1 GBP = 103.95
breaking news

സൗത്താംപ്ടണിൽ ‘സെന്റ് തോമസ്’ മിഷന് തുടക്കമായി; ഫാ. ടോമി ചിറക്കൽമണവാളൻ ഡയറക്ടർ; ഇന്ന് ബെഥേൽ കൺവെൻഷൻ സെന്ററിൽ നോർത്താംപ്ടൺ, കെറ്ററിംഗ് മിഷനുകൾ പ്രഖ്യാപിച്ചു; വൈകുന്നേരം ലിവർപൂളിൽ ബർക്കിൻ ഹെഡ് മിഷൻ പ്രഖ്യാപിക്കും….

സൗത്താംപ്ടണിൽ ‘സെന്റ് തോമസ്’  മിഷന്  തുടക്കമായി; ഫാ. ടോമി ചിറക്കൽമണവാളൻ ഡയറക്ടർ; ഇന്ന് ബെഥേൽ കൺവെൻഷൻ സെന്ററിൽ നോർത്താംപ്ടൺ, കെറ്ററിംഗ് മിഷനുകൾ പ്രഖ്യാപിച്ചു; വൈകുന്നേരം ലിവർപൂളിൽ ബർക്കിൻ ഹെഡ്  മിഷൻ പ്രഖ്യാപിക്കും….
ഫാ. ബിജു  കുന്നയ്‌ക്കാട്ട് പി. ർ. ഓ  
സൗത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്ക് സൗത്താംപ്ടൺ കേന്ദ്രമാക്കി കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പുതിയ മിഷൻ പ്രഖ്യാപിച്ചു. ‘സെന്റ് തോമസ് ദി അപ്പോസ്റ്റൽ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ മിഷൻ കേന്ദ്രം ഈസ്റ്റിലേയ്, ഹെഡ്‌ജെന്റ്, സാലിസ്ബറി, സൗത്താംപ്ടൺ എന്നീ വി. കുർബാന കേന്ദ്രങ്ങൾ ഒന്നിച്ചു ചേർന്ന് രൂപം കൊണ്ടതാണ്. ഇന്നലെ മിൽബ്രൂക്കിലുള്ള ഹോളി ട്രിനിറ്റി ദൈവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, റെവ. ഫാ. ചാക്കോ പനത്തറ, റെവ. ഫാ. രാജേഷ് ആനത്തിൽ, സെക്രട്ടറി റെവ. ഫാ. ഫാൻസ്വാ പത്തിൽ എന്നീ വൈദികരുടെയും നിരവധി വിശ്വാസികളുടെയും സാന്നിധ്യത്തിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മിഷൻ സ്ഥാപന ഡിക്രി, മിഷൻ ഡയറക്ടർ റെവ. ഫാ. ടോമി ചിറക്കൽമണവാളന് കൈമാറി.
തുടക്കത്തിൽ നടന്ന സ്വീകരണത്തിനും സ്വാഗതത്തിനും ശേഷം റെവ. ഫാ. രാജേഷ് ആനത്തിൽ മിഷൻ സ്ഥാപന വിജ്ഞാപന പത്രിക (ഡിക്രി) വായിച്ചു. തുടർന്ന് അഭിവന്യ പിതാക്കന്മാരും മറ്റു വിശിഷ്ടാതിഥികളും തിരി തെളിച്ചു ഉദ്ഘാടനം നിർവ്വഹിച്ചു. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി വി. കുര്ബാനയർപ്പിച്ചു വചനസന്ദേശം നൽകി. തുടർന്ന് നടന്ന സ്നഹേഹവിരുന്നിൽ പങ്കുചേർന്നു മിഷൻ സ്ഥാപന സന്തോഷം വിശ്വാസികൾ പങ്കുവച്ചു.
ഇന്ന് രാവിലെ  ബെർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ (Bethel Convention Center, Kelvin Way, Birmingham, B70 7JW) നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനും മിഷൻ പ്രഖ്യാപനങ്ങൾക്കും കർദ്ദിനാൾ മാർ ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ  സെന്റ് ഫൗസ്തിന മിഷൻ കേറ്ററിങ്ങും സെന്റ് തോമസ് ദി അപ്പോസൽ മിഷൻ നോർത്താംപ്റ്റൻ മിഷനുകൾ കൂടി ഉദ്ഘാടനം ചെയ്തു.
  ഉച്ചകഴിഞ്ഞു ലിവർപൂൾ ആർച്ച്ബിഷപ് മാൽക്കം മക്മഹോനുമായി കർദ്ദിനാൾ കൂടിക്കാഴ്ച നടത്തും. മാർ ജോസഫ് സ്രാമ്പിക്കലും കർദ്ദിനാളിന്റെ അനുഗമിക്കും. വൈകിട്ട് ലിവർപൂളിൽ, ബെർക്കിൻഹെഡ്ഡ് കേന്ദ്രമായി തുടങ്ങുന്ന സെന്റ് ജോസഫ് മിഷന്റെ ഉദ്ഘാടനവും കർദ്ദിനാൾ നിർവ്വഹിക്കും.
ലിവർപൂളിൽ അമലോത്ഭവമാതാവിന്റെ തിരുന്നാളും, മാർ ജോർജ് ആലഞ്ചേരി പിതാവിന് സ്വീകരണവും;  ബർക്കിൻഹെഡ് മിഷന്റെ ഉത്‌ഘാടനവും ഇന്ന് വൈകുന്നേരം 5 ന്… 

ലിവർപൂൾ:- ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായ ശേഷം ആദ്യ ഇടവക ആയി പ്രഖ്യാപിക്കപ്പെട്ട ലിതെർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അജപാലന സന്ദർശനം നടത്തുന്ന സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ് കർദിനാൾ ആലഞ്ചേരി പിതാവ് സന്ദർശനം നടത്തുന്നു .  ഇന്ന്  8/12/18 ശനിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക്  ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനോടൊപ്പം ഇവിടെ എത്തിച്ചേരുന്ന അഭിവന്ദ്യ പിതാവിനെ ഇടവക വികാരി ഫാ. ജിനോ അരീക്കാട്ടിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് നടക്കുന്ന അമലോത്ഭവമാതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ആഘോഷമായ ദിവ്യബലിയ്ക്ക് അഭിവന്ദ്യ മേജർ ആർച്ച്  ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിക്കും. അഭിവന്ദ്യ പിതാവ് വചന സന്ദേശവും നൽകും.  ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും മറ്റ് വൈദികരും സഹകാർമികരായിരിക്കും.

 പ്രെസ്റ്റൺ റീജിയനിലെയും , രൂപതയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള മറ്റു വൈദികർ , സന്യസ്തർ , അൽമായ പ്രമുഖർ എന്നിവർ പരിപാടിയിൽ സംബന്ധിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ആദ്യ ഇടവകയിൽ ആദ്യ സന്ദർശനത്തിനെത്തിച്ചേരുന്ന സഭാപിതാവിനെ സ്വീകരിക്കുവാൻ ഇടവക വികാരി ഫാ.ജിനോ  വൻപിച്ച.
ബർക്കിൻഹെഡ് മിഷന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം…
  അമലോത്ഭവ മാതാവിന്റെ തിരുനാൾ കുർബാനയ്ക്ക് ശേഷം  ബാർക്കിൻഹെഡ് ആസ്ഥാനമായുള്ള സെന്റ്. ജോസഫ്   മിഷന്റെ പ്രഖ്യാപനവും ഉദ്ഘാടനവും അഭിവന്ദ്യ പിതാവ്  മാർ ജോർജ് ആലഞ്ചേരി നിർവ്വഹിക്കും.
വിറാൽ, ചെസ്റ്റർ – എൽസ്മീർപോർട്ട് മാസ് സെൻററുകളാണ് മിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. മാഞ്ചസ്റ്റർ റീജിയൻ കോഡിനേറ്റർ കൂടിയായ റവ.ഫാ.ജോസ് അഞ്ചാനിക്കൽ ആയിരിക്കും ബർക്കിൻഹെഡ് മിഷന്റെയും ഡയറക്ടർ.
അമലോത്ഭവമാതാവിന്റെ തിരുനാളിലും അഭിവന്ദ്യ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ സന്ദർശ പരിപാടിയിലും, ബർക്കിൻഹെഡ് മിഷന്റെ പ്രഖ്യാപന ചടങ്ങിലും സംബന്ധിക്കുവാനും എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇടവക വികാരി. ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more