1 GBP = 103.92

ചാക്കോ ഗ്ലോറിസണ്‍ മരിച്ചത് വാഹനാപകടത്തിലല്ല; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാഭാവിക മരണം; മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ എംബസി മുന്‍കൈ എടുക്കും

ചാക്കോ ഗ്ലോറിസണ്‍ മരിച്ചത് വാഹനാപകടത്തിലല്ല; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍  സ്വാഭാവിക മരണം; മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ എംബസി മുന്‍കൈ എടുക്കും

ലെസ്റ്റര്‍: ലെസ്റ്ററില്‍ മരണമടഞ്ഞ ചാക്കോ ഗ്ലോറിസണ്‍ മരിച്ചത് വാഹനാപകടത്തിലല്ല അത് തെറ്റായ വിവരമെന്ന് പോലീസ്. പ്രേത്യക ചികിത്സയിലായിരുന്ന ഗ്ലോറിസണ്‍ ഡോക്ടര്‍ അപ്പോയിന്റ്‌മെന്റിന് ഹാജരാകാതിരുന്നപ്പോള്‍ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തിയ പോലീസ് ഗ്ലോറിസണ്‍ കസേരയില്‍ മരിച്ചിരിക്കുന്നതാണ് കണ്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാഭാവിക മരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുക്മ മുന്‍ പ്രസിഡന്റ് ശ്രീ വിജി കെ പി ഇന്ത്യന്‍ എംബസിയുമായും ലെസ്റ്റര്‍ പോലീസുമായും ബന്ധപ്പെട്ട് കാര്യങ്ങള്‍ നീക്കുന്നത്.

ബുധനാഴ്ച വൈകുന്നേരമാണ് ചാക്കോ ഗ്ലോറിസണ്‍ മരിച്ചത്. ആരുമായും അടുത്ത ബന്ധമില്ലാതിരുന്ന ഗ്ലോറിസണ്‍ മുളന്തുരുത്തി സ്വദേശിയാണ്. മുളന്തുരുത്തി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ ശ്രീ ജോളിയുടെ ഭാര്യാ സഹോദരന്‍ കൂടിയാണ് മരണമടഞ്ഞ ചാക്കോ ഗ്ലോറിസണ്‍. ശ്രീ ജോളിയുടെ സുഹൃത്തും മുളന്തുരുത്തി സ്വദേശിയുമായ യുക്മ മുന്‍ പ്രസിഡന്റ് ശ്രീ വിജി കെ പിക്കാണ് ഇവിടെ കാര്യങ്ങള്‍ നീക്കുന്നതിന് അനുമതി പത്രം നല്‍കിയിരിക്കുന്നത്.

ഗ്ലോറിസണ്‍ ചാക്കോയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മിഡ്‌ലാന്‍ഡ്‌സ് റീജിയനും ലെസ്റ്റര്‍ കേരളാ കമ്യൂണിറ്റിയും മുന്‍കൈ എടുത്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ പൗരത്വമുള്ളവരും അടുത്ത ബന്ധുക്കളില്ലാത്തവരുമായവര്‍ക്കു നല്‍കുന്ന സ്‌കീം പ്രകാരം മൃതദേഹം ഏറ്റെടുത്ത് നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ എംബസി മുന്നോട്ട് വന്നതായി ശ്രീ വിജി കെ പി അറിയിച്ചു. യുക്മ പ്രസിഡന്റ് ശ്രീ മാമ്മന്‍ ഫിലിപ്പും മറ്റ് ഭാരവാഹികളും എല്ലാ സഹായങ്ങളും നല്കിക്കൊണ്ട് ഒപ്പമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more