1 GBP = 103.95
breaking news

മൂല്യനിര്‍ണ്ണയത്തിലെ പരിഷ്‌കാരം: ഈ വര്‍ഷം ജിസിഎസ്ഇ വിജയശതമാനത്തില്‍ കുറവ്

മൂല്യനിര്‍ണ്ണയത്തിലെ പരിഷ്‌കാരം: ഈ വര്‍ഷം ജിസിഎസ്ഇ വിജയശതമാനത്തില്‍ കുറവ്

ഒരു തലമുറയ്ക്കിടയില്‍ ഇതാദ്യമായി ജിസിഎസ്ഇ പരീഷാ മൂല്യനിര്‍ണ്ണയത്തില്‍ പരിഷ്‌കാരം നടപ്പിലാക്കിയതോടെ ഈ വര്‍ഷത്തെ ജിസിഎസ്ഇ വിജയശതമാനത്തില്‍ കുറവ്. പുതിയ സംവിധാനത്തില്‍ ഉന്നത ഗ്രേഡ് വാങ്ങിയ കുട്ടികളുടെ എണ്ണത്തിലാണ ്കുറവുണ്ടായിരിക്കുന്നത്. ഇംഗ്ലണ്ട് വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ് എന്നിവിടങ്ങളിലായി അരമില്യണ്‍ കുട്ടികളാണ ്ജിസിഎസ്ഇ പരീക്ഷ എഴുതിയത്.

പുതിയ ഗ്രേഡിംഗ് സിസ്റ്റം അനുസരിച്ച് നാലിന് മുകളില്‍ ഗ്രേഡ് ലഭിച്ചവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 0.6 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2008 ന് ശേഷം വിജയശതമാനത്തില്‍ ഇത്രയധികം കുറവ് രേഖപ്പെടുത്തുന്നത് ഇതാദ്യമായിട്ടാണ്. ജോയന്റ് കൗണ്‍സില്‍ ഫോര്‍ ക്വാളിഫിക്കേഷനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഒരു എ ഗ്രേഡെങ്കിലും ലഭിക്കാത്ത കുട്ടികളുടെ എണ്ണത്തില്‍ (പുതിയ സംവിധാനം അനുസരിച്ച് ഗ്രേഡ് 7) 0.5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2007 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.

നിലവില്‍ എ പ്ലസ് മുതല്‍ ജിവരെ നല്‍കുന്ന ഗ്രേഡുകളാണ് ക്രമേണ 9 മുതല്‍ 1 വരെയുള്ള ഗ്രേഡുകളായി മാറ്റുന്നത്. ജിസിഎസ്ഇ പരീക്ഷയില്‍ പൊതുവായി വിദ്യാര്‍ത്ഥികള്‍ എഴുതുന്ന ഇംഗ്ലീഷ്, മാത്സ് വിഷയങ്ങള്‍ക്കാണ് ഇക്കുറി ഗ്രേഡിംഗ് സംവിധാനം പരിഷ്‌കരിച്ചത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് ബാക്കി വിഷയങ്ങളിലേക്കും വ്യാപിപ്പിക്കും.

ഇംഗ്ലണ്ടിലെ കണക്ക് അനുസരിച്ച് 2000ത്തോളം വിദ്യാര്‍ത്ഥികള്‍ മൂന്ന് വിഷയങ്ങള്‍ക്കും ഗ്രേഡ് 9 കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ മൂന്ന് വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 6500 ആയിരുന്നു. പുതിയ സംവിധാനത്തില്‍ ഉന്നത ഗ്രേഡ് നേടിയ കുട്ടികളുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഈ വര്‍ഷത്തെ ഗ്രേഡ് 9 കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളില്‍ മൂന്നില്‍ രണ്ട് ശതമാനമാവും പെണ്‍കുട്ടികലാണ്. ഇംഗ്ലീഷില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ പിന്നിലാക്കിയപ്പോള്‍ കണക്കില്‍ ആണ്‍കുട്ടികള്‍ തന്നെയാണ് മുന്നില്‍. യുകെയിലെ മൊത്തം കണക്ക് പരിശോധിചട്ചാല്‍ 72.6 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗ്രേഡ് 4 ഓ അതിന് മുകളിലേക്കോ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ 3 ശതമാനം കുറവാണ് ഇത്. നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിലെ മൊത്തം വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more