1 GBP = 99.50
breaking news

ലെസ്റ്ററിലെ മലയാളി യുവാവിന്റെ മരണം; യുക്മ നേതൃത്വം ഇടപെടുന്നു

ലെസ്റ്ററിലെ മലയാളി യുവാവിന്റെ മരണം; യുക്മ നേതൃത്വം ഇടപെടുന്നു

ലെസ്റ്ററില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ മുളന്തുരുത്തി സ്വദേശി ചാക്കോ ഗ്ലോറിസണിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് യുക്മ മുന്‍കൈ എടുക്കുന്നത്. ബുധനാഴ്ച്ച വൈകുന്നേരമാണ് ലെസ്റ്ററിലുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞത്. ലെസ്റ്ററിലെ ലണ്ടന്‍ റോഡില്‍ താമസിച്ചിരുന്ന ഗ്ലോറിസണ്‍ അവിടെത്തെ മലയാളുകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നില്ല. ലെസ്റ്റര്‍ പോലീസ് ഇന്ത്യന്‍ എംബസ്സിയില്‍ അന്വേഷിച്ചപ്പോള്‍ മാത്രമാണ് മരണ വിവരം പുറത്തറിയുന്നത് തന്നെ. ഇന്ത്യന്‍ എംബസി അധികൃതരുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ യുക്മ നേതൃത്വവും ശ്രമിക്കുന്നുണ്ട്.

യുക്മ മുന്‍ പി ആര്‍ ഓയും ലെസ്റ്റര്‍ കേരള കമ്യുണിറ്റി ജനറല്‍ സെക്രട്ടറിയുമായ ശ്രീ അനീഷ് ജോണ്‍ ലെസ്റ്റര്‍ പോലീസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരുന്നു.പക്ഷെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ വിവരങ്ങള്‍ കൈമാറൂവെന്നാണ് പോലീസിന്റെ നിലപാട്. അതേ സമയം മുളന്തുരുത്തിയിലെ ചാക്കോ ഗ്ലോറിസണിന്റെ അടുത്ത ബന്ധുക്കളുമായി യുക്മ നേതൃത്വം ബന്ധപ്പെട്ട് വരുന്നു. മുളന്തുരുത്തി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ ജോളിയുടെ ഭാര്യാ സഹോദരനാണ് ചാക്കോ. മുളന്തുരുത്തിക്കടുത്ത് ആമ്പല്ലൂര്‍ സ്വദേശി കൂടിയായ യുക്മ ട്രഷറര്‍ ശ്രീ അലക്‌സ് വര്‍ഗീസ് മുളന്തുരുത്തി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more