1 GBP = 103.80

ദൃശ്യവിസ്മയമായി ” പ്രതീക്ഷ -2021″, ആശംസകളുമായി എറണാകുളത്തിന്റെ യുവ എം പി ഹൈബി ഈഡനും, മലയാളത്തിന്റെ മിന്നും താരങ്ങളും…

ദൃശ്യവിസ്മയമായി ” പ്രതീക്ഷ -2021″, ആശംസകളുമായി  എറണാകുളത്തിന്റെ  യുവ എം പി  ഹൈബി  ഈഡനും, മലയാളത്തിന്റെ  മിന്നും  താരങ്ങളും…

ഗിൽഡ്‌ഫോർഡ് (U.K): വിവര  സാങ്കേതിക  വിദ്യയുടെ നൂതന സാധ്യതകൾ  യു  കെ  മലയാളി അസോസിയേഷനുകളിൽ  എന്നും  ആദ്യമായി അവതരിപ്പിക്കുന്ന, ഗിൽഡ്‌ഫോർഡ്  മലയാളി  അസോസിയേഷൻ, ഈ  വർഷത്തെ  ക്രിസ്മസ് , പുതുവൽസരാഘോഷം – “പ്രതീക്ഷ -2021”  വെർച്വൽ  പ്ലാറ്റഫോമിൽ അഘോഷിച്ചു. 

കണ്ണിനും കാതിനും കുളിർമ  പകർന്നു  കൊണ്ട്, ഏറ്റവും  മിഴിവാർന്ന ദൃശ്യ വിസ്മയം  സൃഷ്ടിക്കുന്ന  4 കെ  സാങ്കേതിക  വിദ്യയിൽ ആദ്യമായി ജി എം എ യുടെ ടെക്നിക്കൽ  ടീം അണിയിച്ചൊരുക്കിയ  ഈ ദൃശ്യവിരുന്ന്  യു  കെ മലയാളി സമൂഹത്തിൽ,  കോവിഡ്  മഹാമാരിയുടെ  യാതനകൾക്കിടയിലും എവർക്കും ആഹ്ലാദവും  ആനന്ദവും  പകരുന്ന ഒരു നവ്യനുഭവമായി. 

കുടുംബങ്ങളിൽ  മാത്രമായി ഒതുങ്ങി  പോയ ക്രിസ്മസ്   അഘോഷപരിപാടികളും ക്രിസ്മസ് ട്രീ, ക്രിബ്, ഇവ എല്ലാം ലൈവ്  ആയി വീഷിക്കുന്നതിനും പരസ്പരം  ആശംസകൾ  പങ്കുവയ്ക്കുന്നതിനും അവസരം  ഒരുക്കിയിരുന്നു. കേരളത്തിന്റെ നാനാ ഭാഗത്തുനിന്നുള്ള  മലയാളികൾ  ഉൾകൊള്ളുന്ന  ജി  എം  എ യിലെ അംഗങ്ങളെ  ആശംസകൾ  അറിയിച്ചുകൊണ്ട്, കേരള രാഷ്ട്രീയത്തിലെ യുവ പ്രതിഭയായ സർവ്വ  ശ്രീ  ഹൈബി  ഈഡൻ എം പി, യുവ  സിനിമ താരങ്ങളായ  ആൻസൺ  പോൾ, അഞ്ജലി  നായർ, സാജൻ പള്ളുരുത്തിഎന്നിവരും  പ്രശ്‌സ്ത  പിന്നണി ഗായകൻ  കെ ജി  മാർക്കോസ്,  “ലജാവതിയെ ” എന്ന ഒറ്റ പാട്ടുകൊണ്ട് മലയാളി  മനസ്സിൽ  കോളിളക്കം സൃഷ്‌ടിച്ച പിന്നണി ഗായകനും  മ്യൂസിക്  കമ്പോസാറുമായ  ജാസ്സി  ഗിഫ്റ്റ്, എന്നിവർ  ലൈവിൽ  എത്തിയത് വേറിട്ട അനുഭവമായി. 

ക്രിസ്മസ് അഘോഷങ്ങളുടെ  തുടർച്ചയായി  സംഘടിക്കപ്പെട്ട  വേർച്ചുൽ  പുതുവത്സരാഘോഷപരിപാടികളിൽ സറെ യൂണിവേഴ്സിറ്റി, റോയൽ  സറേ  കൗന്റി ഹോസ്പിറ്റൽ  എന്നിവിടെങ്ങളിലുള്ള   യുവ കലാ പ്രതിഭകൾ കൂടി അണിനിരന്നതോടെ   ഇത്  പകരം വെക്കാനാവാത്ത ഒരു  ദൃശ്യനുഭവമായി.

 കോവിഡ്  മഹാമാരി  അനിയന്ത്രിതമായി  തുടരുന്ന  ഈ സാഹചര്യത്തിലും, നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഇത്രയും  മനോഹരമായ ഒരു പരിപാടി  അണിയിച്ചൊരുക്കുന്നതിൽ  അഹോരാത്രം  പ്രയത്നിച്ച, ഗിൽഡ്‌ഫോർഡ്  മലയാളി സമൂഹത്തിലെ  നിറസാന്നിധ്യവും സർവ്വസമ്മതനുമായ ജി എം  എ  പ്രസിഡണ്ട്‌  ശ്രീ  പോൾ  ജെയിംസ്, രാഷ്ട്രീയ സാംസ്‌കാരിക മേഖലയിൽ  മികവുതെളിയിച്ച,  മികച്ച സംഘാടകനുമായ ജി എം എ  സെക്രട്ടറി  ശ്രീ  ജോജി  ജോസഫ്,മറ്റ്  കമ്മിറ്റി  അംഗങ്ങൾ എന്നിവരുടെ  പ്രവർത്തനം  പ്രത്യകം  അഭിനന്ദനങ്ങൾ  അർഹിക്കുന്നു. 

സാങ്കേതിക  മികവുകൊണ്ട്  കാണിക്കളെ  കോൾമയിൽ കൊള്ളിച്ച ഈ പരിപാടിയുടെ  ശബ്ദ  വിസ്മയം തീർത്ത  മുൻ യു എ  ഇ പോലീസ് ഫോഴ്സ് മെമ്പറും, ഷാർജ  ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ  അറിയപ്പെടുന്ന സൗണ്ട്  എഞ്ചിനീയറും, ഇപ്പോൾ  ജി എം എ  യുടെ സജീവ മെമ്പറുമായ പ്രവീൺ  പീറ്റർ,  ജിഎം എ  മീഡിയ  കോർഡിനേറ്റർ ആയ  ജോമിത്ത് ജോർജ്ജ്,   ഫോട്ടോഗ്രഫി, ഗ്രാഫിക് ഡിസൈൻ എന്നീ മേഖലകളിൽ സ്വന്തം  വ്യക്തിമുദ്ര പതിപ്പിച്ച  ജി  എം  എ  ടെക്നിക്കൽ  കോർഡിനേറ്റർ  അനിൽ  ബെർണാഡ് (അനിൽ  ബെർണാഡ്  ക്ലിക്ക്സ് ),  പ്രോഗ്രാമുകൾക്കു  കോറിയോഗ്രാഫി നിർവഹിച്ച ജൂലി  പോൾ  ആൻഡ്  ടീം,  മനോഹരമായ അവതരണ  മികവോടുകുടി പരിപാടി  ചിട്ടപ്പെടുത്തി  അവതരിപ്പിച്ച  ഗ്രേസ്  ടോജൻ ആൻഡ്  ടീം എന്നിവർ   ഏവരുടേയും  മുക്തകണ്ഠം പ്രശംസ പിടിച്ചു പറ്റി. കോവിഡ്- 19 എന്ന  മഹാമാരിയിൽ  നിന്നും  മുക്തി  നേടി സന്തോഷത്തിന്റെയും സമാധാനത്തിന്റെയും  നവ്യമായ ഒരു വർഷമായിരിക്കട്ടെ  2021  എന്ന്  പ്രത്യാശിച്ചുകൊണ്ട്    ഗിൽഡ്ഫിർഡ്  മലയാളി  അസോസിയേഷൻ  ഏവർക്കും  പുതുവർഷ ആശംസകൾ നേർന്നു കൊള്ളുന്നു.

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ വീഡിയോ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more