1 GBP = 104.25
breaking news

ബ്രിസ്റ്റോളിലും പോർട്സ്മൗത്തിലും മിഷനുകൾക്കു കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി തിരി തെളിച്ചു; ‘ദൈവത്തിന്റെ പദ്ധതികൾ പലപ്പോഴും മനുഷ്യൻ വിഭാവനം ചെയ്യുന്നതുപോലെ ആകണമെന്നില്ല’ന്നു കർദ്ദിനാൾ; മിഷൻ ഉദ്ഘാടനം ഇന്ന് ബോൺമൗത്തിൽ…

ബ്രിസ്റ്റോളിലും പോർട്സ്മൗത്തിലും മിഷനുകൾക്കു കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി തിരി തെളിച്ചു; ‘ദൈവത്തിന്റെ പദ്ധതികൾ പലപ്പോഴും മനുഷ്യൻ വിഭാവനം ചെയ്യുന്നതുപോലെ ആകണമെന്നില്ല’ന്നു കർദ്ദിനാൾ; മിഷൻ ഉദ്ഘാടനം ഇന്ന് ബോൺമൗത്തിൽ…
ഫാ. ബിജു  കുന്നയ്‌ക്കാട്ട് പി. ർ. ഓ 
ബ്രിസ്റ്റോൾ, പോർട്സ്മൗത്ത്: ദൈവത്തിന്റെ രക്ഷാകര പദ്ധതി പലപ്പോഴും മനുഷ്യൻ വിഭാവനം ചെയ്യുന്നതുപോലെയല്ലന്നും ദൈവിക പദ്ധതികളോട് സഹകരിക്കുമ്പോഴാണ് നാം ദൈവമക്കളായിത്തീരുന്നതെന്നും കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി.  ബ്രിസ്റ്റോളിലും പോർട്സ്മൗത്തിലും സീറോ മലബാർ മിഷനുകൾ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ, വി. കുർബാനയിലെ സുവിശേഷഭാഗത്തെ വിശദീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പുത്രൻ ജനിക്കുമെന്നു സഖറിയായ്ക്കും എലിസബത്തിനും മാലാഖയിൽ നിന്നും സന്ദേശം ലഭിച്ചപ്പോൾ അവർ അതേക്കുറിച്ചു സംശയിച്ചു. ദൈവിക പദ്ധതിയെ സംശയിക്കാതെ നാം വിശ്വസിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 
ബ്രിസ്റ്റോൾ സെന്റ് ജോസഫ്‌സ് ദൈവാലയത്തിൽ രാവിലെ നടന്ന തിരുക്കർമ്മങ്ങളിൽ മാർ ആലഞ്ചേരി മുഖ്യകാർമ്മികനായിരുന്നു. റെവ. ഫാ. ജോയ് വയലിൽ മിഷൻ സ്ഥാപന ഡിക്രി വായിച്ചു. തുർടർന്നു കർദ്ദിനാൾ ‘ബ്രിസ്റ്റോൾ സെന്റ് തോമസ് മിഷൻ’ ഉദ്ഘാടനം നിർവ്വഹിച്ചു. തിരുക്കർമ്മങ്ങൾക്കിടയിൽ സുറിയാനി ഭാഷയിൽ ഗാനങ്ങൾ ആലപിച്ചത് ശ്രദ്ധേയമായി. വി. കുര്ബാനകക്കുശേഷം ബ്രിസ്റ്റോളിൽ ഭാവിയിൽ പണിയാനുദ്ദേശ്ശിക്കുന്ന ദൈവാലയത്തിന്റെ അടിസ്ഥാനശിലയുടെ ആശീർവാദം കർദ്ദിനാൾ നിർവ്വഹിച്ചു. സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ബ്രിസ്റ്റാൾ മിഷൻ ഡയറക്ടർ റെവ. ഫാ. പോൾ വെട്ടിക്കാട്ട് CST, റെവ. ഫാ. ജോയ് വയലിൽ CST, സെക്രട്ടറി റെവ. ഫാ. ഫാന്സുവ പത്തിൽ എന്നിവർ സഹകാർമികരായിരുന്നു.
പൊട്സ്മൗത്ത്  സെന്റ് പോൾസ് കത്തോലിക് ചർച്ചിൽ വൈകിട്ട് നടന്ന തിരുക്കർമ്മങ്ങളിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, ‘Our Lady of the Nativity St. Mary’s Mission’ ഉദ്ഘാടനം ചെയ്തു. റെവ. ഫാ. ഫാൻസുവ പത്തിൽ മിഷൻ സ്ഥാപന ഡിക്രി വായിച്ചു. തുടർന്ന് നടന്ന ഉദ്ഘാടനത്തിന് ശേഷം കേക്കുമുറിച്ചു സന്തോഷം പങ്കുവച്ചു.  റെവ. ഫാ. രാജേഷ് ആനത്തിൽ ആണ് മിഷൻ ഡയറക്ടർ. പൊട്സ്മൗത്ത് മിഷന്റെ പുതിയ ലോഗോയും തദവസരത്തിൽ പ്രകാശനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ യുവജന വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി രൂപതയിലുടനീളം പ്രയാണം നടത്തുന്ന മരക്കുരിശ്ശ് മിഷനിൽ ഏറ്റുവാങ്ങി. ബ്രിസ്റ്റോളിലും പൊട്സ്മൗത്തിലും പരിപാടികളിൽ പങ്കെടുത്തവർക്കായി സ്നേഹവിരുന്ന് ഒരുക്കിയിരുന്നു.
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മിഷൻ സെന്ററുകളുടെ ഉദ്ഘാടനങ്ങളിൽ, ഇന്ന് ബോൺമൗത്തിൽ മിഷൻ ഉദ്ഘാടനം ചെയ്യപ്പെടും. ബോൺമൗത്തിലുള്ള ഹോളി ഫാമിലി കാത്തോലിക് ദൈവാലയത്തിൽ വൈകിട്ട് 5. 30 നു നടക്കുന്ന തിരുക്കർമ്മങ്ങളിൽ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ്‌ മിഷൻ ഉദ്ഘാടനം ചെയ്യുന്നത്. പ്രീസ്റ് ഇൻ ചാർജ് റെവ. ഫാ. ചാക്കോ പനത്തറ CM ന്റെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഏവർക്കും സ്വാഗതം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more