1 GBP = 103.89

​ബ്രിട്ടീ​ഷ്​ ക​മ്പ​നി​ക​ളി​ൽ പത്തിൽ എട്ടിലും വേ​ത​നം കൂ​ടു​ത​ൽ പു​രു​ഷ​ന്മാ​ർ​ക്ക്​

​ബ്രിട്ടീ​ഷ്​ ക​മ്പ​നി​ക​ളി​ൽ പത്തിൽ എട്ടിലും വേ​ത​നം കൂ​ടു​ത​ൽ പു​രു​ഷ​ന്മാ​ർ​ക്ക്​

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ ഭൂ​രി​ഭാ​ഗം ക​മ്പ​നി​ക​ളും സ്​​​ത്രീ​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ വേ​ത​നം ന​ൽ​കു​ന്ന​ത്​ പു​രു​ഷ​ന്മാ​ർ​ക്കാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ട്. ഏ​താ​ണ്ട്​ 10ൽ ​എ​ട്ടു ക​മ്പ​നി​ക​ളി​ലും പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളി​ലും ഇ​താ​ണ്​ സ്​​ഥി​തി. 250ലേ​റെ ജീ​വ​ന​ക്കാ​രു​ള്ള ക​മ്പ​നി​ക​ളി​ലെ ശ​മ്പ​ള വ്യ​വ​സ്​​ഥ​ എ​ങ്ങ​നെ​യെ​ന്ന​റി​യാ​ൻ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യാ​ണ്​ റി​പ്പോ​ർ​ട്ട്​ ആ​വ​ശ്യ​പ്പെ​ട്ട​ത്​്. അ​ത​നു​സ​രി​ച്ച്​ 10,015 ക​മ്പ​നി​ക​ൾ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചു. വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ത്ത ക​മ്പ​നി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

78 ശ​ത​മാ​നം ക​മ്പ​നി​ക​ളും സ്​​ത്രീ​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ വേ​ത​നം ന​ൽ​കു​ന്ന​ത്​ പു​രു​ഷ​ന്മാ​ർ​ക്കാ​ണെ​ന്ന്​ വെ​ളി​പ്പെ​ടു​ത്തി. 14 ശ​ത​മാ​നം ക​മ്പ​നി​ക​ളി​ൽ മാ​ത്ര​മാ​ണ്​ സ്​​ത്രീ​ക​ൾ​ക്ക്​ പു​രു​ഷ​ന്മാ​രേ​ക്കാ​ൾ കൂ​ടു​ത​ൽ വേ​ത​നം ല​ഭി​ക്കു​ന്ന​ത്. തു​ല്യ​വേ​ത​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലൂ​ടെ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ലിം​ഗ​സ​മ​ത്വം ഉ​റ​പ്പാ​ക്കാ​നാ​ണ്​ മേ​യ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. മാ​ർ​ഗ​ര​റ്റ്​ താ​ച്ച​ർ​ക്കു​ശേ​ഷം ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​​യി​ലെ​ത്തു​ന്ന വ​നി​ത​യാ​ണ്​ മേ​യ്. 100 വ​ർ​ഷം മു​മ്പ്​ രാ​ജ്യ​ത്ത്​ വോ​ട്ട​വ​കാ​ശ​ത്തി​നു​വേ​ണ്ടി​യാ​യി​രു​ന്നു സ്​​ത്രീ​ക​ളു​ടെ പോ​രാ​ട്ടം. ഇ​പ്പോ​ഴ​ത്​ തു​ല്യ​വേ​ത​ന​ത്തി​നു​വേ​ണ്ടി​യാ​ണെ​ന്ന്​ മേ​യ്​ പ​റ​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more