1 GBP = 102.92
breaking news

കോവിഡ് ബാധിച്ച് പോർട്ട്സ്മൗത്തിൽ പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം; മരണമടഞ്ഞത് വാക്സിൻ സ്വീകരിക്കേണ്ട ദിവസം

കോവിഡ് ബാധിച്ച് പോർട്ട്സ്മൗത്തിൽ പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം; മരണമടഞ്ഞത് വാക്സിൻ സ്വീകരിക്കേണ്ട ദിവസം

പോർട്ടസ്‌മൗത്ത്: പോർട്ട്സ്മൗത്തിൽ കോവിഡ് ബാധിച്ച് കൗമാരക്കാരി മരണമടഞ്ഞു. കോവിഡ് -19 പോസിറ്റീവ് ആയ 15 വയസ്സുള്ള പെൺകുട്ടി വാക്സിൻ എടുക്കേണ്ട ദിവസം തന്നെ മരിച്ചുവെന്ന് കുടുംബം പറഞ്ഞു. പോർട്ട്സ്മൗത്തിൽ നിന്നുള്ള ജോർജ ഹാലിഡേ, ക്വീൻ അലക്സാണ്ട്ര ആശുപത്രിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്, മരിക്കുന്നതിന് നാല് ദിവസങ്ങൾക്ക് മുമ്പ് കോവിഡ് വൈറസ് പോസിറ്റീവ് ആയതിനെത്തുടർന്ന് സ്വയം നിരീക്ഷണത്തിലും പിന്നീട് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

പോർട്ട്സ്മൗത്ത് അക്കാദമിയിലെ ജിസിഎസ്ഇ വിദ്യാർത്ഥി ധാരാളം സുഹൃത്തുക്കളുള്ള ജോർജ്ജാ ഒരു കിക്ക്ബോക്സർ കൂടിയായിരുന്നു. മികച്ച സംഗീതജ്ഞ കൂടിയായ ജോർജ്ജാ സ്നേഹമുള്ള പെൺകുട്ടിയായിരുന്നുവെന്ന് അമ്മ ട്രേസി ഹാലിഡേ (40) പറഞ്ഞു. വളരെ സജീവമായിരുന്ന, ജോർജ്ജാ പുറത്തുപോകാനും സഹോദരീസഹോദരന്മാർക്കൊപ്പവും സുഹൃത്തുക്കളോടൊപ്പവും സമയം ചെലവഴിക്കാനും ഏറെ ഇഷ്ടമായിരുന്നു. ജോർജയുടെ വേർപാടിൽ സഹോദരങ്ങൾ ആകെ തകർന്നതായി ഹാലിഡേ പറഞ്ഞു.

ആരോഗ്യപരമായ അവസ്ഥകളൊന്നും ഇല്ലാത്ത ജോർജയ്ക്ക് പിസിആർ ടെസ്റ്റ് എടുക്കുന്നതിന് മുമ്പ് ഇൻഫ്ലുവൻസ പോലുള്ള രോഗലക്ഷണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ‘അമ്മ പറയുന്നു. കോവിഡ് പോസിറ്റീവ് ഫലം വന്നതോടെ വീട്ടിൽ സ്വയം നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടിയിരുന്നു, തിങ്കളാഴ്ചയോടെ തൊണ്ട വേദന കൂടിയതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാക്സിൻ എടുക്കുന്നതിന് ബുക്ക് ചെയ്തിരുന്ന ചൊവ്വാഴ്ച്ച തന്നെ ജോർജ്ജാ ആശുപത്രിയിൽ മരണമടയുകയായിരുന്നു. കോവിഡ് പ്രായഭേദമന്യേ ആർക്കും പിടിപെടാം, അപകടകരമാകാം, അതിനാൽ തന്നെ പ്രത്യേകിച്ച് യുവാക്കൾ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് ജോർജ്ജയുടെ ‘അമ്മ ഹാലിഡേ മുന്നറിയിപ്പ് നൽകുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more