1 GBP = 103.61
breaking news

അബർഡീനിൽ ചരിത്രം പിറന്നു; മിഷനായി ഉയർത്തപ്പെട്ട ആദ്യസ്ഥലമായി ‘അബർഡീൻ സെന്റ് മേരീസ്’; സാക്ഷികളായി നൂറുകണക്കിനാളുകൾ…

അബർഡീനിൽ ചരിത്രം പിറന്നു; മിഷനായി ഉയർത്തപ്പെട്ട ആദ്യസ്ഥലമായി ‘അബർഡീൻ സെന്റ് മേരീസ്’; സാക്ഷികളായി നൂറുകണക്കിനാളുകൾ…
അബർഡീൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ആദ്യ മിഷൻ സെന്റർ അബർഡീനിൽ പിറന്നു. പ്രാർത്ഥനാസ്തുതിഗീതങ്ങൾ പരിപാവനമാക്കിയ സ്വർഗീയനിമിഷങ്ങളിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ആദ്യ മിഷൻ സെന്റര്, അബർഡീൻ ‘സെന്റ് മേരീസ്’ പ്രഖ്യാപിച്ചു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, അബർഡീൻ ലാറ്റിൻ ബിഷപ്പ് ഹ്യൂഗ് ഗിൽബെർട്, പ്രീസ്റ് കോ ഓർഡിനേറ്റർ റെവ. ഫാ. ജോസഫ് പിണക്കാട്ട്, ബഹു. വൈദികർ, നൂറുകണക്കിന് വിശ്വാസികൾ എന്നിവർ ചടങ്ങുകൾക്ക് സാക്ഷികളായി.
ചടങ്ങുകൾക്കെത്തിയ പിതാക്കന്മാരെ പൂച്ചെണ്ടു നൽകി ദൈവാലയകവാടത്തിൽ സ്വീകരിച്ചു. ദൈവാലയത്തിൽ പ്രീസ്റ് ഇൻ ചാർജ് റെവ. ഫാ. ജോസഫ് പിണക്കാട്ട് വിശിഷ്ടാത്ഥികൾക്ക് സ്വാഗതമാശംസിച്ചു. തുടർന്ന് റീജിയണൽ കോ ഓർഡിനേറ്റർ റെവ. ഫാ. ജോസഫ് വെമ്പാടുംതറ, മിഷൻ പ്രഖ്യാപിക്കുന്നതിനൊരുക്കമായ ഡിക്രി വായിച്ചു. അതിനുശേഷം തിരി തെളിച്ചു അഭി. പിതാക്കന്മാർ മിഷൻ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് നടന്ന വി. കുർബാനക്ക് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. അബർഡീൻ ലാറ്റിൻ ബിഷപ്പ് ഹ്യൂഗ് ഗിൽബെർട്, ആശംസകളർപ്പിച്ചു സംസാരിച്ചു. സ്‌നേഹവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.
മദർവെൽ, ഡൻഡി മെത്രാന്മാരെ മാർ ആലഞ്ചേരി സന്ദർശിച്ചു. 
ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി മദർവെൽ ലാറ്റിൻ രൂപത ബിഷപ്പ് റെവ. ജോസഫ് ടോൾ, ഡൻഡി  ലാറ്റിൻ രൂപത ബിഷപ്പ് റെവ. സ്റ്റീഫൻ റോബ്‌സൺ എന്നിവരുമായി സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി. സ്നേഹസൗഹൃദം പുതുക്കിയ ഹ്രസ്വമായ സന്ദർശനത്തിൽ മാർ ജോസഫ് സ്രാമ്പിക്കലും കർദ്ദിനാളിനെ അനുഗമിച്ചു. ഇന്ന് ഗ്ലാസ്‌ഗോയിലും എഡിൻബോറോയിലും ഹാമിൽട്ടണിലും പുതിയ മിഷനുകൾ പ്രഖ്യാപിക്കപ്പെടും. തിരുക്കർമ്മങ്ങൾക്ക് മാർ ആലഞ്ചേരി, മാർ സ്രാമ്പിക്കൽ എന്നിവർ നേതൃത്വം നൽകും.  പ്രീസ്റ് കോ ഓർഡിനേറ്റർസ്, മറ്റു വൈദികർ, അല്മായ വിശ്വാസികൾ തുടങ്ങി നൂറുകണക്കിനാളുകൾ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കും. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more