1 GBP = 103.61
breaking news

ലിംഗ സമത്വം രേഖകളിൽ മാത്രം; ആഗോള ലിംഗ സമത്വ പട്ടികയിൽ ഇന്ത്യ ചൈനക്കും ബംഗ്ലാദേശിനും പുറകിൽ

ലിംഗ സമത്വം രേഖകളിൽ മാത്രം; ആഗോള ലിംഗ സമത്വ പട്ടികയിൽ ഇന്ത്യ ചൈനക്കും ബംഗ്ലാദേശിനും പുറകിൽ

ജനീവ: ലോക സാമ്പത്തിക ഫോറത്തിന്റെ (വേൾഡ് ഇക്കണോമിക് ഫോറം) ആഗോള ലിംഗ സമത്വ പട്ടികയിൽ ഇന്ത്യയ്ക്ക് 108-ാം സ്ഥാനം മാത്രം. സാമ്പത്തിക മേഖലയിലെ സ്ത്രീ പങ്കാളിത്ത കുറവും സ്ത്രീകളുടെ വേതനത്തിലുള്ള കുറവുമാണ് ഇന്ത്യയെ ലിംഗ സമത്വത്തിന്റെ കാര്യത്തിൽ ഇനിയും ഏറെ പിന്നിലാക്കിയിരിക്കുന്നത്. അയൽരാജ്യങ്ങളായ ചൈനയ്ക്കും ബംഗ്ലാദേശിനും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
ലോക സാമ്പത്തിക ഫോറം 2006ൽ ആദ്യമായി പുറത്തിറക്കിയ പട്ടികയിൽ നിന്ന് 10 പടി പിറകിലാണ് രാജ്യം ഇപ്പോൾ.

ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലിടങ്ങൾ, രാഷ്ട്രീയ പ്രാതിനിധ്യം എന്നിവയിലെ സ്ത്രീ- പുരുഷ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാണ് ലിംഗ സമത്വ പട്ടിക തയ്യാറാക്കുന്നത്. ലോകരാഷ്ട്രങ്ങൾക്കിടയിൽ ലിംഗ അസമത്വം വർദ്ധിച്ചു വരികയാണെന്നാണ് ഈ വർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതാദ്യമായാണ് ലിംഗ അസമത്വം വർദ്ധിക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. നിലവിലെ സ്ഥിതി അനുസരിച്ച് ഇനിയും നൂറു വർഷം പിന്നിട്ടാൽ മാത്രമേ ലിംഗ അസമത്വത്തെ മറികടക്കാൻ ലോകത്തിന് സാധിക്കൂ.

ഇന്ത്യയുടെ സ്ഥാനം
ലിംഗ സമത്വം: 108
സാമ്പത്തിക സമത്വം, അവസര സമത്വം: 139
ആരോഗ്യ സമത്വം: 141
സാമ്പത്തിക അസമത്വത്തിന് കാരണം തൊഴിലിടങ്ങളിലെ സ്ത്രീ പങ്കാളിത്ത കുറവ്
11 വർഷം കൊണ്ട് ഇന്ത്യ മറികടന്നത് 67 % അസമത്വം
ഏറ്റവുമധികം; ജോലി സ്ഥലങ്ങളിലെ ലിംഗ അസമത്വം
മറികടക്കാൻ ഇനിയും 217 വർഷം വേണം.

ലിംഗ അസമത്വം ഏറ്റവും കുറവ്: ഐസ്‌ലാൻഡ് (88 % മറികടന്നു)
ആദ്യ പത്തു രാജ്യങ്ങൾ
നോർവേ
ഫിൻലൻഡ്
വാൻഡ
സ്വീഡൻ
നിക്കരാഗ്വേ
സ്ലൊവേനിയ
അയർലൻഡ്
ന്യൂസിലാൻഡ്
ഫിലിപ്പൈൻസ്

ബംഗ്ലാദേശ് – 47
ചൈന- 100

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more