1 GBP = 104.04
breaking news

ഇന്ന് അഭിഷേകാഗ്നിയിൽ നിറയാൻ പ്രെസ്റ്റൺ: കൺവെൻഷൻ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെ…

ഇന്ന് അഭിഷേകാഗ്നിയിൽ നിറയാൻ പ്രെസ്റ്റൺ: കൺവെൻഷൻ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെ…
 ഫാ. ബിജു കുന്നക്കാട്ട് P R O
പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ആത്മീയ നേതൃത്വത്തിൽ നടത്തപ്പെടുന്ന “രണ്ടാമത് അഭിഷേകാഗ്നി ഏകദിന ബൈബിൾ കൺവെൻഷ”ന്റെ മൂന്നാം ദിനം ഇന്ന് പ്രെസ്റ്റൺ റീജിയനിൽ നടക്കും. രൂപതയുടെ കത്തീഡ്രൽ ദേവാലയമായ പ്രെസ്റ്റൺ സെന്റ് അൽഫോൻസാ ദൈവാലയത്തിൽ (St. Alphonsa Immaculate Conception Cathedral, Preston, PR1 1TT) രാവിലെ ഒൻപതു മണിക്ക് ആരാധനാ സ്തുതിഗീതങ്ങളോടെ പ്രാർത്ഥന ശുശ്രുഷകൾ ആരംഭിക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, സെഹിയോൻ മിനിസ്ട്രിസ് ഡിറക്ടറും ലോകപ്രശസ്ത വചന പ്രഘോഷകനുമായ റെവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ, കത്തീഡ്രൽ വികാരി റെവ. ഡോ. മാത്യു ചൂരപൊയ്കയിൽ തുടങ്ങിയവർ ശുശ്രുഷകൾക്കു നേതൃത്വം നൽകും. റീജിയണിലെ സീറോ മലബാർ വി. കുർബാന കേന്ദ്രങ്ങളിൽ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കും.

പ്രാരംഭ പ്രാർത്ഥനകൾ, ആരാധനാസ്തുതിഗീതങ്ങൾ, വെഞ്ചരിപ്പ് പ്രാർത്ഥന, വചനപ്രഘോഷങ്ങൾ, വി. കുർബാന, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ ശുശ്രുഷകൾ വിശ്വാസികൾക്ക് പുത്തൻ പന്തക്കുസ്ത അനുഭവം സമ്മാനിക്കും. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ഒരുക്കിയിട്ടുണ്ട്. (കുട്ടികൾ സമ്മേളിക്കുന്ന സ്ഥലം: English Martyrs & St. Thomas of Canterbury Church, Preston, PR1 1NA.) പ്രെസ്റ്റൺ റീജിയണു കീഴിലുള്ള പതിനഞ്ചിലധികം വി. കുർബാന കേന്ദ്രങ്ങളിൽ നിന്ന് വിശ്വാസികൾ കൺവെൻഷനിൽ സംബന്ധിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനറും വികാരി ജനറാളുമായ റെവ. ഡോ. മാത്യു ചൂരപൊയ്കയിൽ അറിയിച്ചു. എല്ലാ വിശ്വാസികളെയും ഈശോയുടെ നാമത്തിൽ കൺവെൻഷനിലേക്കു സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more