1 GBP =

ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം. ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം. ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം. ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ടാണ് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഗര്‍ഭിണിയും പതിനെട്ട് മാസം പ്രായമായ കുഞ്ഞുമടക്കം മൂന്ന് പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്.മരിച്ച മൂന്നാമത്തെയാള്‍ ഹമാസ് പ്രവര്‍ത്തകനാണ്.

ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണമെന്നാണ് ഇസ്രയേലിന്റെ വാദം. 150 ലധികം തവണ ഹമാസ് ആക്രമണം നടത്തിയെന്നാണ് സൈന്യം പറയുന്നത്. ആക്രമണത്തിന് ഇസ്രായേല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്കി. ഐക്യരാഷ്ട്രസഭയും ഈജിപ്തും ഫലസ്തീന്‍-ഇസ്രായേല്‍ അനുരഞ്ജനത്തിന് ശ്രമം നടത്തുമ്പോഴാണ് സംഘര്‍ഷം വീണ്ടും രൂക്ഷമായത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more