1 GBP = 103.12

ഗ്രേറ്റ് ബ്രിട്ടൻ സീറോ രൂപതാ വുമൺസ് ഫോറം വാർഷികം സംഘടിപ്പിച്ചു

ഗ്രേറ്റ് ബ്രിട്ടൻ സീറോ രൂപതാ വുമൺസ് ഫോറം വാർഷികം സംഘടിപ്പിച്ചു

ഷൈമോൻ തോട്ടുങ്കൽ

ബിർമിങ്ഹാം: “വിശുദ്ധിയാണ് സൗന്ദര്യം , സമ്പൂർണ്ണമായി വചനം ശ്രവിക്കുന്നതിലൂടെയാണ് ഒരു വ്യക്തിക്ക് വിശുദ്ധിയും സൗന്ദര്യവും ലഭിക്കുന്നത്. ഇത് ഒന്നാമതായി പരിശുദ്ധ അമ്മയ്ക്കും, പിന്നീട് അമ്മയോട് ചേർന്ന് വചനം ശ്രവിക്കുന്ന എല്ലാവരിലേക്കും ലഭിക്കുന്ന ഒരു കാര്യമാണ് ” എന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വുമൺസ് ഫോറം മൂന്നാമത് വാർഷിക സമ്മേളനം ” ടോട്ട പുൽക്രാ ” ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം, ആമ്മേൻ പറയുന്ന ഒരു സ്ത്രീയാണ് പുതിയ നിയമത്തിന്റെ തുടക്കം, എല്ലാവരും പരിശുദ്ധ അമ്മയെപ്പോലെ തന്നെ തന്നെ വിട്ടുകൊടുത്തു ദൈവത്തിന് പ്രവർത്തിക്കാൻ അവസരം കൊടുക്കണം. സ്ത്രീയുടെ മാതൃക സ്ത്രീ തന്നെയാണ്. ഈ മംഗളവാർത്ത കാലത്ത് പരിശുദ്ധ അമ്മയുടെ വിശ്വാസം, സ്നേഹം, കരുണ എന്നിങ്ങനെ എല്ലാ കാര്യങ്ങളും മാതൃകയാക്കണം അദ്ദേഹം കൂട്ടിച്ചേർത്തു.

വുമൺസ് ഫോറം പ്രെസിഡന്റ് ജോളി മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യ പ്രഭാഷണം നടത്തി. നമ്മൾ വിശ്വസിക്കുന്നത് കൊണ്ട് നമ്മുടെ കുടുംബ ജീവിതത്തിന് നന്മ ഉണ്ടാകണം. അതുപോലെ നമ്മുടെ മാനസിക ആരോഗ്യം പോലെ തന്നെ ആത്മീയ ആരോഗ്യവും ഉണ്ടാകണം, വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ ആത്മീയ ആരോഗ്യം ഉണ്ടാകൂ .ആത്മീയ ആരോഗ്യം കൂടുന്തോറും നമ്മുടെ ഉള്ളിൽ ശാന്തതയും ധൈര്യവും കൂടും, ഇത് കുടുംബ ജീവിതങ്ങളെയും ശക്തിപ്പെടുത്തും മുഖ്യ പ്രഭാഷണത്തിൽ മാർ തോമസ് തറയിൽ പറഞ്ഞു.

വുമൺസ് ഫോറം രൂപതാ എക്സിക്യൂട്ടിവ് അംഗങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിന് രൂപതാ ഡയറക്ടർ സി.കുസുമം എസ്. എച്ച് സ്വാഗതം ആശംസിച്ചു. സെക്രെട്ടറി ഷൈനി സാബു റിപ്പോർട്ട് അവതരിപ്പിച്ചു. രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, വുമൺസ് ഫോറം കമ്മീഷൻ ചെയർമാൻ റെവ.ഫാ. ജോസ് അഞ്ചാനിക്കൽ, പുതിയ വുമൺസ് ഫോറം പ്രസിഡന്റ് ഡോ . ഷിൻസി മാത്യൂസ് =എന്നിവർ ആശംസകൾ അർപ്പിച്ചു, എട്ടു റീജിയനുകളിൽ നിന്നുമുള്ള വിവിധ കൾച്ചറൽ പരിപാടികളും സമ്മേളനത്തോടനുബന്ധിച്ച് അരങ്ങേറി. വൈസ് പ്രസിഡന്റ് സോണിയ ജോണി നന്ദിയർപ്പിച്ചു. മിനി നെൽസൺ ആയിരുന്നു സമ്മേളന പരിപാടികൾ ആങ്കർ ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more