1 GBP = 103.89

പൊലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവം: എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

പൊലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവം: എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച സംഭവത്തില്‍ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. എഡിജിപിയുടെ മകള്‍ എന്തിനാണ് അറസ്റ്റിനെ ഭയപ്പെടുന്നതെന്ന് കോടതി ചോദിച്ചു. കോടതിയുടെ ഭാഗത്തുനിന്ന് സംരക്ഷണം വേണ്ടയാളല്ല എഡിജിപിയുടെ മകളെന്നും കോടതി ചൂണ്ടിക്കാട്ടി. തനിക്കെതിരെ ഗവാസ്‌കര്‍ നല്‍കിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നിഗ്ധ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

അറസ്റ്റ് തടയണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. ഇത് പരിഗണിച്ചാണ് അറസ്റ്റ് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്. വാഹനത്തില്‍ നിന്ന് ഇറങ്ങി വന്നാണ് സ്‌നിഗ്ധ ഗവാസ്‌കറെ മര്‍ദിച്ചതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സ്‌നിഗ്ധയുടെ ആവശ്യം ഈ മാസം 12 ന് കോടതി പരിഗണിക്കും.

എഡിജിപിയുടെ മകള്‍ തന്നെ ഔദ്യോഗിക വാഹനത്തില്‍വച്ച് മര്‍ദിച്ചെന്ന് കാട്ടിയാണ് ഗവാസ്‌കര്‍ പരാതി നല്‍കിയിരിക്കുന്നത്. ഗവാസ്‌കറിന് മര്‍ദനമേറ്റെന്ന് മെഡിക്കല്‍ പരിശോധനയിലും തെളിഞ്ഞിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കൊണ്ടുള്ള മര്‍ദനത്തില്‍ കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സംഭവത്തില്‍ ഗവാസ്‌കറുടെ പരാതിയില്‍ സ്‌നിഗ്ധയെ പ്രതിചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതിന് പിന്നാലെ ഗവാസ്‌കര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് സ്‌നിഗ്ധയും പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തനിക്കെതിരായ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്‌കര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹര്‍ജിയില്‍ ഗവാസ്‌കറുടെ അറസ്റ്റ് ഹൈക്കോടതി ഈ മാസം 31 വരെ തടഞ്ഞിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more