1 GBP = 103.95

ഡ്രോൺ ആക്രമണം; ഗാറ്റ്‌വിക്ക് എയർപോർട്ട് ഭാഗികമായി തുറന്നു; പരിമിതമായി മാത്രം വിമാനങ്ങൾക്ക് അനുമതി; ക്രിസ്തുമസ് അവധിയാഘോഷത്തിനെത്തിയ ആയിരക്കണക്കിന് ആൾക്കാർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

ഡ്രോൺ ആക്രമണം; ഗാറ്റ്‌വിക്ക് എയർപോർട്ട് ഭാഗികമായി തുറന്നു; പരിമിതമായി മാത്രം വിമാനങ്ങൾക്ക് അനുമതി; ക്രിസ്തുമസ് അവധിയാഘോഷത്തിനെത്തിയ ആയിരക്കണക്കിന് ആൾക്കാർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

ലണ്ടൻ: ഡ്രോൺ ആക്രമണ ഭീതിയെത്തുടർന്ന് അടച്ചിട്ട ഗാറ്റ്‌വിക്ക് വിമാനത്താവളം ഭാഗികമായി തുറന്നു. പരിമിതമായ വിമാനങ്ങൾക്കാണ് റൺവേ ഉപയോഗയോഗ്യമാക്കിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ഡ്രോൺ ആക്രമണ ഭീഷണി നേരിടാൻ പോലീസ് സൈന്യത്തിന്റെ സഹായവും തേടിയിരുന്നു. യുകെയിലെ തന്നെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമായ ഗാറ്റ്‌വിക്ക് എയർപോർട്ടിന്റെ പരിസരത്ത് തുടർച്ചയായി ഡ്രോണുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് വിമാനത്താവളം അടച്ചിട്ടത്. ആക്രമണ ഭീതിയെത്തുടർന്ന് ഏകദേശം 750 ഓളം വിമാനങ്ങളാണ് സർവീസ് നിറുത്തി വയ്ക്കുകയോ വഴി തിരിച്ച് വിടുകയോ ചെയ്തിട്ടുള്ളത്.

ഇരുപതോളം വിവിധ പോലീസ് യൂണിറ്റുകളും ആർമി സ്നിപ്പർ ട്രൂപ്പും നിരവധി ഹെലികോപ്റ്ററുകളും ഡ്രോൺ ആക്രമണ ഭീഷണി നേരിടാൻ സർവ്വ സന്നാഹവുമായെത്തിയിരുന്നു. അതേസമയം ഡ്രോണിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ സുരക്ഷാ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഏകദേശം മൂന്നര ലക്ഷത്തോളം യാത്രക്കാർക്കാണ് ഡ്രോൺ ഭീഷണിയെത്തുടർന്ന് യാത്രാക്ലേശം അനുഭവപ്പെട്ടത്. ഇന്ന് രാവിലെയോടെ റൺവേ തുറന്ന വിവരം ഈസി ജെറ്റ് വെബ്‌സൈറ്റിലൂടെ പുറത്ത് വിട്ടിരുന്നു. തുടർന്ന് ബ്രിട്ടീഷ് എയർവെയ്സും വാർത്ത സ്ഥിരീകരിച്ച് തങ്ങളുടെ സർവീസുകൾ പുനഃരാരംഭിക്കുന്ന വിവരം പുറത്ത് വിട്ടു.

വിമാനത്താവളം ഭാഗികമായി തുറന്നുവെങ്കിലും പതിനായിരക്കണക്കിന് ആളുകളാണ് എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നത്. ക്രിസ്തുമസ് അവധിയാഘോഷിക്കാൻ വിവിധയിടങ്ങളിൽ പോകേണ്ടവർ മൂന്ന് ദിവസമായി കുടുങ്ങിക്കിടക്കുകയാണ്. ഗാറ്റ്‌വിക്കിനും സമീപപ്രദേശങ്ങളിലുമുള്ള ഹോട്ടലുകൾ പൂർണ്ണമായും ബുക്ക് ആയതിനാൽ തന്നെ ആയിരക്കണക്കിന് പേരാണ് വിമാനത്താവളത്തിൽ കഴിച്ച് കൂട്ടിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more