1 GBP = 104.00
breaking news

മികച്ച വിജയത്തോടെ മലയാളികൾക്ക് അഭിമാനമായി കൂടുതൽ വിദ്യാർത്ഥികൾ; മെറിൻ സുനിൽ, അലീനാ ജോയ്, ഇവാൻ സജി, അർനോൾ മാത്യു ….

മികച്ച വിജയത്തോടെ മലയാളികൾക്ക് അഭിമാനമായി കൂടുതൽ വിദ്യാർത്ഥികൾ; മെറിൻ സുനിൽ, അലീനാ ജോയ്, ഇവാൻ സജി, അർനോൾ മാത്യു ….

ഇന്നലെ പ്രസിദ്ധീകരിച്ച ജി.സി.എസ്.ഇ പരീക്ഷാ ഫലത്തിൽ ഉന്നതവും അഭിമാനാർഹവുമായ വിജയം കരസ്ഥമാക്കിയ കൂടുതൽ  മലയാളി വിദ്യാർത്ഥികളെ യുക്മ ന്യൂസ് പരിചയപ്പെടുത്തുന്നു.


സന്ദർലൻഡിൽ നിന്നും ചേച്ചിയുടെ പാതയിൽ മെറിൻ സുനിൽ


സന്ദർലൻഡിലെ സുനിൽ  ഫ്രാൻസീസ്സിൻ്റേയും മിനി സുനിലിൻ്റേയും രണ്ടാമത്തെ മകളായ മെറിൻ സുനിൽ ജി. സി. എസ്. ഇ പരീക്ഷയിൽ 7 വിഷയങ്ങളിൽ ഗ്രേഡ് 9, 4 വിഷയങ്ങളിൽ ഗ്രേഡ് കരസ്ഥമാക്കിയാണ് മികച്ച വിജയം നേടിയത്. സന്ദർലാൻഡ് സെന്റ് ആന്റണി സ്കൂളിൽ നിന്നും വിജയിച്ച മെറിൻ  ഭാവിയിൽ മെഡിസിന് ചേരണമെന്ന ഉദ്ദേശത്തോടെയാണ് പഠനം തുടരുന്നത്. മെറിൻ്റെ സഹോദരി മെലിൻ എ ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടി ലെസ്റ്റർ യൂണിവേഴ്സിറ്റിയിൽ മെഡിസിന് പ്രവേശനം നേടിയിരുന്നു. ഇരട്ട സന്താേഷത്തിൻ്റെ അഭിമാനം കുടുംബാംഗങ്ങളും സന്ദർലൻഡ് മലയാളി അസോസിയേഷനിലെ സഹൃത്തുക്കളുമായി പങ്കു വയ്ക്കുകയാണ് സുനിലും കുടുംബവും.

കേംബ്രിഡ്ജിൽ നിന്നും അന്ന തിട്ടാല.. 

കോട്ടയം ആർപ്പൂക്കര സ്വദേശി കേംബ്രിഡ്ജ് സിറ്റി കൗൺസിലറും, യുക്മയുടെ നിയമോപദേശകനും സോളിസിറ്ററുമായ ബൈജു വർക്കി തിട്ടാലയുടേയും  മുട്ടുചിറ സ്വദേശിനി ആൻസി ബൈജുവിനേയും മൂത്ത മകളായ അന്ന തിട്ടാല മികച്ച വിജയത്തോടെയാണ് ജി.സി.എസ്.ഇ പൂർത്തിയാക്കിയത്. 5 വിഷയങ്ങളിൽ 9 ഗ്രേഡും 6 വിഷയങ്ങൾക്ക് ഗ്രേഡ് 8 ഉം നേടിയാണ് അന്ന അഭിമാനാർഹമായ വിജയം നേടിയത്. പഠനത്തിന് പുറമെ വലയലിനിൽ ഗ്രേഡ് 7 കരസ്ഥമാക്കിയ കലാകാരി കൂടിയാണ് അന്ന. രാഷട്രീയത്തിൽ താല്പര്യമില്ലെങ്കിലും പിതാവിൻ്റെ രാഷ്ട്രീയ ക്യാമ്പയിനുകളിൽ സഹായിക്കുവാനും പങ്കാളിയാവാനും അന്ന സമയം കണ്ടെത്താറുണ്ട്. സഹോദരങ്ങൾ അലൻ തിട്ടാല, അൽഫോൺസ് തിട്ടാല.


മാഞ്ചസ്റ്ററിൽ നിന്നും അലീനാ ജോയ്, ഇവാൻ സജി, അർനോൾ മാത്യു…


മാഞ്ചസ്റ്റർ വിഥിൻഷോയിൽ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശി ജോയ് പോളിൻ്റെയും റിൻസി ജോയിയുടെയും രണ്ടാമത്തെ മകളായ അലീന ജോയ് മികച്ച വിജയത്തോടെ ജി.സി.എസ്.ഇ പൂർത്തിയാക്കിയത്. 7 വിഷയങ്ങൾക്ക് ഗ്രേഡ് 9 ഉം 2 വിഷയങ്ങൾക്ക് ലുഡ് 8മാണ് അലീന നേടിയത്. ഓൾട്രിംങ്ഹാം ഗ്രാമർ സ്കൂൾ ഫോർ ഗേൾസിൽ നിന്നും വിജയിച്ച അലീന സയൻസ് വിഷയങ്ങൾക്കൊപ്പം സൈക്കോളജി കൂടി എടുത്ത് ഇതേ സ്കൂളിൽ തന്നെ എ ലെവലിന് പഠിക്കാനൊരുങ്ങുന്നു. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഫാർമസിസ്റ്റ് കോഴ്‌സിന് പഠിക്കുന്ന സിറിയക് ജോയ് സഹോദരനാണ്.


കാസർഗോഡ് സ്വദേശിയായ സജി ലൂക്കോസിൻ്റെയും ബിബിത സജിയുടെയും മൂത്ത മകനായ ഇവാൻ സജി ജിസിഎസ് ഇ പരീക്ഷയിൽ 7 വിഷയങ്ങളിൽ ഗ്രേഡ് 9 ഉം, 4 വിഷയങ്ങളിൽ ഗ്രേഡ് 8 ഉം കരസ്ഥമാക്കിയാണ് മികച്ച വിജയം നേടിയിരിക്കുന്നത്. സയൻസ് വിഷയങ്ങൾക്ക് പുറമെ മാത്സ് കൂടി എടുത്ത് നിലവിൽ പഠിച്ചിരുന്ന ഓൾട്രിംഹാം സെൻ്റ്.അംബ്രോസ് കാത്തലിക് ഗ്രാമർ സ്കൂളിൽ തുടർന്ന് പഠിക്കാനൊരുങ്ങുന്നു. സഹോദരൻ എൻവിസ് ഇയർ 5 വിദ്യാർത്ഥിയാണ്.


ചങ്ങനാശ്ശേരി സ്വദേശി മോനച്ചൻ ആൻറണിയുടെയും വിഥിൻഷോ ഹോസ്പിറ്റലിലെ മാനേജരായ ജെൻസി മോനച്ചൻ്റേയും മൂത്ത മകനായ അർനോൾ മാത്യു തിളക്കമാർന്ന വിജയമാണ് ജി.സി.എസ്. ഇ ക്ക് നേടിയത്. ഓൾട്രിംങ്ഹാം സെൻ്റ്.അംബ്രോസ് കാത്തലിക് ഗ്രാമർ സ്കൂളിൽ നിന്നും വിജയിച്ച അർനോൾ 5 വിഷയങ്ങളിൽ ഗ്രേഡ് 9 ഉം 6 വിഷയങ്ങളിൽ ഗ്രേഡ് 8 മാണ് കരസ്ഥമാക്കിയത്. സയൻസ് വിഷയങ്ങളുടെ കൂടെ മാത്സ് കൂടി എടുത്ത് ഇതേ സ്കൂളിൽ പഠനം തുടരാനൊരുങ്ങുന്ന അർനോൾ ഭാവിയിൽ അനസ്തിഷ്യസ്റ്റ് ഡോക്ടറാകുവാനാണ് ആഗ്രഹിക്കുന്നത്. സഹോദരൻ ആരൺ മാത്യു ഇയർ 8 വിദ്യാർത്ഥിയാണ്.

ജി.സി.എസ്.ഇ പരീക്ഷയിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ നാല് കുട്ടികളെയും യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അഭിനന്ദിച്ചു. ഭാവിയിൽ മികച്ച വിജയങ്ങൾ നേടി അവരുടെ ആഗ്രഹങ്ങൾ സഫലീകരിക്കട്ടെയെന്ന് യുക്മ ന്യൂസ് ടീമും ആശംസിക്കുന്നു.


മികച്ച വിജയം നേടിയ കുട്ടികളെ ഈ പംക്തിയിൽ പരിചയപ്പെടുത്തുവാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:-

0985641921, 07904605214, 07912350679

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more