1 GBP = 104.05

മരണത്തിൻ്റെ കാലൊച്ചകൾ നിലക്കുന്നില്ല….പ്രാർത്ഥനകൾ വിഫലമായി…. മാഞ്ചസ്റ്ററിൽ ജോർജ് പോൾ (ജോയിച്ചേട്ടൻ) മരണത്തിന് കീഴടങ്ങി

മരണത്തിൻ്റെ കാലൊച്ചകൾ നിലക്കുന്നില്ല….പ്രാർത്ഥനകൾ വിഫലമായി…. മാഞ്ചസ്റ്ററിൽ ജോർജ് പോൾ (ജോയിച്ചേട്ടൻ) മരണത്തിന് കീഴടങ്ങി

ഇന്നലെ വൂസ്റ്ററിൽ മരണമടഞ്ഞ സതീഷ് തോമസിന് പിന്നാലെ മാഞ്ചസ്റ്ററിലെ ആദ്യകാല മലയാളി കുടിയേറ്റ കുടുംബങ്ങളിലൊന്നിലെ കുടുംബനാഥൻ മുട്ടുചിറ പറമ്പിൽ ജോർജ് പോൾ (ജോയിച്ചേട്ടൻ) ഇന്ന് പുലർച്ചെ നിര്യാതനായി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഗുരുതരാവസ്ഥയിൽ സാൽഫോർഡ് റോയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാര്യ ഗ്രേസി പോൾ ( മുൻ എം.എം.സി.എ ജനറൽ സെക്രട്ടറി) മക്കൾ ജിസ്പിൻ പോൾ, ജെഫി പോൾ. മരുമകൻ രാജേഷ്.

രണ്ടാഴ്ച മുൻപ് ജോലിക്കിടയിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് വിഥിൻഷോ ഹോസ്പിറ്റലിലും തുടർന്ന് സാൽഫോർഡ് ഹോസ്പിപിറ്റലിലും പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇരുപത് വർഷങ്ങൾക്ക് മുൻപ് ഓസ്ട്രിയയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് കുടിയേറിയതാണ് ജോയിച്ചേട്ടനും കുടുംബവും. സംസ്കാരം സംബന്ധിച്ച് തീരുമാനമാകുന്നതിനനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതാണ്.

 ജോയിച്ചേട്ടൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്,  വൈസ് പ്രസിഡൻ്റ് ഷീജോ വർഗീസ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ജാക്സൻ തോമസ് , നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ബിജു പീറ്റർ, മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡൻ്റ് ആഷൻ പോൾ, കെ സി എ എം പ്രസിഡൻ്റ് ട്വിങ്കിൾ  ഈപ്പൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം  വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more