1 GBP = 103.90

ചൈനീസ് ഭീഷണി നേരിടാൻ സജ്ജമെന്ന് കരസേനാ മേധാവി

ചൈനീസ് ഭീഷണി നേരിടാൻ സജ്ജമെന്ന് കരസേനാ മേധാവി

ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള ഏതു തരത്തിലുള്ള ഭീഷണിയും നേരിടാൻ സജ്ജമാണെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. ചൈന ശക്തരായിരിക്കാം. എന്നാൽ നാം ദുർബ്ബലരല്ല-ജനറൽ റാവത്ത് ചൂണ്ടിക്കാട്ടി. രാസ, ജൈവ, റേഡിയോളജിക്കൽ, ന്യൂക്ളിയർ ആയുധങ്ങളിൽ നിന്നുള്ള ഭീഷണി ആശങ്കയുളവാക്കുന്നതായും അദ്ദേഹം പറഞ്ഞു.

ചൈനയുടെ പ്രകോപനം കണക്കിലെടുത്ത് വടക്കൻ അതിർത്തിയിലായിരിക്കും സേന ശ്രദ്ധ കേന്ദ്രീകരിക്കുക. സേനയ്‌ക്കുള്ള പടക്കോപ്പുകളുടെ നീക്കം ഉറപ്പാക്കണം. പടിഞ്ഞാറൻ അതിർത്തിയിൽ നിന്ന് വടക്കൻ അതിർത്തിയിലേക്ക് സേനയെ എത്തിക്കാനും കഴിയണം. അതിർത്തിയിൽ പട്രോളിംഗ് ശക്തിപ്പെടുത്തും. അതിർത്തി ഭേദിക്കാൻ ശത്രുവിനെ അനുവദിക്കില്ല. രാസ, ജൈവ, റേഡിയോളജിക്കൽ, ന്യൂക്ളിയർ ആയുധങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്.

വടക്കു കിഴക്കൻ അതിർത്തിയിൽ ജോലി ചെയ്യുന്ന ജവാൻമാർക്ക് ബുള്ളറ്റ് പ്രൂഫ് ഹെൽമറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചെന്നും അദ്ദേഹം അറിയിച്ചു. ചൈനീസ് സേന മികച്ചതാണ്. അതിനനുസരിച്ച് നമ്മളുംതയ്യാറെടുക്കണം.

കാശ്‌മീരിലും ഇക്കൊല്ലം വടക്കൻ അതിർത്തിയിലെ ബാരാമുള്ള, പറ്റാൻ, ഹദ്‌വാര, കുപ്‌വാര, സോപോർ, ലോലാബ് താഴ്‌വര, ബന്ദിപൂർ തുടങ്ങിയ മേഖലകളിലായിരിക്കും സേന ശ്രദ്ധ കേന്ദ്രീകരിക്കുക. തിരിച്ചടി കിട്ടിയതോടെ പാക് സൈന്യം വെടിനിറുത്തലിന് സന്നദ്ധമായിട്ടുണ്ടെന്നും സേനാ മേധാവി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more