1 GBP =
breaking news

ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷം ഇന്ന് ; പ്രശസ്ത നാടകകൃത്തും,സംവിധായകനുമായ മനോജ് ശിവയുടെ നാടകം’ Real is Rare’ ഇന്ന് ഗ്ലോസ്റ്ററില്‍ അരങ്ങേറുന്നു.

ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷം ഇന്ന് ; പ്രശസ്ത നാടകകൃത്തും,സംവിധായകനുമായ മനോജ് ശിവയുടെ നാടകം’ Real is Rare’ ഇന്ന് ഗ്ലോസ്റ്ററില്‍ അരങ്ങേറുന്നു.

റോയ് പാനികുളം
ക്രിസ്റ്റല്‍ ഇയര്‍ ആഘോഷിക്കുന്ന ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത നാടകകൃത്തും,സംവിധായകനുമായ മനോജ്ശിവയുടെ ഏറ്റവും പുതിയ നാടകം’ Real is Rare’ ഇന്ന് കൃത്യം 3.30 ന് ക്ലീവ് സ്‌കൂള്‍ അങ്കണത്തില്‍ അരങ്ങേറുന്നു.
കഴിഞ്ഞ മൂന്നു മാസക്കാലമായി മനോജ് ശിവയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന നാടകക്കളരിയില്‍ നിന്നും പരിശീലനം ലഭിച്ച ഒരു കൂട്ടം കലാകാരന്മാരുടെ സര്‍ഗസപര്യയുടെ മാറ്റുരക്കല്‍ വേദി കൂടിയാവുകയാണ് ഇന്ന് ക്ലീവ് സ്‌കൂള്‍.
നാടകാചാര്യന്‍മാരായ സി എല്‍ ജോസും,കാവാലം നാരായണപ്പണിക്കരും ചവിട്ടിക്കുഴച്ചിട്ട മണ്ണില്‍ നിന്നും ചാരുതയാര്‍ന്ന ശില്‍പ്പങ്ങള്‍ മെനയുന്ന അത്യപൂര്‍വ കാഴ്ചക്ക് വിരുന്നൊരുക്കുകയാണ് ഇന്ന് ജി എം എ യുടെ ഈ അനുഗ്രഹീത കലാകാരന്മാര്‍.
പൊയ്മുഖങ്ങള്‍ അരങ്ങുവാഴുന്ന യുകെ മലയാളിസമൂഹത്തിന്റെ പൊയ്മുഖങ്ങള്‍ വലിച്ചുകീറുന്ന ‘ Real is Rare’ മലയാളനാടകവേദിക്ക് തികച്ചും ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.
മനസ്സിലുള്ളത് പുറത്തുകാണിക്കാതെ,മനംമയക്കുന്ന ചിരിയുമായി,മുഖം മൂടിയണിഞ്ഞ ഒരു സമൂഹം.ആ സമൂഹത്തിന്റെ നേര്‍ക്ക് ഉയര്‍ത്തിപ്പിടിച്ച ഒരു നേര്‍ക്കണ്ണാടിയാണ് ഈ നാടകം.
മുന്നില്‍ നിന്നും കുത്തുന്ന ശത്രുക്കളെക്കാള്‍ നമ്മള്‍ ഭയക്കേണ്ടത് പിന്നില്‍ നിന്നും കുത്തുന്ന മിത്രങ്ങളെയാണെന്ന് ഈ നാടകം ഒരിക്കല്‍കൂടി നമ്മെ ഓര്‍മപ്പെടുത്തുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more