1 GBP = 103.38

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; റീജിയണൽ വിജയികളുടെ പേരുകള്‍ ഒക്ടോബര്‍ 21ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം…

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; റീജിയണൽ വിജയികളുടെ പേരുകള്‍ ഒക്ടോബര്‍ 21ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം…
ഫാദർ . ബിജു കുന്നക്കാട്ട്  
ഏവരും  ആകാംക്ഷയോടെ കാത്തിരുന്ന ആ ദിവസങ്ങള്‍ അരികിലെത്തുകയാണ്. ഈ വര്‍ഷത്തെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ  ബൈബിള്‍ കലോത്സവത്തിന്  അരങ്ങുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ബ്രിസ്റ്റോളിൽ  വെച്ച് നടക്കുന്ന കലോത്സവം വിജയകരമായി നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ അതിവേഗം നടന്നുവരികയാണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി റീജിയണൽ മത്സരങ്ങളില്‍ വിജയിച്ചവരുടെ പേരുവിവരങ്ങള്‍ അതാതു റീജിയണൽ കോഡിനേറ്റർമാർ   ഉടൻ തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാഞ്ചസ്റ്റര്‍ ഒഴികെയുള്ള റീജിയണുകള്‍ ഒക്ടോബര്‍ 21ന് മുന്‍പ് മത്സരാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.
വിവിധ റീജിയണുകളില്‍ മത്സരിച്ച് വിജയിച്ചവരാണ് ബ്രിസ്റ്റോളിൽ  വെച്ച് നടക്കുന്ന ബൈബിള്‍ കലോത്സവ വേദിയില്‍ അന്തിമ പോരാട്ടത്തിന് ഇറങ്ങുന്നത്. നവംബര്‍ 10ന് ഗ്രീന്‍വേ സെന്ററിലാണ് കലോത്സവം അരങ്ങേറുക. വീറുംവാശിയും പ്രകടനമാക്കുന്ന റീജിയണൽ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കാകും അന്തിമ മത്സരരാര്‍ത്ഥികളുടെ പട്ടിക തയ്യാറാകുക. മാഞ്ചസ്റ്റര്‍ ഒഴികെയുള്ള റീജിയണുകളില്‍ ഒക്ടോബര്‍ 14ഓടെ മത്സരവിജയികളെ പ്രഖ്യാപിക്കും. മാഞ്ചസ്റ്റര്‍ റീജിയണൽ മത്സരങ്ങള്‍ 27നാണ് കലാശക്കൊട്ട് തീര്‍ക്കുക.
ഇതോടെ ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിനുള്ള കാഹളം മുഴങ്ങും. അന്തിമപോരാട്ടത്തിനായുള്ള
തയ്യാറെടുപ്പിലാണ് റീജിയണൽ മത്സരവിജയികള്‍. മത്സരാര്‍ത്ഥികളുടെ വിവരങ്ങള്‍ റീജിയണൽ കോര്‍ഡിനേറ്റര്‍മാര്‍ ഈ മാസം 21ന് മുന്‍പായി അയയ്‌ക്കേണ്ടതാണ്. വിജയികളുടെ രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തീയതി 21 ആണ്. ഉപന്യാസം (18-24, മുതിര്‍ന്നവര്‍), ഷോര്‍ട്ട് ഫിലിം മേക്കേഴ്‌സ് എന്നിവര്‍ ഇവ 15ാം തീയതിയ്ക്ക് മുന്‍പ് അയ്ക്കണം. മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ frpaul@smegbbiblekalotsavam.com എന്ന ഇമെയില്‍ വിലാസത്തിലോ, ബൈബിള്‍ കലോത്സവത്തിന്റെ വെബ്‌സൈറ്റിലേക്കോ അയയ്ക്കണം.
കലോത്സവത്തോട് അനുബന്ധിച്ച് പുറത്തിറങ്ങുന്ന സുവനീര്‍ അവസാനഘട്ട പണിപ്പുരയിലാണ്. ഈ ആഴ്ചയോടെ ബൈബിള്‍ കലോത്സവത്തിന്റെ ചരിത്ര വഴികളിലൂടെ സഞ്ചരിക്കുന്ന സുവനീര്‍ പുറത്തിറക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാദർ പോൾ വെട്ടിക്കാട്ട് :07450243223
ജോജി മാത്യു : 07588445030
Kalotsavam Date:  10th November 2018
Venue: Greenway Cetnre, Southmead, Bristol BS10 5PY

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more