1 GBP = 103.12

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ജോസഫിൻ ധ്യാനം നാളെ മുതൽ; ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ….

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ജോസഫിൻ ധ്യാനം നാളെ മുതൽ; ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ….

ഫാ.ടോമി എടാട്ട്

(പി.ആർ.ഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത)


ആഗോള സഭ പ്രഖ്യാപിച്ചിരിക്കുന്ന യൗസേപ്പ് പിതാവിൻ്റെ വർഷം, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ സുമുചിതമായി ആചരിക്കുന്നു. ഇതിൻ്റെ ഭാഗമായി  ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ജോസഫിൻ ധ്യാനം മാർച്ച് 17, 18, 19 ബുധൻ, വ്യാഴം,വെള്ളി തീയ്യതികളിൽ നടക്കുന്നതാണ്.പത്തൊൻപതാം തീയ്യതിയിലെ വി. യൗസേപ്പ് പിതാവിൻ്റെ തിരുനാളിന് വിശ്വാസികളെ ഒരുക്കുവാൻ നാളെ മുതലാണ് മൂന്ന് ദിവസത്തെ ജോസഫിൻ ധ്യാനം ആരംഭിക്കുന്നത്. മാർച്ച് മാസം 17,18,19 ബുധൻ, വ്യാഴം, വെള്ളി എന്നീ തീയ്യതികളിൽ രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷനാണ് ജോസഫിൻ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

നാളെ ബുധൻ (17/3/21)  വൈകുന്നേരം 7.30ന് സിഞ്ചലൂസ് മോൺ. ജോർജ്  തോമസ് ചേല്ക്കൽ ആരംഭ സന്ദേശം നൽകുകയും, റവ.ഫാ. ലിജേഷ് മുക്കാട്ട്മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ് . 
രണ്ടാം ദിവസമായ വ്യാഴം(18/3/21) തീയതി വെകിട്ട് സിഞ്ചലൂസ് മോൺ. സജിമോൻ മലയിൽ പുത്തൻപുരയിൽആരംഭ സന്ദേശം നൽകുകയും റവ.ഫാ. ജോ മാത്യു മൂലേച്ചേരി മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്. രണ്ടു ദിവസങ്ങളിലും, പ്രഭാഷണങ്ങൾക്ക് ശേഷം പരിശുദ്ധ കുർബ്ബാനയുടെ ആരാധനയും ഉണ്ടായിരിക്കും.

അവസാന ദിവസമായ പത്തൊൻപതാം തീയതി വെള്ളിയാഴ്ച വൈകുന്നരം 6.30 മുതൽ  9 മണി വരെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് പരിശുദ്ധകുർബാന അർപ്പിക്കുകയും, വചന സന്ദേശം നല്കുകയും ചെയ്യുന്നതായിരിക്കും.

രൂപതയുടെ യൂട്യൂബ് ചാനൽ (@CSMEGB), സൂം (id: 912  2544 127; password: 1947) ഇവയിലൂടെ ധ്യാനം തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

ധ്യാനത്തിൽ പങ്കെടുത്ത്മാർ യൗസേപ്പിതാവിൻ്റെ പ്രത്യേക മാദ്ധ്യസ്ഥത്തിൽ, ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാൻ, രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷൻ, ഏവരേയും ക്ഷണിക്കുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more