര്‍ തട്ടുകട, ഷാപ്പിലെ കറിയും നാവിലെ രുചിയും, ഫ്ളവേഴ്സ് ടി വി യില്‍ സംപ്രേക്ഷണം ചെയ്യുന്ന നാടോടിക്കാറ്റ് തുടങ്ങിയ ജനപ്രിയ പ്രോഗ്രാമുകളിലൂടെയും ഓഫ് ദി പീപ്പിള്‍, അണ്ണാറക്കണ്ണനും തന്നാലായത് , പിഗ്മാന്, തത്സമയം ഒരു പെണ്‍കുട്ടി തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെയും ജനശ്രദ്ധ നേടിയ അനുകരണ കലയിലെ അനുഗ്രഹീത പ്രതിഭ. പുതു പുത്തന്‍ രസക്കാഴ്ചകളുമായി പ്രേക്ഷകരെ ചിരിപ്പിക്കാന്‍ അനീഷുമുണ്ട് മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016 ല്‍.
പ്രസാദ് മുഹമ്മ: ഇരുപത്തിയഞ്ചു വര്‍ഷക്കാലമായി മിമിക്രി രംഗത്തെ സജീവ സാന്നിധ്യം. ഹാസ്യാവതരണത്തില്‍ തനതു ശൈലി സ്വന്തമാക്കിയ അതുല്യ പ്രതിഭ. ഏഷ്യാനെറ്റ് വിജയകരമായി സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന വൊഡാഫോണ്‍ കോമഡി സ്റ്റാറിലെ ടീം ബ്ളാക് ആന്‍ഡ് വൈറ്റിലുടെയും ഫ്ളവേഴ്സ് ടി വി യിലെ കോമഡി സൂപ്പര്‍ നെറ്റിലൂടെയും ജനമസ്സുകളേറ്റുവാങ്ങിയ പ്രകടനങ്ങളിലൂടെ ചിര പരിചിതനായ താരം. വിദേശ രാജ്യങ്ങളടക്കം നിരവധി സ്റ്റേജ് ഷോകളിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും പ്രിയങ്കരനായ പ്രസാദ് മുഹമ്മയുടെ സാന്നിധ്യം ഈ പരിപാടിയുടെ മാറ്റ് കൂട്ടും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ഷിജു അഞ്ചുമന: വര്‍ഷാവര്‍ഷം ഓണക്കാലങ്ങളില്‍ പുറത്തിറങ്ങുന്ന ഓണത്തിനിടക്ക് പൂട്ടുകച്ചവടം എന്ന സൂപര്‍ ഹിറ്റ് കോമഡി പാരഡി ആല്‍ബത്തിന്റെ രചയിതാവും സംവിധായകനുമായ അത്ഭുത പ്രതിഭ. കൊച്ചിന് ഗിന്നസ്, കൊച്ചിന് നവോദയ, കൊച്ചിന് പോപ്പിന്‍സ് തുടങ്ങിയ മിമിക്രി സമിതികളുടെ തിരക്കഥാകൃത്തും നടനും കൂടിയായ ഈ കലാകാരന് മികച്ച ഒരു ഗായകന് കൂടിയാണ്. നാടന്‍ പാട്ടുകളും പാരഡി ഗാനങ്ങളും അനായാസേന കൈകാര്യം ചെയ്യുന്ന ഷിജുവിലൂടെ നമുക്ക് കലാഭവന്‍ മണിയേയും അനുസ്മരിക്കാം.
ആന്‍ മേരി: ഏഷ്യാനെറ് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രിയങ്കരിയായ ഈ കലാകാരി കേരളത്തിലെ പ്രശസ്ത ഗാനമേള ഗ്രൂപ്പുകളിലൂടെ കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും നിരവധി തവണ പരിപാടികള്‍ അവതരിപ്പിച്ച് ജനശ്രദ്ധ നേടിക്കഴിഞ്ഞു. എല്ലാത്തരം ഗാനങ്ങളും അനായാസേന കൈകാര്യം ചെയ്യുന്ന ആന്‍ മേരി മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റയിലൂടെ പ്രേക്ഷക മനസ്സുകളെ ഇളക്കി മരിക്കുമെന്നതില്‍ തെല്ലും സംശയിക്കാനില്ല. പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ഈ കലാകാരിയുടെ ശബ്ദ സൗകുമാര്യം യു കെ യിലെ സ്റ്റേജുകളില്‍ അലയടിക്കുക തന്നെ ചെയ്യും.
ഷിനോ പോള്‍: കേരളക്കരയിലെ സംഗീതാസ്വാദകര്‍ക്കു പ്രിയങ്കരനായ കലാകാരന്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത മ്യൂസിക് ഇന്ത്യ എന്ന ബാന്‍ഡ് സംഗീത റിയാലിറ്റി ഷോയിലൂടെ ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മുക്തകണ്ഠമായ പ്രശംസക്ക് പാത്രമായ ഗായകന്. കൈരളി ടി വി യില്‍ സംപ്രേക്ഷണം ചെയ്ത സ്കൂള്‍ ബസ് എന്ന പരിപാടിയിലൂടെയും ജനം ടി വി യിലെ പിന് നിലാവ് എന്ന സംഗീത പരിപാടിയിലൂടെയും പ്രേക്ഷക ശ്രദ്ധ ഏറ്റു വാങ്ങി വേദികളില്‍ നിന്നും വേദികളിലേക്ക് ജൈത്ര യാത്ര നടത്തുന്ന ഈ കലാകാരന് യു കെ യിലെ വേദികളെയും പിടിച്ചുലക്കാനായിരിക്കും പറന്നിറങ്ങുന്നത്.
യു കെ മലയാളികള്‍ക്കായി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ ഒരുക്കുന്ന ഈ മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016 വളരെ ചുരുക്കം സ്റ്റേജുകളില്‍ മാത്രമായിരിക്കും അവതരിപ്പിക്കുന്നത്. കേരളത്തിലും വിദേശത്തും നിറയെ പരിപാടികളുമായി ഓടി നടക്കുന്ന ഈ സംഘം വ്യത്യസ്തവും ഏറെ ആസ്വാദജനകവുമായ ഒരു അടിപൊളി പരിപാടിയാണ് ഉറപ്പു നല്‍കുന്നത്ഈ. സ്റ്റേജ് ഷോ ബുക്ക് ചെയ്യുന്നതിനും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനും ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ സെക്രട്ടറി ശ്രീ. എബിന് ജോസുമായി ബന്ധപ്പെടാവുന്നതാണ്.
എബിന് ജോസ് 07506926360
Latest News:
ഗുജറാത്തിൽ ഉപയോഗിച്ച ഇവിഎമ്മുകൾ ഉപയോഗിക്കരുത്; കർണാടകയിൽ പ്രതിഷേധവുമായി കോൺഗ്രസ്.
കർണാടകയിൽ ഇവിഎമ്മുകൾക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ഗുജറാത്തിൽ ഉപയോഗിച്ച ഇവിഎമ്മുകൾ ഇവിടെ ഉപയോഗിക...അരികൊമ്പൻ: ശാശ്വത പരിഹാരത്തിന് വിദഗ്ധസമിതിയെ നിയമിക്കുമെന്ന് ഹൈക്കോടതി
അരികൊമ്പൻ വിഷയത്തിൽ വിദഗ്ധസമിതിയെ നിയമിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ തീരുമാനത...ആദ്യമായി കണ്ടത് നെല്ല് എന്ന ചിത്രത്തിനിടെ’; ഇന്നസെന്റുമായുള്ള സൗഹൃദത്തിനെ കുറിച്ച് മമ്മൂട്ടി.
ഇന്നസെന്റിന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമ്മൂട്ടി. ഇന്നസ...3 വർഷത്തെ ഇടവേളയ്ക്ക് ശേഷം സെക്രട്ടേറിയറ്റിലെ സമരഗേറ്റ് വീണ്ടും തുറന്നു; പൊതുജനങ്ങൾക്ക് ഇതുവഴി പ്രവേ...
സെക്രട്ടേറിയറ്റിലെ സമരഗേറ്റ് വീണ്ടും തുറന്നു. 3 വർഷമായി അടച്ചിട്ടിരുന്ന നോർത്ത് ഗേറ്റ് ആണ് തുറന്നത്...മുഹമ്മദ് ഫൈസൽ എംപിയുടെ അയോഗ്യത പിൻവലിച്ചു.
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. ലോക്സഭാ സെക്രട്ടേറിയറ്റാണ് ഇത് സംബന്ധിച്ച ഉ...വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല
വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. വയനാട് എംപി രാഹുൽ ഗാന്ധി അയോഗ്യനായ...സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസാക്കില്ല; അഞ്ച് വയസ് തന്നെയെന്ന് മന്ത്രി വി ശിവൻകുട...
സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശ...ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിർബന്ധം; ടൈഫോയ്ഡ് വാക്സിന് 96 രൂപയ്ക്കും ലഭ്യം.
സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറ...
Post Your Comments Here ( Click here for malayalam )
Latest Updates
- ഗുജറാത്തിൽ ഉപയോഗിച്ച ഇവിഎമ്മുകൾ ഉപയോഗിക്കരുത്; കർണാടകയിൽ പ്രതിഷേധവുമായി കോൺഗ്രസ്. കർണാടകയിൽ ഇവിഎമ്മുകൾക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ഗുജറാത്തിൽ ഉപയോഗിച്ച ഇവിഎമ്മുകൾ ഇവിടെ ഉപയോഗിക്കരുതെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയെന്ന് പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു. ഗുജറാത്തിൽ ഉപയോഗിച്ച ഇവിഎമ്മുകളിൽ തിരിമറി നടക്കാൻ സാധ്യത ഉണ്ട്. അതിനാൽ ഈ ഇവിഎമ്മുകൾ ഉപയോഗിക്കരുതെന്നും ശിവകുമാർ ആവശ്യപ്പെട്ടു. അതിനിടെ കോലാറിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ കൃത്യമായ നിലപാട് എടുക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു
- അരികൊമ്പൻ: ശാശ്വത പരിഹാരത്തിന് വിദഗ്ധസമിതിയെ നിയമിക്കുമെന്ന് ഹൈക്കോടതി അരികൊമ്പൻ വിഷയത്തിൽ വിദഗ്ധസമിതിയെ നിയമിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ തീരുമാനത്തിനനുസരിച്ച് നടപടികൾ സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ശാന്തൻപാറ – ചിന്നക്കനാൽ പഞ്ചായത്തുകൾ, ഡീൻ കുര്യാക്കോസ്, ജോസ് കെ മാണി എന്നിവരെ കോടതി കേസിൽ കക്ഷി ചേർത്തു. വിഷയത്തിൽ ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. നാല് കുങ്കി ആനകൾ സ്ഥലത്ത് ഉള്ളതിനാൽ അരിക്കൊമ്പൻ ശാന്തനെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചു. ആനയെ പിടികൂടുകയല്ലാതെ
- ആദ്യമായി കണ്ടത് നെല്ല് എന്ന ചിത്രത്തിനിടെ’; ഇന്നസെന്റുമായുള്ള സൗഹൃദത്തിനെ കുറിച്ച് മമ്മൂട്ടി. ഇന്നസെന്റിന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമ്മൂട്ടി. ഇന്നസെന്റ് എങ്ങനെയാണ് തനിക്ക് ജ്യേഷ്ഠനും സുഹൃത്തും വഴികാട്ടിയുമെല്ലാമായി മാറിയതെന്ന് വിശദീകരിക്കുന്നതാണ് കുറിപ്പ്. ഇന്നസെന്റ് ഇനി ഇല്ല.. ഏതൊരു വിയോഗത്തെക്കുറിച്ച് ഓർക്കുമ്പോഴും എന്നത് പോലെ ഇന്നസെന്റിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുമ്പോഴും അദ്യം സങ്കടംതന്നെയാണ് തോന്നുന്നത്. അടുത്തനിമിഷം അദ്ദേഹം തന്ന പൊട്ടിച്ചിരികളും .ദുഃഖം മാത്രമല്ലാതെ അതിനപ്പുറത്തേക്ക് ചിരി ഓർമ്മകളും കടന്നുവരുന്നു എന്നതിൽ ആ മനുഷ്യൻ നമ്മളിൽ ആഴത്തിൽ അവശേഷിപ്പിച്ചുപോയ സ്വാധീനത്തിന്റെ അംശമുണ്ട്.ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോൾ ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും
- 3 വർഷത്തെ ഇടവേളയ്ക്ക് ശേഷം സെക്രട്ടേറിയറ്റിലെ സമരഗേറ്റ് വീണ്ടും തുറന്നു; പൊതുജനങ്ങൾക്ക് ഇതുവഴി പ്രവേശനമില്ല. സെക്രട്ടേറിയറ്റിലെ സമരഗേറ്റ് വീണ്ടും തുറന്നു. 3 വർഷമായി അടച്ചിട്ടിരുന്ന നോർത്ത് ഗേറ്റ് ആണ് തുറന്നത്. എന്നാൽ ഇതുവഴി പൊതുജനങ്ങൾക്ക് പ്രവേശിക്കാനാവില്ല. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും സമര ഗേറ്റ് വഴി പ്രവേശിക്കാം. ഭിന്നശേഷികാർക്കും നോർത്ത് ഗേറ്റ് വഴി പ്രവേശനം അനുവദിക്കും. സെക്രട്ടേറിയറ്റിനു വലത് ഭാഗത്തുള്ള സമരഗേറ്റ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വേഗത്തിൽ പ്രവേശിക്കാൻ കഴിയുന്ന പാതയാണ്. മൂന്നു വർഷം മുമ്പ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ച നോർത്ത് ഗേറ്റാണ് വീണ്ടും തുറന്ന് നൽകുന്നത്. ഗേറ്റ് അടച്ചിട്ടത് നവീകരണത്തിനെന്ന പേരിലായിരുന്നു. എന്നാൽ അതിന് ശേഷം
- മുഹമ്മദ് ഫൈസൽ എംപിയുടെ അയോഗ്യത പിൻവലിച്ചു. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. ലോക്സഭാ സെക്രട്ടേറിയറ്റാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മുഹമ്മദ് ഫൈസൽ നൽകിയ ഹർജി സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നടപടി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിൽ 2023 ജനുവരി 11ന് കവരത്തി സെഷൻസ് കോടതി മുഹമ്മദ് ഫൈസൽ എംപിയെ പത്ത് വർഷം തടവിന് ശിക്ഷിക്കുകയും ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. തുടർന്ന് ശിക്ഷ വിധിക്കപ്പെട്ട ജനുവരി 11 മുതൽ എംപിയെ

ബേസിംഗ്സ്റ്റോക്ക് കൗൺസിലർ സജീഷ് ടോം എൻ എച്ച് എസ് ഹോസ്പിറ്റൽസ് ചാരിറ്റിക്ക് വേണ്ടി ആകാശചാട്ടത്തിന് ഒരുങ്ങുന്നു /
ബേസിംഗ്സ്റ്റോക്ക് കൗൺസിലർ സജീഷ് ടോം എൻ എച്ച് എസ് ഹോസ്പിറ്റൽസ് ചാരിറ്റിക്ക് വേണ്ടി ആകാശചാട്ടത്തിന് ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: ഹാംഷെയർ ഹോസ്പിറ്റൽസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ചാരിറ്റി വിഭാഗം സംഘടിപ്പിക്കുന്ന സ്കൈ ഡൈവിങിൽ ബേസിംഗ്സ്റ്റോക്ക് കൗൺസിലറും മലയാളിയുമായ സജീഷ് ടോം പങ്കെടുക്കുന്നു. കഴിഞ്ഞ ഒൻപത് വർഷമായി ബേസിംഗ്സ്റ്റോക്ക് എൻ എച്ച് എസ് ഹോസ്പിറ്റലിൽ അഡ്മിൻ വിഭാഗത്തിൽ ജോലിചെയ്യുന്ന സജീഷ് ടോം, ട്രസ്റ്റിന്റെ പത്ത് വർഷത്തെ ചരിത്രത്തിൽ ആദ്യത്തെ പ്രാദേശിക കൗൺസിലർ എന്ന നിലയിൽ ശ്രദ്ധേയനാണ്. സാലിസ്ബറി ആർമി പാരച്യൂട്ട് അസോസിയേഷൻ കേന്ദ്രത്തിൽ ജൂൺ 3 ശനിയാഴ്ചയാണ് സ്കൈ ഡൈവിങ് നടക്കുന്നത്. ഹാംഷെയർ ഹോസ്പിറ്റൽസ് ചാരിറ്റിയുടെ

യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുടെ രണ്ടാം ഭാഗം ഇന്ന്…… ഇന്നത്തെ പരിശീലനക്കളരി ഡെന്റൽ പഠനവുമായി ബന്ധപ്പെട്ടത് /
യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുടെ രണ്ടാം ഭാഗം ഇന്ന്…… ഇന്നത്തെ പരിശീലനക്കളരി ഡെന്റൽ പഠനവുമായി ബന്ധപ്പെട്ടത്
യുകെയിലെ മലയാളി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുടെ രണ്ടാം ഭാഗം ഇന്ന്. മലയാളി വിദ്യാർത്ഥികൾക്ക് ഡെന്റൽ പഠനത്തെക്കുറിച്ചുള്ള വിശദ വിവരങ്ങളും സാധ്യതകളും അവലോകനം ചെയ്യുന്ന പരിശീലനക്കളരി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. പരിശീലനക്കളരി ഇന്ന് (മാർച്ച് 5 2023 ഞായറാഴ്ച്ച) ഉച്ചയ്ക്ക് രണ്ടു മണിക്ക് സൂം ലിങ്ക് വഴിയാണ് സംഘടിപ്പിക്കുക. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ യൂണിവേഴ്സിറ്റികളെക്കുറിച്ചും യൂണിവേഴ്സിറ്റി പഠനത്തിനാവശ്യമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവുകൾ പങ്കുവയ്ക്കുന്ന കരിയർ

യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിക്ക് ഇന്ന് തുടക്കം…… ആദ്യ ദിവസത്തെ പരിശീലനം മെഡിക്കൽ പഠനവുമായി ബന്ധപ്പെട്ടത് /
യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിക്ക് ഇന്ന് തുടക്കം…… ആദ്യ ദിവസത്തെ പരിശീലനം മെഡിക്കൽ പഠനവുമായി ബന്ധപ്പെട്ടത്
അലക്സ് വർഗ്ഗീസ് (യുക്മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) യുകെയിലെ മലയാളി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുമായി യുക്മ യൂത്ത്. ഇന്നു മുതൽ ആരംഭിക്കുന്ന കരിയർ ഗൈഡൻസ് പരിശീലനക്കളരിയിൽ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതു വഴി ഭാവി തലമുറയെ പ്രഗത്ഭരും മികച്ച ജോലി മേഖലകളിൽ എത്തിക്കുന്നതിനുമാണ് യുക്മ യൂത്ത് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് സംബന്ധിച്ച ഓൺലൈൻ

കെറ്ററിംങ്ങിലെ അഞ്ജു അശോകിന്റെ കുടുംബത്തെ സഹായിക്കാൻ യുക്മ സമാഹരിച്ച തുക മന്ത്രി വി.എൻ വാസവൻ കൈമാറി /
കെറ്ററിംങ്ങിലെ അഞ്ജു അശോകിന്റെ കുടുംബത്തെ സഹായിക്കാൻ യുക്മ സമാഹരിച്ച തുക മന്ത്രി വി.എൻ വാസവൻ കൈമാറി
അലക്സ് വർഗ്ഗീസ് (യുക്മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) യുകെയിലെ താമസസ്ഥലത്ത് ഭർത്താവ് കൊലപ്പെടുത്തിയ നഴ്സ് അഞ്ജുവിന്റെ കുടുംബത്തിന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ധനസഹായം കൈമാറി. ഇത്തിപ്പുഴയിലെ അഞ്ജുവിന്റെ വീട്ടിൽ നടന്ന ചടങ്ങിലാണ് അച്ഛൻ അറയ്ക്കൽ അശോകന് തുക നൽകിയത്. യുക്മ ചാരിറ്റി ഫൗണ്ടേഷൻ കെറ്ററിങ്ങിലെ മലയാളി അസോസിയേഷനും ചേർന്ന് അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച 28,72000 ലക്ഷം രൂപയാണ് കൈമാറിയത്. അഞ്ജു ജോലി ചെയ്ത കേറ്ററിംങ് ജനറൽ ആശുപത്രിയിൽ നിന്ന്

അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് നികുതി, പ്രവാസലോകത്ത് പ്രതിഷേധം ഉയരുന്നു. മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ടവർക്കും നിവേദനങ്ങൾ സമർപ്പിച്ച് യുക്മ… /
അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് നികുതി, പ്രവാസലോകത്ത് പ്രതിഷേധം ഉയരുന്നു. മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ടവർക്കും നിവേദനങ്ങൾ സമർപ്പിച്ച് യുക്മ…
അലക്സ് വർഗ്ഗീസ് (യുക്മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ഫെബ്രുവരി 3 ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ കേരള നിയമസഭയിൽ അവതരിപ്പിച്ച 2023 – 2024 ലെ ബജറ്റിൽ പുതിയ നികുതി നിർദ്ദേശമായി അവതരിപ്പിച്ച അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് നികുതി ഈടാക്കുവാനുള്ള നീക്കത്തിനെതിരെ പ്രവാസികൾക്കിടയിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുകയാണ്. അമ്പത് ലക്ഷത്തിലധികം വരുന്ന പ്രവാസി മലയാളികളിൽ വലിയൊരു വിഭാഗത്തിനെ നേരിട്ട് ബാധിക്കുന്ന ഈ നികുതി നിർദ്ദേശത്തിനെതിരെ പ്രവാസികൾക്കിടയിൽ നിന്നും ഉയരുന്ന പ്രതിഷേധ സ്വരങ്ങളും ആശങ്കകളും യുക്മ

click on malayalam character to switch languages