1 GBP =
breaking news

ഓൾ യുകെ ബൈബിൾ ക്വിസ്: ആൽവിൻ സാലനും മിലൻ ടോമും ജേതാക്കൾ…

ഓൾ യുകെ ബൈബിൾ ക്വിസ്: ആൽവിൻ സാലനും മിലൻ ടോമും ജേതാക്കൾ…
സാലൻ അതിരമ്പുഴ
സ്റ്റോക്ക് ഓൺ ട്രെൻഡ്∙ ഗ്രെയ്റ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത സ്റ്റോക്ക് ഓൺ ട്രെൻഡ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗ്രെയിറ്റ് ബ്രിട്ടൻ രൂപതയുടെ കുട്ടികളുടെ വർഷത്തോടനുബന്ധിച്ചു നടന്ന ഓൾ യുകെ ബൈബിൾ ക്വിസ് മത്സരത്തിൽ ലിവർപൂൾ ലിതെർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ഇടവക അംഗങ്ങളായ ആൽവിൻ സാലൻ, മിലൻ ടോം എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്റ്റോക്ക് ഓൺ ട്രെൻഡിലെ ജോയേൽ ജോർജ്, പാട്രിക് ജോസഫ്, ബർമിങ്ങാമിലെ ആൽവിൻ സെബാസ്റ്റ്യൻ, ലീവിയ മരിയ മനോ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സമ്മാനാർഹരായവർക്കു ഡിസംബർ ഒന്നിന് ബിർമിങ്ങാം ബഥേൽ കൺവൻഷൻ സെന്ററിൽ കുട്ടികളുടെ വർഷം സമാപനത്തോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. യുകെയിലെ വിവിധ സെന്ററുകളിൽ നിന്നെത്തിയ 58 ടീമുകള്‍ പങ്കെടുത്ത ക്വിസ് മത്സരം ഫാ. ടെറിൻ മുള്ളക്കരയാണ് നിയന്ത്രിച്ചത്. സ്റ്റോക്ക് ഓൺ ട്രെൻഡ് സിറോ മലബാർ ചാപ്ലിൻ ഫാ. ജോർജ് എട്ടുപറയിൽ നേതൃത്വം നൽകുന്ന കമ്മിറ്റിയാണു മത്സരം സംഘടിപ്പിച്ചത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more