1 GBP = 103.68

ഗസ്സ ആക്രമണം: ഇ​സ്രാ​യേ​ലി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി തു​ർ​ക്കി

ഗസ്സ ആക്രമണം: ഇ​സ്രാ​യേ​ലി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി തു​ർ​ക്കി

അ​ങ്കാ​റ: ഗ​സ്സ​യി​ൽ ഫ​ല​സ്​​തീ​ൻ പ്ര​​ക്ഷോ​ഭ​ക​ർ​ക്കു​നേ​രെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട ഇ​സ്രാ​യേ​ൽ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ ലോ​കം മ​ടി​ച്ചു​നി​ൽ​ക്കു​േ​മ്പാ​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധ നീ​ക്ക​ങ്ങ​ളു​മാ​യി തു​ർ​ക്കി. ഇ​സ്രാ​യേ​ൽ അം​ബാ​സ​ഡ​റോ​ടും ഇ​സ്​​തം​ബൂ​ളി​ലെ കോ​ൺ​സ​ൽ ജ​ന​റ​ലി​നോ​ടും​ രാ​ജ്യം​വി​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ തു​ർ​ക്കി ഇ​സ്രാ​യേ​ലി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും അം​ബാ​സ​ഡ​ർ​മാ​രെ തി​രി​ച്ചു​വി​ളി​ക്കു​ക​യും ചെ​യ്​​തു.
വാ​ഷി​ങ്​​ട​ൺ ഡി.​സി​യി​ലെ​യും തെ​ൽ​അ​വീ​വി​ലെ​യും അം​ബാ​സ​ഡ​ർ​മാ​രെ പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​യി തി​രി​ച്ചു​വി​ളി​ക്കു​ക​യാ​ണെ​ന്ന്​ തു​ർ​ക്കി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ബാ​കി​ർ ബോ​സ്​​ദാ​ഗ്​ ആ​ണ്​ അ​റി​യി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ഫ​ല​സ്​​തീ​നി​ക​ളോ​ട്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ തു​ർ​ക്കി രാ​ജ്യ​ത്ത്​ മൂ​ന്ന്​ ദി​വ​സ​ത്തെ ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച്​ ച​ർ​ച്ച​ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര​മാ​യി ​െഎ​ക്യ​രാ​ഷ്​​ട്ര പൊ​തു​സ​ഭ ചേ​ര​ണ​മെ​ന്ന്​ തു​ർ​ക്കി ആ​വ​ശ്യ​പ്പെ​ട്ട​താ​യി ബോ​സ്​​ദാ​ഗ്​ പ​റ​ഞ്ഞു. ഒാ​ർ​ഗ​നൈ​സേ​ഷ​ൻ ഒാ​ഫ്​ ഇ​സ്​​ലാ​മി​ക്​ കോ​ഒാ​പ​റേ​ഷ​ൻ യോ​ഗ​വും അ​ടി​യ​ന്ത​ര​മാ​യി ചേ​ര​ണ​മെ​ന്ന്​ തു​ർ​ക്കി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇൗ ​യോ​ഗം വെ​ള്ളി​യാ​ഴ്​​ച​യു​ണ്ടാ​വു​മെ​ന്നാ​ണ്​ സൂ​ച​ന.

തു​ർ​ക്കി​ക്ക്​ പി​ന്നാ​ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഇ​സ്രാ​യേ​ൽ അം​ബാ​സ​ഡ​റെ തി​രി​ച്ചു​വി​ളി​ച്ചി​ട്ടു​ണ്ട്. ഇ​സ്രാ​യേ​ലി​​​െൻറ വി​വേ​ച​ന​ര​ഹി​ത​മാ​യ ആ​ക്ര​മ​ണം ക​ണ​ക്കി​ലെ​ടു​ത്ത്​ അം​ബാ​സ​ഡ​ർ സി​സ എ​ൻ​ഗോം​ബാ​നെ​യെ അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചു​വി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ചു എ​ന്നാ​ണ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​​െൻറ പ്ര​സ്​​താ​വ​ന. പ്ര​കോ​പ​ന​മാ​യ രീ​തി​യി​ൽ യു.​എ​സ്​ എം​ബ​സി ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റ്റി​യ​തി​നെ​തി​രെ സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ ഏ​ർ​പ്പെ​​ട്ട​വ​ർ​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ സൈ​ന്യം ക​ന​ത്ത ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​സ്​​താ​വ​ന വ്യ​ക്​​ത​മാ​ക്കി.
എം​ബ​സി മാ​റ്റ​ൽ അ​ര​ങ്ങേ​റി​യ ഞാ​യ​റാ​ഴ്​​ച പ്ര​തി​ഷേ​ധ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത ഫ​ല​സ്​​തീ​നി​ക​ൾ​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ഞ്ഞ്​ അ​ട​ക്കം 60 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 2700 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more