1 GBP = 103.75

ഗസ്സയിൽ ബോട്ട്​ പ്രതിഷേധവുമായി ഫലസ്​തീനികൾ

ഗസ്സയിൽ ബോട്ട്​ പ്രതിഷേധവുമായി ഫലസ്​തീനികൾ

ഗ​സ്സ: ഇ​​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ​യും തീ​ര​ത്ത്​ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം സാ​ധ്യ​മാ​ക്കു​ന്ന​തി​നും ബോ​ട്ട്​ പ്ര​തി​ഷേ​ധ​വു​മാ​യി ഫ​ല​സ്​​തീ​നി​ക​ൾ. ഗ​സ്സ​യി​ലെ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തു​നി​ന്ന്​ 20 പേ​രു​മാ​യി ആ​ദ്യ ബോ​ട്ട്​ ചൊ​വ്വാ​ഴ്ച രാ​വി​ലെ യാ​ത്ര​യാ​യി. നി​ല​വി​ൽ 16 കി.​മീ. വ​രെ തീ​ര​ത്ത്​ യാ​ത്ര​ചെ​യ്യാ​നേ ഇ​സ്രാ​യേ​ലി​ന്​ അ​നു​മ​തി​യു​ള്ളു. ഇ​തി​നെ​തി​രെ​യാ​ണ്​ ബോ​ട്ടി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഫ​ല​സ്​​തീ​നി​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ, പ്ര​തി​ഷേ​ധ​ത്തെ എ​ങ്ങ​നെ​യാ​ണ്​ ഇ​സ്രാ​യേ​ൽ സേ​ന നേ​രി​ടു​ക​യെ​ന്ന്​ വ്യ​ക്ത​മ​ല്ല. ബോ​ട്ട്​ പ്ര​തി​ഷേ​ധ​ത്തി​ൽ ഇ​സ്രാ​യേ​ൽ അ​ധി​കൃ​ത​രു​ടെ പ്ര​തി​ക​ര​ണ​വും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

അ​തി​നി​ടെ, ഗ​സ്സ മു​ന​മ്പി​ൽ​നി​ന്ന്​ 28 ചെ​റു പീ​ര​ങ്കി​ക​ൾ ഇ​സ്രാ​യേ​ലി​ന്​ നേ​രെ തൊ​ടു​ത്തു​വി​ട്ട​താ​യി സൈ​ന്യം വ്യ​ക്ത​മാ​ക്കി. ഇ​വ​യി​ൽ അ​ധി​ക​വും നി​ർ​വീ​ര്യ​മാ​ക്കി​യ​തി​നാ​ൽ ആ​ർ​ക്കും പ​രി​​ക്കി​ല്ല. ക​ഴി​ഞ്ഞ ആ​ഴ​്​ച​ക​ളി​ലെ ര​ക്ത​രൂ​ക്ഷി​ത പോ​രാ​ട്ട​ങ്ങ​​ൾ​ക്കൊ​ടു​വി​ലാ​ണ്​ ഇ​പ്പോ​ൾ ബോ​ട്ട്​ പ്ര​തി​ഷേ​ധ​വു​മാ​യി ഫ​ല​സ്​​തീ​നി​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യ​ത്. മേ​യ്​ 14ന്​ ​ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ 61 ഫ​ല​സ്​​തീ​നി​ക​ൾ​ക്ക്​ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു.

യു.​എ​സ്​ എം​ബ​സി തെ​ൽഅ​വീ​വി​ൽ​നി​ന്ന്​ ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റ്റി​യ​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ സം​ഘ​ർ​ഷം മൂ​ർ​ച്ഛി​ച്ച​ത്. തു​ട​ർ​ന്ന്​ ചെ​റു​തും വ​ലു​തു​മാ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ഇ​തു​വ​രെ 121 ഫ​ല​സ്​​തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more