1 GBP = 103.12

ജർമനിയിൽ സോഷ്യൽ ഡമോക്രാറ്റ് പാ‍ർട്ടിക്ക്​ നേരിയ മുൻതൂക്കം

ജർമനിയിൽ സോഷ്യൽ ഡമോക്രാറ്റ് പാ‍ർട്ടിക്ക്​ നേരിയ മുൻതൂക്കം

ബ​ർ​ലി​ൻ: അം​ഗ​ല മെ​ർ​ക​ലി​ന്​ പി​ൻ​ഗാ​മി​യാ​യി ഒ​ലാ​ഫ്​ ഷോ​ല​സ്​ എ​ത്തി​യേ​ക്കു​മെ​ന്ന പ്ര​വ​ച​ന​ങ്ങ​ൾ​ക്ക്​ സാ​ധു​ത​യേ​കി മ​ധ്യ ഇ​ട​തു​പാ​ർ​ട്ടി​യാ​യ സോ​ഷ്യ​ൽ ഡ​മോ​ക്രാ​റ്റ് പാ‍ർ​ട്ടി​ക്ക് (എ​സ്.​പി.​ഡി)​ നേ​രി​യ മു​ൻ​തൂ​ക്കം. എ​സ്.​പി.​ഡി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും അ​ടു​ത്ത ഗ​വ​ൺ​മെൻറ്​ രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള വ്യ​ക്​​ത​മാ​യ ഭൂ​രി​പ​ക്ഷം ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്നും ഒ​ലാ​ഫ്​ ഷോ​ല​സ് അ​വ​കാ​ശ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ 25.7 ശ​ത​മാ​നം വോ​ട്ടു​ക​ൾ എ​സ്.​പി.​ഡി നേ​ടി. നി​ല​വി​ലെ ഭ​ര​ണ ക​ക്ഷി​യാ​യ അം​ഗ​ല മെ​ർ​ക​ലി​െൻറ മ​ധ്യ വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ സി.​ഡി.​യു-​സി.​എ​സ്‌.​യു സ​ഖ്യം 24.1 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി. ഗ്രീ​ൻ പാ​ർ​ട്ടി​ക്ക്​ 14.8 ശ​ത​മാ​ന​വും ​​​ഫ്രീ ​ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​ക്ക്​ 11.5 ശ​ത​മാ​ന​വും വോ​ട്ടു​ക​ൾ ല​ഭി​ച്ചു.

തീ​വ്ര വ​ല​തു സം​ഘ​ട​ന​യാ​യ ആ​ൾ​ട്ട​ർ​നേ​റ്റി​വ്​ ഫോ​ർ ജ​ർ​മ​നി​ക്ക്​ 10.3 ശ​ത​മാ​നം വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ്​ നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. 2017ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വ​ർ​ക്ക്​ 12.6 ശ​ത​മാ​നം വോ​ട്ട്​ ല​ഭി​ച്ചി​രു​ന്നു. ഗ്രീ​ൻ, എ​ഫ്.​ഡി.​പി എ​ന്നി​വ​യു​മാ​യി സ​ഖ്യ​ത്തി​ന്​ ശ്ര​മി​ക്കു​മെ​ന്ന്​ 63കാ​ര​നാ​യ ഒ​ലാ​ഫ്​ പ​റ​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more