1 GBP = 104.11

ജർമ്മനിയുടെ ഉയർത്തെഴുന്നേൽപ്പ് അത്ഭുതം

ജർമ്മനിയുടെ ഉയർത്തെഴുന്നേൽപ്പ് അത്ഭുതം

ഇഞ്ചുറി സമയത്തി​​​​​​​​​​​​െൻറ അവസാന മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക്​ ഗോളാക്കി മാറ്റി ജർമനിയുടെ അദ്​ഭുത വിജയം. അവസാന നിമിഷം വരെ സമനില പേടിയിലായിരുന്ന ജർമനിക്ക്​ ടോണി ക്രൂസാണ്​ കിടിലൻ ജയം സമ്മാനിച്ചത്​. ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായേക്കുമെന്ന വൻ നാണക്കേടില്‍ നിന്നാണ്​ ജര്‍മനിയുടെ​ ഉയിര്‍ത്തെഴുന്നേൽപ്പ്​.

ഇഞ്ചുറി സമയത്തി​​​​​​​​​​െൻറ അവസാന നിമിഷം സ്വീഡ​​​​​​​​​​െൻറ ഗോൾ മുഖത്തേക്ക്​ കുതിച്ച ജർമൻ മുന്നേറ്റ താരത്തെ ഫൗൾ ചെയ്​തതിനായിരുന്നു ഫ്രീകിക്ക്​. റൂയിസ്​ ടച്ച്​ ചെയ്​ത്​ പന്ത്​ ടോണി ക്രൂസ്​ ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം പകുതിയുടെ അവസാനം ബോട്ടങ്​ ചുവപ്പ്​ കാർഡ്​ കണ്ട്​ പുറത്തുപോയതോടെ പത്തുപേരുമായാണ്​ ജർമനി കളിച്ചത്​. അടുത്ത കളിയിൽ ദക്ഷിണകൊറിയയെ തോല്പിച്ചാല്‍ ഇപ്പോള്‍ മൂന്നു പോയൻറുള്ള ജര്‍മനിക്ക് പ്രീക്വാര്‍ട്ടറിലെത്താം. എന്നാൽ മെക്‌സിക്കോയെ സ്വീഡന്‍ വീഴ്ത്തിയാല്‍ ഗോള്‍ശരാശരിയാകും പ്രീക്വാർട്ടർ സ്ഥാനക്കാരെ നിശ്ചയിക്കുക.

32ാം മിനിറ്റിൽ നേടിയ ഗോളിലൂടെ മുന്നിട്ട്​ നിന്ന സ്വീഡന്​ രണ്ടാം പകുതി തുടങ്ങി മൂന്ന്​ മിനിറ്റിന്​ ശേഷം തന്നെ ജർമനി തിരിച്ചടി നൽകി. മാരിയോ ഗോമസ്​ നൽകിയ പാസിൽ​ മാർക്കോ റ്യൂസാണ്​ സ്വീഡിഷ്​ വല കുലുക്കിയത്​​. സ്വീഡൻ ഗോൾ മുഖത്ത്​ നിരന്തരം അപകടം വിതച്ച ജർമൻ പടയുടെ മുമ്പിൽ പലപ്പോഴും സ്വീഡിഷ്​ പ്രതിരോധം കാഴ്​ചക്കാരായിരുന്നു. ഭാഗ്യം കൊണ്ടാണ്​ ഒാരോ തവണയും അവർ രക്ഷപ്പെട്ടത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more