1 GBP = 102.95
breaking news

രണ്ടാം ദിനവും മരണമെത്തി; മകളെ കാണാനെത്തിയ പിതാവ് ജോർജ് പീറ്റർ(72) സെൻ്. ആൽബൻസിൽ നിര്യാതനായി; യുകെ സന്ദർശിക്കാനെത്തുന്ന മാതാപിതാക്കൻമാരുടെ വേർപാടുകൾ മലയാളികളെ ആശങ്കയിലാഴ്ത്തുന്നു….

രണ്ടാം ദിനവും മരണമെത്തി; മകളെ കാണാനെത്തിയ പിതാവ് ജോർജ് പീറ്റർ(72) സെൻ്. ആൽബൻസിൽ നിര്യാതനായി;  യുകെ സന്ദർശിക്കാനെത്തുന്ന മാതാപിതാക്കൻമാരുടെ വേർപാടുകൾ മലയാളികളെ ആശങ്കയിലാഴ്ത്തുന്നു….

സെൻ്റ് ആൽബൻസിൽ മകൾ ജിയയുടെ കൂടെ കഴിഞ്ഞ ഒരു വർഷത്തോളമായി കഴിഞ്ഞിരുന്ന പിതാവ് ഹൃദയാഘാതം മൂലം നിര്യാതനായി. എറണാകുളം വടുതല ബെഥേൽ ചക്കാലക്കൽ ജോർജ് പീറ്റർ (72) ആണ് നിത്യതയിലേക്ക് കടന്നു പോയത്. റിട്ടയേർഡ് സർക്കിൾ ഇൻസ്‌പെക്ടർ മോളിക്കുട്ടിയാണ് ഭാര്യ.  ജോമോൾ, ജിയ എന്നിവർ മക്കളാണ്. വടുതല സെൻ്റ്. ആൻ്റണീസ് ഇടവകാംഗമാണ്. സാഹചര്യങ്ങൾ അനുകൂലമായാൽ മൃതദേഹം നാട്ടിൽ കൊണ്ടു പോയി സംസ്കരിക്കാനാണ് കുടുംബം ആഗ്രഹിക്കുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

അടുത്തടുത്ത ദിവസങ്ങളിലായി  യുകെ സന്ദർശിക്കാനെത്തിയ മാതാപിതാക്കൻമാരുടെ വേർപാടുകൾ മലയാളി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇന്നലെ റിപ്പോർട്ട് ചെയ്തതുപോലെ സ്ലൈഡ് ഗ്രീനിൽ പത്തനംതിട്ട നരിയപുരം മേരി വർഗീസ് (75)  മരണമടഞ്ഞിരുന്നു.രണ്ടാം ദിനവും മരണമെത്തിയത് ഞെട്ടലോടെയാണ് യു കെ മലയാളികൾ ശ്രവിച്ചത്. നിരവധി മാതാപിതാക്കൻമാർ മക്കളുടെ കൂടെ യുകെയിൽ താമസിക്കുന്നതിനിടയിൽ  യുകെയിൽ വച്ച് മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.

ശ്രീ. ജോർജ് പീറ്ററിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more