ലിവർപൂൾ:- ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായ ശേഷം ആദ്യ ഇടവക ആയി പ്രഖ്യാപിക്കപ്പെട്ട ലിതെർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അജപാലന സന്ദർശനം നടത്തുന്ന സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ് കർദിനാൾ ആലഞ്ചേരി പിതാവ് സന്ദർശനം നടത്തുന്നു . ഇന്ന് 8/12/18 ശനിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനോടൊപ്പം ഇവിടെ എത്തിച്ചേരുന്ന അഭിവന്ദ്യ പിതാവിനെ ഇടവക വികാരി ഫാ. ജിനോ അരീക്കാട്ടിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് നടക്കുന്ന അമലോത്ഭവമാതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ആഘോഷമായ ദിവ്യബലിയ്ക്ക് അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിക്കും. അഭിവന്ദ്യ പിതാവ് വചന സന്ദേശവും നൽകും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും മറ്റ് വൈദികരും സഹകാർമികരായിരിക്കും.
പ്രെസ്റ്റൺ റീജിയനിലെയും , രൂപതയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള മറ്റു വൈദികർ , സന്യസ്തർ , അൽമായ പ്രമുഖർ എന്നിവർ പരിപാടിയിൽ സംബന്ധിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ആദ്യ ഇടവകയിൽ ആദ്യ സന്ദർശനത്തിനെത്തിച്ചേരുന്ന സഭാപിതാവിനെ സ്വീകരിക്കുവാൻ ഇടവക വികാരി ഫാ.ജിനോ വൻപിച്ച.
ബർക്കിൻഹെഡ് മിഷന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം…
അമലോത്ഭവ മാതാവിന്റെ തിരുനാൾ കുർബാനയ്ക്ക് ശേഷം ബാർക്കിൻഹെഡ് ആസ്ഥാനമായുള്ള സെന്റ്. ജോസഫ് മിഷന്റെ പ്രഖ്യാപനവും ഉദ്ഘാടനവും അഭിവന്ദ്യ പിതാവ് മാർ ജോർജ് ആലഞ്ചേരി നിർവ്വഹിക്കും.
വിറാൽ, ചെസ്റ്റർ – എൽസ്മീർപോർട്ട് മാസ് സെൻററുകളാണ് മിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാഞ്ചസ്റ്റർ റീജിയൻ കോഡിനേറ്റർ കൂടിയായ റവ.ഫാ.ജോസ് അഞ്ചാനിക്കൽ ആയിരിക്കും ബർക്കിൻഹെഡ് മിഷന്റെയും ഡയറക്ടർ.
അമലോത്ഭവമാതാവിന്റെ തിരുനാളിലും അഭിവന്ദ്യ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ സന്ദർശ പരിപാടിയിലും, ബർക്കിൻഹെഡ് മിഷന്റെ പ്രഖ്യാപന ചടങ്ങിലും സംബന്ധിക്കുവാനും എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇടവക വികാരി. ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു.
click on malayalam character to switch languages