1 GBP = 103.12

ജി.സി.എസ്.ഇ തിളക്കമാർന്ന വിജയവുമായി കൂടുതൽ മലയാളി കുട്ടികൾ; തോമസ് സുനിൽ,ആഞ്ചല സിബി, മാത്യു വാണിയാക്, ആശിഷ് ഷൈലേഷ്, നെവിൻ തരകൻ

ജി.സി.എസ്.ഇ തിളക്കമാർന്ന വിജയവുമായി കൂടുതൽ മലയാളി കുട്ടികൾ; തോമസ് സുനിൽ,ആഞ്ചല സിബി, മാത്യു വാണിയാക്, ആശിഷ് ഷൈലേഷ്, നെവിൻ തരകൻ

.

ഇന്നലെ പ്രസിദ്ധീകരിച്ച ജി.സി.എസ്.ഇ പരീക്ഷാ ഫലത്തിൽ ഉന്നതവും അഭിമാനാർഹവുമായ വിജയം കരസ്ഥമാക്കിയ കൂടുതൽ  മലയാളി വിദ്യാർത്ഥികളെ യുക്മ ന്യൂസ് പരിചയപ്പെടുത്തുന്നു.

മാഞ്ചസ്റ്ററിൽ നിന്നും തോമസ് സുനിൽ,ആഞ്ചല സിബി, മാത്യു വാണിയാക്, നെവിൻ തരകൻ


മാഞ്ചസ്റ്ററിൽ സുനിൽ തോമസിൻ്റേയും ബിന്ദു സുനിലിൻ്റേയും മൂത്ത മകൻ തോമസ് സുനിൽ 5 വിഷയങ്ങളിൽ ഗ്രേഡ് 9, 5 വിഷയങ്ങൾക്ക് ഗ്രേഡ് 8 എന്നിങ്ങനെ നേടിയാണ് അഭിമാന വിജയം കരസ്ഥമാക്കിയത്. ഡിഡ്സ്ബറി ബാർലോ ആർ.സി. ഹൈസ്കൂളിൽ നിന്നുമാണ് തോമസ് വിജയിച്ചത്. തുടർന്ന് മാഞ്ചസ്റ്റർ ലൊറേറ്റോ കോളേജിൽ പഠിക്കാനൊരുക്കുന്ന തോമസിന് എഞ്ചിനീയറിംഗ് മേഖലയിൽ പോകുവാനാണ് താല്പര്യം.സഹോദരങ്ങൾ ക്രിസ്റ്റോ സുനിൽ, സിയോൺ സുനിൽ.


മാഞ്ചസ്റ്റർ സീറോ മലബാർ ട്രസ്റ്റിയും കോട്ടയം കുറുപ്പന്തറ സ്വദേശിയുമായ സിബി ജെയിംസിൻ്റേയും മുട്ടുചിറ സ്വദേശി പുഷ്പ സിബിയുടെയും മൂത്ത മകളായ ആഞ്ചല സിബി ഓൾട്രിംങ്ങ്ഹാം ലൊറേറ്റോ ഗ്രാമർ സ്കൂളിൽ നിന്നുമാണ് മികച്ച വിജയം നേടിയത്. 4 വിഷയങ്ങളിൽ ഗ്രേഡ് 9 ഉം 8 വിഷയങ്ങളിൽ ഗ്രേഡ് 8 ഉം നേടിയാണ് മികവാർന്ന വിജയം കരസ്ഥമാക്കിയത്. തുടർന്ന് ലൊറോറ്റോ കോളേജിൽ തന്നെ പഠനം തുടരാനാണ് ഏഞ്ചല ഉദ്ദേശിക്കുന്നത്. ജെയ്സ്, ഗ്രേസ് എന്നിവർ സഹോദരങ്ങളാണ്.


മാഞ്ചസ്റ്റർ ടിമ്പർലിയിലെ ബിബിൻ മാത്യുവിൻ്റേയും സിനി ബിബിൻ്റേേയും മകനായ മാത്യു വാണിയാക് നാല് വിഷയങ്ങൾക്ക് ഗ്രേഡ് 9 ഉം 6 വിഷയങ്ങൾക്ക് ഗ്രേഡ് 8 ഉം ഒന്നിന് ഗ്രേഡ് 7 ഉം കരസ്ഥമാക്കിയാണ് മികച്ച വിജയം നേടിയത്. ഓൾട്രിംങ്ങ്ഹാം വെല്ലിംഗ്ടൺ സ്കൂളിൽ നിന്നുമാണ് മാത്യു വിജയിച്ചത്. 


മാഞ്ചസ്റ്റർ ടിമ്പർലിയിലെ ജോർജ് തരകൻ്റേയും സ്മിത ജോർജിൻ്റേയും മകനായ നെവിൻ തരകൻ ഓൾട്രിംങ്ഹാം ഗ്രാമർ സ്കൂളിൽ നിന്നും മികച്ച വിജയം നേടി. നാല് വിഷയങ്ങൾക്ക് ഗ്രേഡ് 9 ,അഞ്ച് വിഷയങ്ങൾക്ക് ഗ്രേഡ് 8 തുടങ്ങിയ നേടിയാണ് മിന്നുന്ന ജയം നേടിയത്. ഇതേ സ്കൂളിൽ തന്നെ തുടർന്ന് പഠിക്കുന്ന നെവിൻ മെഡിസിന് പോകണമെന്ന് കരുതിയാണ് മുന്നോട്ട് നീങ്ങുന്നത്. ശാലോം തരകൻ സഹോദരിയാണ്.

ബാർബറിയിൽ നിന്നും മിന്നും ജയവുമായി ആശിഷ് ശൈലേഷ്…


നാലു വിഷയങ്ങളിൽ 9 ഗ്രേഡും 3 വിഷയങ്ങൾക്ക് 8 ഗ്രേഡും 2 വിഷയങ്ങൾക്ക് ഗ്രേഡ് 7 കരസ്ഥമാക്കിയ  ബാന്‍ബറിയിലെ ആശിഷ് ശൈലേഷ് മികവാർന്ന വിജയം നേടി. വാർവിക് ഷിപ്സൺ ഹൈസ്കൂളിലാണ് ആശിഷ് പഠിച്ചത്.  വാര്‍വിക്ക് ഹോസ്പിറ്റലിനു കീഴില്‍ റേഡിയോഗ്രാഫറായി ജോലി ചെയ്യുന്ന ശൈലേഷ് കുമാറിൻ്റേയും സ്റ്റാഫ് നഴ്സായ സിനി ശൈലേഷിൻ്റേയും മക്കളിൽ മൂത്തയാളാണ് ആശിഷ്. ഇയർ 9 വിദ്യാർത്ഥിയായ അശ്വിൻ സഹോദരനാണ്.   നിരണം സ്വദേശികളാണ് ശൈലേഷും കുടുംബവും.

ജി.സി.എസ്.ഇ പരീക്ഷയിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ അഞ്ച് കുട്ടികളെയും യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അഭിനന്ദിച്ചു. ഭാവിയിൽ മികച്ച വിജയങൾ നേടി അവരുടെ ആഗ്രഹങ്ങൾ സഫലീകരിക്കട്ടെയെന്ന് യുക്മ ന്യൂസ് ടീമും ആശംസിക്കുന്നു.


മികച്ച വിജയം നേടിയ കുട്ടികളെ ഈ പംക്തിയിൽ പരിചയപ്പെടുത്തുവാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:-

0985641921, 07904605214, 07912350679

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more