1 GBP = 104.26
breaking news

കവൻട്രിയിൽ നിന്നും അൽവി എബ്രഹാം, ലിവർപൂളിൽ നിന്നും ദേവകി ഹരികുമാർ, ഡോൺ കാസ്റ്ററിൽ നിന്നും മെറിൻ ജേക്കബ്, ഡഡ് ലിയിൽ നിന്നും ഷാരൺ ആഷ ജേക്കബ് ജി.സി.എസ്.ഇ യിൽ തിളക്കമാർന്ന വിജയം നേടിിയവർ….

കവൻട്രിയിൽ നിന്നും അൽവി എബ്രഹാം, ലിവർപൂളിൽ നിന്നും ദേവകി ഹരികുമാർ, ഡോൺ കാസ്റ്ററിൽ നിന്നും മെറിൻ ജേക്കബ്, ഡഡ് ലിയിൽ നിന്നും ഷാരൺ ആഷ ജേക്കബ് ജി.സി.എസ്.ഇ യിൽ തിളക്കമാർന്ന വിജയം നേടിിയവർ….

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ജി.സി.എസ്.ഇ പരീക്ഷാ ഫലത്തിൽ ഉന്നത വിജയം നേടി യു കെ മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായി മാറിയ നാല് കുട്ടികളെ കൂടി യുക്മ ന്യൂസ് പരിചയപ്പെടുത്തുന്നു…


കൊവൻട്രിയിൽ നിന്നും വിജയഗാഥയുമായി അൽവി എബ്രഹാം…


  ബർമിംഹാമിലുള്ള ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ അസിസ്റ്റൻ്റ് അക്കൗണ്ടൻ്റും മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറിയുമായ  ഏബ്രഹാം കുര്യൻ്റെയും കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സായ ലാലി ഏബ്രഹാമിൻ്റെയും മകളായ അൽവി എബ്രഹാം 6 വിഷയങ്ങളിൽ ഗ്രേഡ് 9 ഉം രണ്ട് വിഷയങ്ങൾക്ക് ഗ്രേഡ് 8 ഉം ഒരു വിഷയത്തിന് 7 ഗ്രേഡും വാങ്ങിയാണ് മികച്ച വിജയം കരസ്ഥമാക്കിയത്.   അൽവിക്ക് റഗ്ബി ഹൈസ്ക്കൂളിൽ പഠിക്കുന്ന അക്സ ഏബ്രഹാം എന്ന സഹോദരിയും കലുഡോൺ കാസിലിൽ ഈ വർഷം പഠനം ആരംഭിക്കുന്ന ജോർജ് ഏബ്രഹാം എന്ന സഹോദരനും ഉണ്ട്.  റഗ്ബി ഹൈസ്ക്കൂളിൽ പഠിച്ചു കൊണ്ടിരുന്ന അൽവി എ ലെവലിന് കവൻട്രിയിലെ ഫിനം സ്ക്കൂളിൽ ആണ് പഠനം തുടരുന്നത്.


പoനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും അൽവി തൻ്റെ കഴിവു തെളിയിച്ചിട്ടുണ്ട്.  OFAAL നടത്തുന്ന ഭരതനാട്യം പരീക്ഷയിൽ ഗ്രേഡ് 7 ഉം കർണാടിക് മ്യൂസിക്കിലും കർണാടിക് കീബോർസിലും ഗ്രേഡ് 6 ഉം പരീക്ഷ പാസായി അടുത്ത ഗ്രേഡുകളിൽ പഠനം തുടരുന്നു.  കവൻട്രി സ്വിമ്മിംഗ് ക്ലബിൻ്റെ സ്വിമ്മിംഗ് സ്ക്വാഡിൽ മെമ്പറും  കവൻട്രി വാട്ടർ പോളോ ജൂനിയർ ടീമിൽ അംഗവുമാണ്.  കൂടാതെ ഡ്യൂക് ഓഫ് എഡിൻബറോ സിൽവർ ഗ്രേസ് പൂർത്തിയാക്കിയിട്ടുണ്ട് .  കൂടാതെ കേരള സ്ക്കൂൾ കവൻട്രിയിലെ പഠിതാവുമാണ്.

ലിവർപൂളിൻ്റെ അഭിമാനമായി ദേവകി ഹരികുമാർ…


 ലിവർപൂൾ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറും യുക്മയുടെ ലിവർപൂളിലെ പ്രമുഖ നേതാവുമായ പത്തനംതിട്ട കൈപ്പട്ടൂർ ചക്കിട്ടത്തറയിൽ ഹരികുമാർ ഗോപാലൻ്റേയും ബിന്ദു ഹരികുമാറിൻ്റെയും മകളായ ദേവകി ഹരികുമാർ    എട്ടുവിഷങ്ങളിൽ  ഗ്രേഡ്  9 ഉം  രണ്ടു വിഷയങ്ങളിൽ ഗ്രേഡ് 8 മാണ്    കരസ്ഥമാക്കിയാണ് ലിവർപൂൾ മലയാളികളുടെ അഭിമാനമായത്. ദേവകി ലിവർപൂൾ കിംഗ് ഡേവിഡ്  സ്കൂളിലാണ്  പഠിച്ചത്. ഇതേ സ്കൂളിൽ തന്നെ സയൻസ് വിഷയങ്ങളെടുത്ത് പഠിച്ച് മെഡിസിൻ അല്ലെങ്കിൽ സെൻ്റിസ്റ്ററിക്ക് പഠിക്കാനൊരുങ്ങുകയാണ് ദേവകി. ഇയർ 9 വിദ്യാർത്ഥിയായ  കേശവ് ഹരികുമാർ സഹോദരനാണ്.

ഡോൺകാസ്റ്ററിലെ മെറിൻ ജേക്കബ്ബിന് ഉജ്ജ്വല വിജയം….


ചമ്പക്കുളം സ്വദേശി ജേക്കബ് ആൻറണിയുടെയും മിൻസി ജേക്കബിൻ്റേയും മൂത്ത മകളായ മെറിൻ ജേക്കബ് 3 വിഷയങ്ങളിൽ ഗ്രേഡ് 9 ഉം 6 വിഷയങ്ങളിൽ ഗ്രേഡ് 8 ഉം ഒരു വിഷയത്തിന് ഗ്രേഡ് 7നും നേടിയാണ് മികച്ച വിജയം സ്വന്തമാക്കിയത്. മലയാളികൾ പൊതുവെ കുറച്ച് മാത്രമുള്ള    ഡോൺകാസ്റ്ററിൽ നിന്നുമാണ് മെറിൻ ജേക്കബ്. സയൻസ് വിഷയങ്ങളെടുത്ത് തുടർന്ന് പഠിക്കാനാണ് ആഗ്രഹിക്കുന്നത്. ആറാം ക്ലാസ് വിദ്യാർത്ഥിയായ മെൽവിനും രണ്ടാം ക്ലാസുകാരിയായ മരിയയും സഹോദരങ്ങളാണ്.


ഡഡ്‌ലിയിൽ നിന്നും നക്ഷത്രത്തിളക്കവുമായി ഷാരൺ ആഷ സാജൻ….


ഡഡ്ലിയിലെ എൻ.എച്ച്.എസ് ജീവനക്കാരായ സാജൻ ഫെഡെറിക്കിൻ്റെയും ആഷാ സാജൻ്റേയും മകളായ ഷാരൺ ആഷ സാജൻ 8 വിഷയങ്ങളിൽ ഗ്രേഡ് 9  ഒരു വിഷയത്തിന് ഗ്രേഡ് 8 നേടി തിളക്കമാർന്ന വിജയമാണ് ജി.സി.എസ്.സി.ക്ക്  നേടിയിരിക്കുന്നത്.ഡഡ്‌ലി കിംങ്ങ്സ്ഫോർഡ് അക്കാദമിയിൽ നിന്നുമാണ് ഷാരൺ ജി.സി.എസ്. ഇ വിജയിച്ചത്. ബയോളജിയും കെമിസ്ട്രിയും മാത്സും വിഷയങ്ങളെടുത്ത് എ ലെവലിന് പഠിക്കാനൊരുങ്ങുന്ന ഷാരൺ യൂണിവേഴ്സിറ്റിയിൽ മെഡിസിന് പോകാനാണ് ആഗ്രഹിക്കുന്നത്. 

കിംങ്ങ്സ്വിൻഫോർഡ് സ്ക്വാഡ്രണിൽ നിന്നും ഫസ്റ്റ് ക്ലാസ്സോടെ എയർ കേഡറ്റ് യോഗ്യത നേടിയിട്ടുണ്ട്.കൂടാതെ കീ ബോർഡ്, ഗിറ്റാർ എന്നിവ നന്നായി കൈകാര്യം ചെയ്യുന്ന ഷാരൺ നല്ലൊരു ഗായിക കൂടിയാണ്. ഷാർലിൻ (ഇയർ 5), 2 വയസുകാരൻ റയാൻ എന്നിവർ സഹോദരൻമാരാണ്.

ജി.സി.എസ്.ഇ പരീക്ഷയിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ നാല് കുട്ടികളെയും യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അഭിനന്ദിച്ചു. ഭാവിയിൽ മികച്ച വിജയങൾ നേടി അവരുടെ ആഗ്രഹങ്ങൾ സഫലീകരിക്കട്ടെയെന്ന് യുക്മ ന്യൂസ് ടീമും ആശംസിക്കുന്നു.


മികച്ച വിജയം നേടിയ കുട്ടികളെ ഈ പംക്തിയിൽ പരിചയപ്പെടുത്തുവാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:-

0985641921, 07904605214, 07912350679

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more