1 GBP = 103.70

ദുരൂഹതയുണർത്തി ലണ്ടനിൽ വീണ്ടുമൊരു റഷ്യൻ പൗരൻ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് റഷ്യയിലെ ജയിൽ വാസത്തിന് ശേഷം 2005ൽ അഭ്യർത്‌ഥിയായി ബ്രിട്ടനിലെത്തിയ ഗ്ലുഷ്‌കോവ്

ദുരൂഹതയുണർത്തി ലണ്ടനിൽ വീണ്ടുമൊരു റഷ്യൻ പൗരൻ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് റഷ്യയിലെ ജയിൽ വാസത്തിന് ശേഷം 2005ൽ അഭ്യർത്‌ഥിയായി ബ്രിട്ടനിലെത്തിയ ഗ്ലുഷ്‌കോവ്

ലണ്ടൻ: സാലിസ്ബറിയിലെ മുൻ റഷ്യൻ ചാരനെ വധിക്കാൻ ശ്രമിച്ചതിന് പിന്നാലെ ലണ്ടനിൽ ഒരു റഷ്യൻ പൗരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിക്കലോയ് ഗ്ലുഷ്കോവ് എന്ന അറുപത്തിയെട്ടുകാരനായ ബിസിനെസ്സ്കാരനാണ് ലണ്ടനിലെ ന്യൂ മാൾഡണിൽ ഇന്നലെ രാത്രി കൊല്ലപ്പെട്ടതായി കാണപ്പെട്ടത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ഗ്ലുഷ്കോവ് വീടിനുള്ളിൽ മരിച്ച് കിടക്കുന്നത് കണ്ടത്. രാത്രി പത്തേമുക്കാലോടെ പോലീസ് എത്തി നടപടികൾ ആരംഭിച്ചിരുന്നു. മരണകാരണം ദുരൂഹമെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണ ചുമതല സ്കോട്ട്ലൻഡ് യാർഡ് കൗണ്ടർ ടെററിസം പോലീസ് ഏറ്റെടുത്തു. വ്ലാദിമിർ പുട്ടിന്റെ കടുത്ത എതിരാളിയായിരുന്ന ഒളിഗാർച്ച് ബോറിസ് ബെറിസോവ്സ്കിയുടെ അടുത്ത സുഹൃത്തായിരുന്നു ഗ്ലുഷ്കോവ്. ബോറീസും നേരത്തെ 2013ൽ ലണ്ടനിൽ വച്ച് ആത്മഹത്യ ചെയ്തിരുന്നു. എന്നാൽ അത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് ഗ്ലുഷ്കോവ് പൊലീസിന് മൊഴി നൽകിയിരുന്നു. വ്ലാദിമിർ പുട്ടിൻ അടക്കമുള്ള റഷ്യൻ നേതാക്കൾക്ക് എതിരായി അദ്ദേഹം പല ഇന്റർവ്യൂകളിലും സംസാരിച്ചിരുന്നു.

റഷ്യൻ വിമാന സർവീസ് കമ്പനിയായ എയ്റഫ്ലോട്ടിന്റെ ചുമതലയുണ്ടായിരുന്ന ഗ്ലുഷ്കോവ് രണ്ടായിരത്തിലാണ് റഷ്യയിൽ ജയിലാകുന്നത്. സാമ്പത്തിക കുറ്റങ്ങൾ ആരോപിച്ചായിരുന്നു ഇദ്ദേഹത്തെ ജയിലിലടച്ചത്. അഞ്ചു വർഷങ്ങൾക്ക് ശേഷം ജോയിമോചിതനായ ഗ്ലുഷ്‌ണോവ് ബ്രിട്ടനിലെത്തി അഭയാർതഥി വിസക്ക് അപേക്ഷിക്കുകയായിരുന്നു. ജയിലിലായിരിക്കുമ്പോൾ തന്നെ താൻ കൊല്ലപ്പെടുമെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

ഹോം സെക്രട്ടറി ആംബർ റുഡ് പുറത്ത് വിട്ട കണക്ക് പ്രകാരം ഏകദേശം പതിനാലോളം റഷ്യൻ പൗരന്മാർ ബ്രിട്ടന്റെ മണ്ണിൽ കൊല ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. സാലിസ്ബറി നെർവ് ഏജന്റ് അന്വേഷണം പുരോഗമിക്കവേ ഈ പതിനാല് മരണങ്ങളും വീണ്ടും അന്വേഷിക്കാൻ ഹോം സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നു. ബോറിസ് ബെറിസോവ്സ്കിയുടെ മരണവും ഈ അന്വേഷണത്തിൽപ്പെടുത്തിയിരുന്നു. ഗ്ലുഷ്കോവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്ത് വിട്ടിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more