1 GBP = 103.52
breaking news

ജമാൽ ഖശോഖിയെ കൊന്നത് കഴുത്ത് ഞെരിച്ചാണെന്ന് തുർക്കി അഭിഭാഷകൻ; കൃത്യത്തിന് ശേഷം മൃതദേഹം വെട്ടിനുറുക്കി

ജമാൽ ഖശോഖിയെ കൊന്നത് കഴുത്ത് ഞെരിച്ചാണെന്ന് തുർക്കി അഭിഭാഷകൻ; കൃത്യത്തിന് ശേഷം മൃതദേഹം വെട്ടിനുറുക്കി

ഇസ്താംബുൾ: സൗദി മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിത് കഴുത്ത് ഞെരിച്ചാണെന്ന് തുർക്കി അഭിഭാഷകൻ വെളിപ്പെടുത്തി. സൗദി കോൺസുലേറ്റിലേക്ക് കടന്നയുടൻ മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് ഖഷോഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹത്തിന്റെ മൃതദേഹം വെട്ടിനുറുക്കിയെന്നും അഭിഭാഷകൻ വ്യക്തമാക്കി.

സൗദിയുടെ മുതിർന്ന അഭിഭാഷകൻ സൗദ് അൽ-മൊജെബുമായുള്ള ചർച്ചയെ തുടർന്നാണ് കൃത്യമായ വിവരം ലഭിച്ചതെന്ന് തുർക്കി അഭിഭാഷകൻ ഇർഫാൻ ഫിദാന്റെ ഓഫീസ് വ്യക്തമാക്കി. ഖഷോഗി വധം സംബന്ധിച്ച് തുർക്കിയുടെ ആദ്യ ഔദ്യോഗിക വെളിപ്പെടുത്തലാണിത്.

സൗദ് അൽ-മൊജെബിന്റെ ത്രിദിന തുർക്കി സന്ദർശനത്തെ തുടർന്നാണ് തുർക്കിയുടെ വെളിപ്പെടുത്തൽ. കൊലപാതകത്തിൽ പങ്കുള്ളതായി വെളിപ്പെട്ട 18 പേരെ തങ്ങൾക്ക് വിട്ടുതരണമെന്ന് തുർക്കി നേരത്തേ സൗദിയോട് ആവശ്യപ്പെട്ടിരുന്നു. ഖഷോഗിയുടെ മൃതദേഹം എവിടെ സംസ്കരിച്ചു എന്നകാര്യം വെളിപ്പെടുത്താനും തുർക്കി സമ്മർദ്ദം ചെലുത്തുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more