1 GBP = 103.97

വിരമിക്കല്‍ പ്രഖ്യാപിച്ച് ഗംഭീര്‍; കളം വിടുന്നത് യഥാര്‍ഥ പ്രതിഭ

വിരമിക്കല്‍ പ്രഖ്യാപിച്ച് ഗംഭീര്‍; കളം വിടുന്നത് യഥാര്‍ഥ പ്രതിഭ

ദില്ലി: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഗൗതം ഗംഭീര്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിച്ചു. രണ്ടുകൊല്ലമായി ടീമിലിടം നേടാനാകാതെ വന്നതോടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐപിഎല്ലിലും ഫോം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

2016ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗംഭീറിന്റെ അവസാന അന്താരാഷ്ട്ര മത്സരം. 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും കളിച്ചിട്ടുള്ള ഗംഭീര്‍ പ്രതിഭയുടെ കാര്യത്തില്‍ സമകാലിക ബാറ്റ്‌സ്മാന്‍മാരേക്കാളും വളരെ മുകളിലായിരുന്നു. എന്നാല്‍ പിന്നാമ്പുറ രാഷ്ട്രീയക്കളികളില്‍ അകപ്പെട്ട് ടീമില്‍ ഉള്‍പ്പെടാതിരിക്കുകയായിരുന്നു.

ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി രണ്ടുതവണ കപ്പെടുത്ത ഗംഭീര്‍ ക്യാപ്റ്റന്‍സിയില്‍ തന്നെ വെല്ലാന്‍ ആരുമില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു. ഇന്ത്യ രണ്ടുതവണ ക്രിക്കറ്റ് ലോകകപ്പുകള്‍ നേടിയതിന് പിന്നിലും ഗൗതംഗംഭീറായിരുന്നു. എന്നാല്‍ അര്‍ഹിച്ച അംഗീകാരങ്ങള്‍ ഒരിക്കലും ലഭിച്ചിട്ടില്ല.

സച്ചിന്‍, സേവാഗ്, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവര്‍ മികച്ച ഫോമില്‍ കളിക്കുമ്പോഴാണ് ഗംഭീര്‍ ടീമില്‍ സ്ഥാനമുറപ്പിച്ചത് എന്ന വസ്തുത മാത്രം മതി പ്രതിഭയുടെ ആഴമറിയാന്‍. തുടക്കത്തില്‍ സച്ചിന്‍ മാറിനില്‍ക്കുന്ന സാഹചര്യങ്ങളിലെല്ലാം സേവാഗിനൊപ്പം ഓപ്പണിംഗിന് ഇറങ്ങി ഇന്ത്യയുടെ മികച്ച ഓപ്പണര്‍ എന്നനിലയില്‍ത്തന്നെ തുടരാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇടംകയ്യന്‍ ബാറ്റിംഗിന്റെ എല്ലാവിധ സൗന്ദര്യവും ആവാഹിച്ച ശൈലി അനേകം ആരാധകരെ സൃഷ്ടിച്ചു.

പ്രകോപനങ്ങളില്‍ തിരിച്ചും പ്രകോപിപ്പിച്ച്, ബാറ്റുകൊണ്ട് മറുപടി നല്‍കി കാണികളെ തികച്ചും ആവേശഭരിതരാക്കിയിട്ടുണ്ട് പലപ്പോഴും. ടീം ക്യാപ്റ്റന്‍മാരുടെ സ്ഥാപിത താത്പര്യങ്ങള്‍ പോലും വകവയ്ക്കാതെ കൃത്യമായ മറുപടി അപ്പപ്പോള്‍ കൊടുക്കാനും ഗംഭീര്‍ ശ്രദ്ധവച്ചു. അതുകൊണ്ടൊക്കെയും വേണ്ടിവിധത്തിലുള്ള വിരമിക്കല്‍ പോലും ലഭിക്കാതെ അദ്ദേഹം കളിക്കളത്തില്‍നിന്ന് വിടപറയുന്നുവെന്ന കാര്യം പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more