1 GBP = 103.14

ജിസിഎസ്ഇ പരീക്ഷഫലം; എല്ലാവിഷയങ്ങൾക്കും ഗ്രേഡ് A* നേടി സാൽഫോർഡിലെ നിമ്മി ബിജു.

ജിസിഎസ്ഇ പരീക്ഷഫലം; എല്ലാവിഷയങ്ങൾക്കും ഗ്രേഡ് A* നേടി സാൽഫോർഡിലെ നിമ്മി ബിജു.

സാൽഫോർഡ് : ജിസിഎസ്ഇ പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ ലോറെറ്റോ ഗ്രാമർ സ്കൂളിലെ നിമ്മി ബിജു എല്ലാ വിഷയങ്ങൾക്കും ഗ്രേഡ് A* നേടിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. ലോറെറ്റോയിൽ തന്നെ A ലെവൽ തുടർപഠനം ചെയ്യുവാൻ ആണ് നിമ്മി ബിജു ആഗ്രഹിക്കുന്നത്.

സോളിസിറ്റർ ആയ ബിജു ആന്റണിയുടെയും ഐസിയു സിസ്റ്റർ ആയ സോഫിയ ബിജുവിന്റെയും രണ്ടാമത്തെ മകളാണ് നിമ്മി ബിജു. യുക്മയുടെ നാഷണൽ കലാമേളയിൽ സെമി ക്ലാസിക്കൽ ഡാൻസിൽ സമ്മാനം നേടിയിട്ടുണ്ട്.

നിമ്മി ബിജു വിന്റെ മിന്നുന്ന വിജയത്തിൽ യുക്മ ദേശീയ പ്രസിഡന്റ്‌ ഡോ. ബിജു വെങ്ങാതറ, സെക്രട്ടറി കുര്യൻ ജോർജ്, പി. ർ. ഒ അലക്സ്‌ വർഗീസ്, നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ്‌ ബിജു പീറ്റർ, നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയഗം ജാക്സൺ തോമസ്, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ തുടങ്ങിയവർ അനുമോദനങ്ങൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more