1 GBP = 103.76

ജി സി എസ് ഇ പരീക്ഷാ ഫലം ഇന്ന്; കഴിഞ്ഞ വർഷത്തേതിന് തുല്യമായ വിജയശതമാനം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി

ജി സി എസ് ഇ പരീക്ഷാ ഫലം ഇന്ന്; കഴിഞ്ഞ വർഷത്തേതിന് തുല്യമായ വിജയശതമാനം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി

കുട്ടികളും മാതാപിതാക്കളും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജി സി എസ് ഇ ഫലങ്ങൾ ഇന്ന് പുറത്ത് വരും. പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയതിന് ശേഷമുള്ള ഫലമാണ് വരാനിരിക്കുന്നത്. അതിനാൽ തന്നെ ഫലത്തെ സംബന്ധിച്ച ആശങ്കൾ മാതാപിതാക്കളിലും വിദ്യാർഥികളിലുമുണ്ട്. പരീക്ഷകൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് പ്രയാസകരമായിരുന്നുവെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്, അത് തന്നെയാണ് ആശങ്കൾക്ക് അടിസ്ഥാനവും.

എന്നാൽ വിദ്യാഭ്യാസ മന്ത്രി ഡാമിയൻ ഹിൻഡ് നൽകുന്ന സൂചന പ്രതീക്ഷയുളവാക്കുന്നതാണ്. കഴിഞ്ഞ വര്ഷത്തേതിന് തുല്യമായി തന്നെ ഇക്കുറിയും ഉയർന്ന ഗ്രേഡുകൾ വാങ്ങുന്ന വിദ്യാർഥികൾ ഉണ്ടാകുമെന്നാണ് അദ്ദേഹം നൽകുന്ന സൂചന. മലയാളികൾ ഉൾപ്പെടെ ഏകദേശം 590,000 വിദ്യാർത്ഥികളാണ് ഇന്ന് ഫലം പ്രതീക്ഷിച്ചിരുന്നത്.

കുട്ടികളെ മികച്ച ഫലങ്ങള്‍ ലഭിക്കാന്‍ അനിതികരമായ തോതിലാണ് സഹായിച്ചതെന്ന് പുതിയ ജിസിഎസ്ഇ ഫലങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് ഇന്‍ഡിപെന്റന്റ് സ്‌കൂള്‍സ് കൗണ്‍സില്‍ ചെയര്‍മാന്‍പറയുന്നു. പരിഷ്‌കാരങ്ങള്‍ മൂലം ചില പ്രത്യേക സ്‌കൂളുകള്‍ ആനുപാതികമായ ഗ്രേഡുകള്‍ സഹിക്കേണ്ടിവരുമെന്നാണ് സൂചന. ചില സ്‌കൂളുകള്‍ ഗ്രേഡുകള്‍ വര്‍ദ്ധിപ്പിക്കാനായി കോഴ്‌സ് വര്‍ക്കിനോട് അമിതമായി വിധേയത്വം പ്രകടിപ്പിച്ചിരുന്നുവെന്നും ഇത് പ്രകാരം കഴിവു കുറഞ്ഞ കുട്ടികള്‍ക്ക് ടീച്ചര്‍മാര്‍ അധിക സഹായം ലഭ്യമാക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ജിസിഎസ്ഇയില്‍ വരുത്തിയിരിക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍ മൂലം കോഴ്‌സ് വര്‍ക്ക് എലിമെന്റ് കാര്യമായി വെട്ടികുറയ്ക്കുകയോ അല്ലെങ്കില്‍ പൂര്‍ണമായി എടുക്ക് കളയുകയോ ചെയ്തിരിക്കുകയാണ്. ഇത് നിരവധി പേര്‍ക്ക് ലഭിക്കുന്ന ഗ്രേഡുകളെ കുറയ്ക്കുമെന്ന ആശങ്കയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിലൂടെ മാറിയത്. മുന്‍ എഡ്യുക്കേഷന്‍ സെക്രട്ടറി മൈക്കല്‍ ഗോവാണ് ജിസിഎസ്ഇയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. മറ്റ് രാജ്യങ്ങളോട് തുല്യമായി യുകെയിലെ ജിസിഎസ്ഇയെ മാറ്റാനാണ് മാറ്റങ്ങള്‍ കൊണ്ടുവന്നത് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more