ഗ്ലോസ്റ്റർഷെയർ മലയാളി അസ്സോസിയേഷന്റെ ബാർബിക്യൂ- ചാരിറ്റി ഭക്ഷ്യ മേളയും കുടുംബ സംഗമവും നാളെ സ്വാളോ പാർക്കിൽ, ഒപ്പം കളിയും ചിരിയും കൗതുകവും ഉണർത്തുന്ന ഒട്ടേറെ വിനോദ പരിപാടികളും…
Jun 24, 2022
അജിമോൻ ഇടക്കര
ഗ്ലോസ്റ്റർഷെയർ; ഗ്ലോസ്റ്റർ മലയാളി അസോസിയേഷനിലെ മുഴുവൻ അംഗങ്ങളും ആവേശത്തോടെ കാത്തിരിക്കുന്ന ഈ വർഷത്തെ ബാർബിക്യൂ, കുടുംബ സംഗമം, സ്പോർട്സഡേ എന്നിവയ്ക്കുള്ള ഒരുക്കങ്ങൾ പ്രസിഡന്റ് ജോ വിൽട്ടണിന്റെ നേതൃത്വത്തിൽ പൂർത്തിയായി കഴിഞ്ഞിരിക്കുന്നു. എല്ലാ വർഷത്തെയും പോലെ, വിശാലമായ സ്വാളോ പാർക്ക് മൈതാനിയിൽ തന്നെയാവും ഈ വർഷവും ഈ പൂരം അരങ്ങേറുക. നാളെ ജൂൺ 25 ശനിയാഴ്ച രാവിലെ പത്തുമണിക്ക് തന്നെ ബാർബിക്യൂ അടുപ്പുകൾ കത്തിത്തുടങ്ങും. വിശാലമായ മൈതാനിയിൽ വിവിധ വിനോദ പരിപാടികളോടെ അരങ്ങേറുന്ന, ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഈ കുടുംബ സംഗമം കുട്ടികളും മുതിർന്നവരും ഒരു പോലെ ആസ്വദിക്കുന്ന ഒരു പരിപാടിയാണ്.
കേരളത്തിലെ മഹാപ്രളയകാലത്ത് മുപ്പത്തയ്യായിരം പൗണ്ടിലധികം ഗ്ലോസ്റ്ററിൽ നിന്ന് തന്നെ സമാഹരിച്ച് അശരണരായ ആറു കുടുംബങ്ങൾക്ക് മനോഹരമായ വീടുകൾ നിർമ്മിച്ച് നല്കിയതടക്കം യൂക്കെ മലയാളികൾക്ക് ഒന്നാകെ അഭിമാനം നൽകുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ആണ് ഓരോ വർഷവും ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ ഏറ്റെടുത്തു നടത്തുന്നത്. യൂക്കെ മലയാളികളുടെ ഇടയിൽ എന്നും വേറിട്ട പ്രവർത്തനം കാഴ്ച വയ്ച്ചുകൊണ്ടിരിക്കുന്ന ജി എം എ യുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ജി എം എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഉള്ള ഭക്ഷ്യമേളയും ഇതോടൊപ്പം ഉണ്ടാകും. മിതമായ വിലയ്ക്ക് അംഗങ്ങൾ വീടുകളിൽ നിന്നുണ്ടാക്കികൊണ്ടുവരുന്ന നാടൻ രുചി ഭേദങ്ങൾ ബാർബിക്യൂവിനൊപ്പം സ്റ്റാളുകളിൽ ഉണ്ടാകും.ഭക്ഷണ സ്റ്റാളുകളിൽ കാർഡ് പേയ്മെന്റ് സൗകര്യം ഏർപ്പെടുത്തിരിയിട്ടുണ്ട് എന്ന് ട്രെഷറർ മനോജ് വേണുഗോപാൽ അറിയിച്ചിട്ടുണ്ട്. റോബി മേക്കര, ബോബൻ, സണ്ണി ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പുതുമയും കൗതുകവും ചിരിയും ഉണർത്തുന്ന കുസൃതി കായിക വിനോദ പരിപാടികളും ഈ മേളയ്ക്ക് മേമ്പൊടിയായി ഒരുക്കിയിട്ടുണ്ട് .
ഔപചാരികതകളുടെയും സമയക്രമമനുസരിച്ചുള്ള പരിപാടികളുടെയും ഭാരമില്ലാതെ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ തുറന്നിടപെടാനും പരസ്പരം വിശേഷങ്ങൾ പങ്കു വയ്ക്കാനും കോവിഡിന് loശേഷം ലഭിക്കുന്ന ആദ്യ പരിപാടി എന്ന നിലയിൽ അംഗങ്ങൾ എല്ലാവരും ആവേശത്തോടെയാണ് ഈ ദിവസത്തിനായി കാത്തിരിക്കുന്നതും ഒരുക്കങ്ങളിൽ പങ്ക് ചേരുന്നതും. അസോസിയേഷൻ സെക്രട്ടറി ദേവലാലിന്റെ അഭിപ്രായത്തിൽ പുതുതായി ഗ്ലോസ്റ്ററിലേയ്ക്ക് എത്തിയിട്ടുള്ള കുടുംബങ്ങൾക്ക് മുൻഗാമികളെ പരിചയപ്പെടാനും നല്ല സൗഹൃദങ്ങൾ ഉണ്ടാക്കുവാനും സഹായിക്കുന്ന ഒരു നല്ല വേദി കൂടിയായിരിക്കും ഇത്. എല്ലാവരെയും പ്രത്യേകിച്ച് പുതുതായി ഗ്ലോസ്റ്ററിലേക്കെത്തിയിരിക്കുന്ന മുഴുവൻ മലയാളികളെയും ഈ പരിപാടിയിലേക്ക് സ്നേഹ പുരസ്സരം സ്വാഗതം ചെയ്യുന്നതായി കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ദേവലാൽ അറിയിച്ചിട്ടുണ്ട് .
ഈക്കഴിഞ്ഞ മാസം നേതൃത്വം ഏറ്റെടുത്ത അസോസിയേഷൻ പ്രസിഡന്റ് ജോ വിൽട്ടൻ, സെക്രട്ടറി ദേവലാൽ, ട്രെഷറർ മനോജ് വേണുഗോപാൽ, വൈസ് പ്രസിഡന്റ് സന്തോഷ് ലൂക്കോസ്, ജോയിന്റ് സെക്രട്ടറി സജി വർഗീസ് , ജോയിന്റ് ട്രെഷറർ സ്റ്റീഫൻ അലക്സ് എന്നിവരുടെ നേതൃത്വത്തിൽ അൻപതിലധികം അംഗങ്ങൾ അടങ്ങുന്ന ഒരു ടീമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ മഹാമേളയുടെ വിജയത്തിനായി ഒരുക്കങ്ങൾ നടത്തുന്നത് .
മില്ലേനിയത്തിനോടടുപ്പിച്ച് യൂക്കെയിലേയ്ക്ക് പുതു തലമുറ മലയാളികളുടെ ഒഴുക്ക് തുടങ്ങിയ കാലത്ത് തന്നെ രൂപം കൊണ്ട ഗ്ലോസ്റ്റർ മലയാളി അസോസിയേഷൻ അതിൻറെ ഇരുപതാമത്തെ പ്രവർത്തന വർഷത്തിലേക്കാണ് കാലെടുത്ത് വച്ചിരിക്കുന്നത്. 20 വർഷങ്ങൾക്ക് മുൻപ് അസോസിയേഷൻ പ്രസിഡന്റായി ചുമതലയേറ്റ ഡോക്ടർ ഗബ്രിയേലിനെ സ്നേഹത്തോടെ സ്മരിച്ചുകൊണ്ടാണ് ജി എം എ അതിന്റെ ഇരുപതാം വാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കുന്നത്. 2002 മുതൽ ഏഴു വർഷത്തോളം തുടർച്ചയായി അസോസിയേഷന്റെ പ്രസിഡന്റ് ആയും അതിനുശേഷം തൻറെ മരണം വരെ അസോസിയേഷന്റെ പേട്രൺ സ്ഥാനത്തു നിന്നുകൊണ്ടും അസോസിയേഷന്റെയും ഗ്ലോസ്റ്റർ മലയാളി സമൂഹത്തിന്റെയും നന്മക്കായി പ്രവർത്തിച്ച ഡോ. ഗബ്രിയേലിന്റെ ശക്തമായ ഇടപെടലുകൾ തന്നെ ആണ് ജി എം എ യെ യൂക്കെ യിൽ ഏറ്റവും അറിയപ്പെടുന്ന ഒരു അസോസിയേഷൻ ആക്കി മാറ്റിയത്.
Venue : Swallow Park, Coltman Close GL1 3QJ Time 10.00 AM onwards
റെഡ്ഡിംഗിൽ മരണമടഞ്ഞ എൽബി സെബിന്റെ മൂന്ന് മക്കളടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ അഭ്യർത്ഥനയുമായി യുക്മ ചാരിറ്റി ഫൗണ്ടേഷനും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസ്സിയേഷനും /
click on malayalam character to switch languages