1 GBP = 103.79
breaking news

പുതിയ പ്രതിരോധ സെക്രട്ടറിയുടെ നിയമനം; കൺസർവേറ്റിവ് എം പിമാർ രണ്ടു തട്ടിൽ

പുതിയ പ്രതിരോധ സെക്രട്ടറിയുടെ നിയമനം; കൺസർവേറ്റിവ് എം പിമാർ രണ്ടു തട്ടിൽ

ബ്രിട്ടന്റെ പുതിയ പ്രതിരോധ സെക്രട്ടറിയായി മേയുടെ വിശ്വസ്തനും മന്ത്രിസഭയിലെ ചീഫ് വിപ്പുമായ ഗാവിന് വില്യംസണെ ഇന്നലെ നിയമിച്ചിരുന്നു. ലൈംഗികാരോപണത്തെത്തുടർന്ന് മൈക്കിൾ ഫാലൻ പ്രതിരോധ സെക്രട്ടറി പദവി രാജി വച്ചതിനെത്തുടർന്നാണ് പുതിയ നിയമനം. എന്നാൽ കൺസർവേറ്റിവ് പാർട്ടി എം പിമാരിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നും തന്നെയാണ് തെരേസ മെയ്ക്ക് നിയമനവുമായി ബന്ധപ്പെട്ട് എതിർപ്പ് നേരിടുന്നത്. നേരത്തെ കാമറൂൺ മന്ത്രിസഭയിലും സേവനമനുഷ്ടിച്ചുള്ള ഗാവിന്റെ നിയമനത്തിനെതിരെ ആരോപണമുയരുന്നത് മേയേ കടുത്ത സമ്മർദ്ദത്തിലാക്കുന്നുണ്ട്.

കൺസർവേറ്റിവ് എംപിമാർ ഗാവിന്റെ നിയമനത്തെ നിരാശാജനകമെന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് മേയുടെ അവസാനത്തെ വലിയ തെറ്റാകുമെന്ന് പറയാനും മടിക്കുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് നിയമനത്തിൽ ഗാവിന് ഒരു പങ്കുമില്ലെന്ന് പറയുന്നു, പ്രധാനമന്ത്രിയുടെ തീരുമാനം മാത്രമാണ് പുതിയ നിയമനമെന്നും. എന്തായാലും ഉരുണ്ടു കൂടിയ കാർമേഘങ്ങൾ ഉടനെങ്ങും അടങ്ങുന്ന ലക്ഷണമില്ലെന്ന് വേണം കരുതാൻ. സീനിയർ എംപി മാരിൽ പലരെയും തഴഞ്ഞു കൊണ്ടാണ് പുതിയ നിയമനമെന്നതും ശ്രദ്ധേയമാണ്. നേരത്തെ ബ്രിട്ടനിലെ ആദ്യ വനിതാ പ്രതിരോധ സെക്രട്ടറിയായി പെനിയെ നിയമിച്ചെക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more