1 GBP = 103.92
breaking news

‘കുട്ടികളുടെ വർഷ’ത്തിന്റെ സമാപനാം നാളെ ബെർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ; കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികൻ; കുട്ടികളുടെ മഹാസമ്മേളനം പുതിയ ചരിത്രമാകും…

‘കുട്ടികളുടെ വർഷ’ത്തിന്റെ സമാപനാം നാളെ ബെർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ;  കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികൻ;  കുട്ടികളുടെ മഹാസമ്മേളനം പുതിയ ചരിത്രമാകും…
ഫാ. ബിജു  കുന്നയ്‌ക്കാട്ട് പി. ർ. ഓ
ബര്മിങ്ഹാം: ബെർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ആവിഷ്കരിച്ച ‘പഞ്ച വത്സര അജപാലന പദ്ധതിയിലെ ആദ്യ വർഷമായി ആചരിച്ചുവരികയായിരുന്ന ‘കുട്ടികളുടെ വർഷത്തിന്റെ ഔദ്യോഗിക സമാപനം നാളെ ബെർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ വച്ചു നടക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് തിരുക്കർമ്മങ്ങൾ. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, പരിപാടിയുടെ കോ ഓർഡിനേറ്ററും വികാരി ജനറാളുമായ റെവ. ഫാ. സജിമോൻ മലയിൽപുത്തന്പുരയിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ. .
ഏഴുമുതൽ മുകളിലേക്കുള്ള ക്ലാസ്സുകളിൽ മതപഠനം നടത്തുന്ന കുട്ടികളെയും  അദ്ധ്യാപകരെയും  മാതാപിതാക്കളെയുമാണ് അന്നേ ദിവസം പ്രധാനമായും പ്രതീക്ഷിക്കുന്നത്. കുട്ടികൾ നേതൃത്വം നൽകുന്ന ഗായകസംഘം വി. കുർബാനയിൽ ഗാനങ്ങളാലപിക്കും. ഡേവിഡ് വെൽസ്, ഓല സ്റ്റൈൻ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും രൂപത ബൈബിൾ കലോത്സവത്തിൽ വിജയികളായവരുടെ കലാപ്രകടനങ്ങളും പരിപാടികൾക്ക് മാറ്റ് കൂട്ടും. അന്നേദിവസം മറ്റു വി. കുർബാന കേന്ദ്രങ്ങളിലെ തിരുക്കർമങ്ങൾ മാറ്റി വയ്ക്കണമെന്നും രൂപതയുടെ ഈ പൊതു പരിപാടിയിൽ സംബന്ധിക്കണമെന്നും രൂപതാധ്യക്ഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
കുട്ടികളുടെ വർഷത്തിന്റെ സമാപനം കുറിക്കുന്നതോടൊപ്പം, യൂവജനവര്ഷത്തിന്റെ ഉദ്‌ഘാടനവും മാർ ആലഞ്ചേരി നിർവഹിക്കും. രൂപത മൈനർ സെമിനാരി റെക്ടർ റെവ. ഡോ. ബാബു പുത്തെൻപുരക്കൽ ആണ് യൂവജന വർഷത്തിന് രൂപതാതലത്തിൽ നേതൃത്വം കൊടുക്കുന്നത്. കുട്ടികളുടെ വർഷത്തിന്റെ സമാപനത്തിൽ പങ്കെടുക്കാനെത്തുന്ന എല്ലാ കുട്ടികളുടെയും പേരുവിവരങ്ങൾ മുൻകൂട്ടി നൽകണമെന്ന് രൂപതാകേന്ദ്രം നിർദ്ദേശിചിരുന്നു. യൂറോപ്പിലെ കത്തോലിക്കാ കുട്ടികളുടെ ഏറ്റവും വലിയ കൂട്ടായ്മയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായതായും സാധിക്കുന്നത്ര നേരത്തെ എത്തണമെന്നും  കോ ഓർഡിനേറ്റർ, റെവ. ഫാ. സജിമോൻ മലയിൽപുത്തന്പുരയിൽ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more