1 GBP = 103.89
breaking news

ഗാസ മുനമ്പിലെ എംബസ്സി മാറ്റത്തിനെതിരെയുള്ള പ്രതിഷേധം; 55 പാലസ്തീനികളെ ഇസ്രായേൽ സേന വെടിവച്ചു കൊന്നു; 2700 പേർക്ക് പരിക്ക്

ഗാസ മുനമ്പിലെ എംബസ്സി മാറ്റത്തിനെതിരെയുള്ള പ്രതിഷേധം; 55 പാലസ്തീനികളെ ഇസ്രായേൽ സേന വെടിവച്ചു കൊന്നു; 2700 പേർക്ക് പരിക്ക്

ജ​റൂ​സ​ലം: ലോ​ക​മ​ന​സ്സാ​ക്ഷി​യെ ഞെ​ട്ടി​ച്ച്​ ഫ​ല​സ്​​തീ​നി​ൽ വീ​ണ്ടും ഇ​സ്ര​ാ​യേ​ലി​​​​െൻറ ന​ര​നാ​യാ​ട്ട്. യു.​എ​സ്​ എം​ബ​സി തെ​ൽ​അ​വീ​വി​ൽ​നി​ന്ന്​ ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റ്റി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച ഫ​ല​സ്​​തീ​നി​ക​ൾ​ക്കെ​തി​രെ ഇ​സ്ര​ാ​യേ​ൽ സൈ​ന്യ​ം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 55 പേ​ർ  കൊ​ല്ല​പ്പെ​ടു​ക​യും 2700ലേ​റെ ​പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും​ ചെ​യ്​​തു. മ​രി​ച്ച​വ​രി​ൽ കു​ട്ടി​ക​ളു​മു​ണ്ട്. ഗ​സ്സ​യി​ലും വെ​സ്​​റ്റ്​​ബാ​ങ്കി​ലും ഇ​സ്രാ​യേ​ൽ സൈ​ന്യം ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​വും വെ​ടി​വെ​പ്പും ന​ട​ത്തു​ക​യാ​യി​രു​ന്നു.

12 ഇ​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ 40,000ത്തോ​ളം ഫ​ല​സ്​​തീ​നി​ക​ൾ പ​െ​ങ്ക​ടു​ത്തു. എം​ബ​സി ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഫ​ല​സ്​​തീ​നി​ക​ളു​ടെ പ്ര​തി​ഷേ​ധം. എം​ബ​സി​യി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ അ​ട​ച്ച​തി​നാ​ൽ പ്ര​ക്ഷോ​ഭ​ക​ർ​ക്ക്​ ച​ട​ങ്ങ്​ ന​ട​ക്കു​ന്നി​ട​ത്തേ​ക്ക്​ പ്ര​വേ​ശി​ക്കാ​നാ​യി​ല്ല. എം​ബ​സി ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ക​ന​ത്ത സു​ര​ക്ഷ​യാ​ണ്​ ഇ​സ്രാ​യേ​ൽ ഒ​രു​ക്കി​യ​ത്. 1000 പൊ​ലീ​സു​കാ​രെ മേ​ഖ​ല​യി​ൽ അ​ധി​ക​മാ​യി വി​ന്യ​സി​ച്ചി​രു​ന്നു.

1948ൽ ​സ്വ​ന്തം​നാ​ട്ടി​ൽ​നി​ന്ന്​ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പു​റ​ത്താ​ക്ക​പ്പെ​ട്ട ഫ​ല​സ്​​തീ​നി​ക​ളു​ടെ തി​രി​ച്ചു​വ​ര​വി​നാ​യി മാ​ർ​ച്ച്​ 30 മു​ത​ൽ ഫ​ല​സ്​​തീ​നി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്. ഇ​തി​നെ​തി​രെ ഇ​സ്രാ​യേ​ൽ പ​ല​വ​ട്ടം ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ൽ 90ഒാ​ളം ഫ​ല​സ്​​തീ​നി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും 10,000ലേ​റെ പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​തി​നി​ടെ എം​ബ​സി മാ​റ്റം ഉ​ണ്ടാ​യ​തോ​ടെ തി​ങ്ക​ളാ​ഴ്​​ച പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

2016 ഡി​സം​ബ​റി​ലാ​ണ്​ ഫ​ല​സ്​​തീ​ൻ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ൾ​ക്ക്​ തു​ര​ങ്കം​വെ​ച്ച്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ എം​ബ​സി മാ​റ്റു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച​ത്.  ഒപ്പം, ജ​റൂ​സ​ലം ഇ​സ്രാ​യേ​ൽ ത​ല​സ്​​ഥാ​ന​മാ​യി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്​​തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more