1 GBP = 104.00
breaking news

ഗ്ലാസ്കോയിൽ നോമ്പുകാല വാർഷിക ധ്യാനം; മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും… .

ഗ്ലാസ്കോയിൽ നോമ്പുകാല വാർഷിക ധ്യാനം; മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും… .
ഷൈമോൻ തോട്ടുങ്കൽ
ന്യൂകാസിൽ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ  വലിയ നോമ്പിന് ഒരുക്കമായി ക്രമീകരിച്ചിരിക്കുന്ന ഗ്രാൻഡ് മിഷന്റെ ഭാഗമായി സ്കോട്ലൻഡിലെ ഗ്ലാസ്‌കോ സെന്റ്   തോമസ് മിഷനിൽ തിരുവചന അഭിഷേക ധ്യാനം ഏപ്രിൽ 12 , 13 , 14 . തീയതികളിൽ നടക്കും . ശുശ്രൂഷകൾക്ക് അമേരിക്കയിലെ ക്യൂൻ  മേരി മിനിസ്ട്രിയുടെ ഡയറക്ടറും മരിയൻ ടി വി ചെയർമാനുമായ ബ്രദർ  ഡൊമിനിക് പി ഡി നേതൃത്വം നൽകും. ഗാന ശുശ്രൂഷകൾക്ക് ക്യൂൻ  മേരി മിനിസ്ട്രിയുടെ മ്യൂസിക് കോഡിനേറ്റർ ബ്രദർ വി. ഡി. രാജു നേതൃത്വം നൽകും. ഏപ്രിൽ പന്ത്രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ 10  മണി മുതൽ 3  മണി  വരെയും  13  ശനി രാവിലെ 10  മണി  മുതൽ 3 മണി വരെയും 14 ആം  തീയതി ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 .30  മുതൽ വൈകിട്ട് 8 .30  വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത് .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലാബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ധ്യാനത്തിൽ പങ്കെടുത്തു സന്ദേശം നൽകും.
ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം:-
St. Conval’s Church,
21 Hapland Road,
Pollok, Glasgow,
G53 5NT.
 ഈ നോമ്പ് കാല ധ്യാനത്തിൽ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാനായി എല്ലാവരെയും ക്ഷണിക്കുന്നതായി റവ. ഫാ. ബിനു സെബാസ്റ്റ്യൻ  അറിയിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more