1 GBP =
breaking news

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണം; കോട്ടയം മരങ്ങാട്ട് പള്ളി സ്വദേശി ജോർജ്ജ് ജോസഫാണ് മരണത്തിന് കീഴടങ്ങിയത്

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണം; കോട്ടയം മരങ്ങാട്ട് പള്ളി സ്വദേശി ജോർജ്ജ് ജോസഫാണ് മരണത്തിന് കീഴടങ്ങിയത്

ചെംസ്ഫോർഡ് ; യു കെ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും ഒരു മലയാളി മരണം കൂടി .ചെംസ്ഫോർഡിൽ താമസിക്കുന്ന കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശി ജോർജ് ജോസഫ് ആണ് ചെംസ്ഫോര്ഡ് ബ്രൂംഫീൽഡ് ആശുപത്രിയിൽ നിര്യാതനായത് .കടുത്ത പ്രമേഹ രോഗത്തെ തുടർന്ന് ഏതാനും നാളായി ചികിത്സയിൽ ആയിരുന്നു .ബ്രൂം ഫീൽഡ് ആശുപത്രിയിൽ തന്നെ ജോലിചെയ്യുന്ന ജെസ്സിയാണ് ഭാര്യ. ഏക മകൻ ഡെറിക് .ഒരു പതിറ്റാണ്ടായി യു ഏകയിൽ താമസിക്കുന്ന ജോർജ് കടുത്ത പ്രമേഹ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു . കഴി ജെ ഏതാനും ദിവസങ്ങളായി രോഗം മൂർച്ഛിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു .ഏറെ കാലം ബഹറിനിൽ ജോലി ചെയ്തതിനു ശേഷമാണ് ജോര്ജും കുടുംബവും യു ഏകയിൽ എത്തിയത് ,മൃതദേഹം ജന്മദേശമായ മരങ്ങാട്ടുപള്ളിയിൽ എത്തി സംസ്കരിക്കും എന്ന് സുഹൃത്തുക്കൾ പറഞ്ഞു , പരേതന്റെ മായതാപിതാക്കളുടെ കല്ലറയോട് ചേർന്ന് തന്നെ സംസ്‌കാരംനടത്തണമെന്നായിരുന്നു ജോർജിന്റെ ആഗ്രഹം , നടപടികൾ പൂർത്തിയാക്കി എത്രയും പെട്ടന്ന് മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിൽ ആണ് ചെംസ്ഫോർഡിലെ മലയാളി സമൂഹവും , ബന്ധുക്കളും . സുഹൃത്തുക്കളും. ജോർജ്ജിന്റെ നിര്യാണത്തിൽ യുക്മ ദേശീയ നേതൃത്വം അനുശോചനം രേഖപ്പെടുത്തി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more