1 GBP = 104.04
breaking news

ജിസിഎസ്ഇ പരീക്ഷ ഫലങ്ങൾ ഇന്ന്; പ്രതീക്ഷയോടെ വിദ്യർത്ഥികളും രക്ഷിതാക്കളും

ജിസിഎസ്ഇ പരീക്ഷ ഫലങ്ങൾ ഇന്ന്; പ്രതീക്ഷയോടെ വിദ്യർത്ഥികളും രക്ഷിതാക്കളും

ലണ്ടൻ: ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് വ്യാഴാഴ്ച രാവിലെ മുതൽ ജിസിഎസ്ഇ ഫലങ്ങൾ ലഭിക്കും. വൊക്കേഷണൽ, ടെക്നിക്കൽ അവാർഡുകൾക്കുള്ള ഫലങ്ങളും ഇന്ന് പുറത്തുവിടും. അതേസമയം ചില ബിടെക് വിദ്യാർത്ഥികൾക്ക് ഫലങ്ങൾ ലഭിക്കുന്നതിന് കാലതാമസം നേരിടേണ്ടി വന്നേക്കാം.

കോവിഡ് കാരണം രണ്ട് വർഷത്തെ റദ്ദാക്കലിന് ശേഷം 2019 മുതൽ ജിസിഎസ്ഇ പരീക്ഷ എഴുതുന്ന ആദ്യ വർഷ ഗ്രൂപ്പാണിത്.
അദ്ധ്യാപകരുടെ മൂല്യനിർണ്ണയത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രേഡുകളായിരുന്നു കഴിഞ്ഞ രണ്ടു വർഷവും ലഭിച്ചിരുന്നത്. അതിനാൽ തന്നെ ഇത്തവണ മൊത്തത്തിലുള്ള ഗ്രേഡുകൾ 2020-ലും 2021-ലും ലഭിച്ചതിനേക്കാൾ കുറവായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ അവ 2019-ൽ ഉണ്ടായിരുന്നതിനേക്കാൾ ഉയർന്നതായിരിക്കും.

സ്കോട്ട്ലൻഡിൽ, വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷാ ഫലങ്ങൾ ഓഗസ്റ്റ് 9 ന് ലഭിച്ചു. ഇത്തവണ 2021 നെ അപേക്ഷിച്ച് വിജയ നിരക്ക് 80.8% ആയി കുറഞ്ഞു. 2021 ൽ 85.8 ശതമാനമായിരുന്നു വിജയം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more