1 GBP =
breaking news

ജിസിഎസ്ഇ പരീക്ഷാഫലം; എല്ലാ വിഷയങ്ങൾക്കും ഗ്രേഡ് A* നേടി വാറിംഗ്ടണിലെ റിയ ഷീജോ….

ജിസിഎസ്ഇ പരീക്ഷാഫലം; എല്ലാ വിഷയങ്ങൾക്കും ഗ്രേഡ് A* നേടി  വാറിംഗ്ടണിലെ റിയ ഷീജോ….

വാറിംഗ്ടൺ: ജിസിഎസ്ഇ പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ, വാറിംഗ്ടൺ സെൻ്റ് ഗ്രിഗറീസ് കാത്തലിക്ക് സ്‌കൂളിൽ പഠിച്ച റിയ ഷീജോ എല്ലാ വിഷയങ്ങൾക്കും ഗ്രേഡ് A* നേടിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.

എ ലെവൽ പഠനത്തിനായി സെന്റ് ഹെലെൻസ് കാർമൽ കോളേജിലാണ് പോകുന്നത്. യുക്മ ദേശീയ വൈസ് പ്രസിഡന്റ് ഷീജോ വർഗീസിന്റെ പുത്രിയാണ് റിയ ഷീജോ. യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ വാറിംഗ്ടൺ മലയാളി അസ്സോസിയേഷൻ അംഗങ്ങളാണ് ഷീജോയും കുടുംബവും.

റിയ ഷീജോയുടെ മിന്നുന്ന വിജയത്തിൽ യുക്മ ദേശീയ പ്രസിഡണ്ട് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, പി ആർ ഒ അലക്സ് വർഗ്ഗീസ്, നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ബിജു പീറ്റർ, നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ജാക്സൺ തോമസ്, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ തുടങ്ങിയവർ അനുമോദനങ്ങൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more