1 GBP = 103.96

ഗസ്സ മുനമ്പിൽ പ്രതിഷേധം പുകയുന്നു ഒമ്പത്​ ഫലസ്​തീനികൾ കൊല്ലപ്പെട്ടു

ഗസ്സ മുനമ്പിൽ പ്രതിഷേധം പുകയുന്നു ഒമ്പത്​ ഫലസ്​തീനികൾ കൊല്ലപ്പെട്ടു

ഗ​സ്സ സി​റ്റി: അധിനിവേശം നടത്തിയ ഭൂമി തിരിച്ചുപിടിക്കാൻ ഗസ്സയിൽ ഫലസ്​തീനികൾ തുടരുന്ന മാർച്ചിൽ വെള്ളിയാഴ്​ച ഒമ്പതു മരണം കൂടി. 700ഒാളം പേർക്ക്​ പരിക്കേറ്റു. കഴിഞ്ഞയാഴ്​ച 30 പേർ കൊല്ലപ്പെട്ടത്​ രാജ്യാന്തര തലത്തിൽ കനത്ത പ്രതിഷേധത്തിനിടയാക്കിയതിനു പിറകെയാണ്​ വീണ്ടും ​​സമാധാനപരമായി പ്രതിഷേധിച്ചവരെ ഇസ്രായേൽ കുരുതി നടത്തിയത്​. 1,600ഒാളം പേർക്കാണ്​ അന്ന്​ പരിക്കേറ്റിരുന്നത്​.

2014ലെ ​ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ന​ട​ക്കു​ന്ന ഏറ്റവും വലിയ ര​ക്​​ത​രൂ​ഷി​ത ആ​ക്ര​മ​ണ​മാ​ണ്​ ഒരാഴ്​ചയിലേറെയായി തുടരുന്നത്​. അ​തി​ർ​ത്തി വേ​ലി​ക്ക​രി​കി​ൽ ഇ​സ്രാ​യേ​ലി സൈ​നി​ക​ർ​ക്കു​നേ​രെ​ ഫ​ല​സ്​​തീ​നി​ക​ൾ സംഘടിച്ചതാണ്​ ഇസ്രായേൽ പ്രകോപനമായി നിരത്തുന്നത്​. മാ​ർ​ച്ച്​ 30നാ​ണ്​ ആ​ദ്യം പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. പ്ര​തി​േ​ഷ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ്​ വെ​ടി​ക്കോ​പ്പു​ക​ളും റ​ബ​ർ ബു​ള്ള​റ്റു​ക​ളും പ്ര​യോ​ഗി​ച്ചു. പ്ര​ക്ഷോ​ഭ​ക​രു​ടെ പി​ന്നി​ൽ ഹ​മാ​സ്​ ആ​ണെ​ന്നും ആ​രോ​പി​ച്ചു.

1976ൽ ​സ്വ​ന്തം മ​ണ്ണി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​നു​ള്ള അ​വ​കാ​ശ​ത്തി​നാ​യി സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച ആ​റ്​ ഫ​ല​സ്​​തീ​നി​ക​ളെ ഇ​സ്രാ​യേ​ൽ വെ​ടി​വെ​ച്ചു ​െകാ​ല​പ്പെ​ടു​ത്തി​യ​തി​‍​െൻറ ഒാ​ർ​മ പു​തു​ക്ക​ലാ​യാ​ണ്​ മാ​ർ​ച്ച്​ 30ന്​ ​ഭൂ​മി​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. ന​ഖ്​​ബ ദി​ന​മാ​യ മേ​യ്​ ഒ​ന്നു​വ​രെ ഇ​സ്രാ​യേ​ൽ അ​തി​ർ​ത്തി​യി​ൽ കു​ടി​ൽ​കെ​ട്ടി സ​മ​രം തു​ട​രാ​നാ​ണ്​ ഇ​വ​രു​ടെ തീ​രു​മാ​നം. ഗ​സ്സ​യി​ൽ‌ സം​ഘ​ർ​ഷം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് യു.​എ​ൻ ​ര​ക്ഷ​ാസ​മി​തി​ സെ​ക്ര​ട്ട​റി ജ​ന​റ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ​ന​ൽ​കാ​ൻ യു.​എ​ൻ ത​യാ​റാ​ണെ​ന്നും യു.​എ​ൻ വ​ക്താ​വ് പ​റ​ഞ്ഞു.

2014 ഗ​സ്സ യു​ദ്ധ​ത്തി​നു​ശേ​ഷം അ​തി​ർ​ത്തി​യി​ൽ ഏ​റ്റ​വും രൂ​ക്ഷ​മാ​യ സം​ഘ​ർ​ഷ​മാ​ണ് നടക്കുന്നത്​. ഇ​ക്കാ​ര്യ​ത്തി​ൽ യു.​എ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് കു​വൈ​ത്തും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തെ യു.​എ​സും ബ്രി​ട്ട​നും അ​പ​ല​പി​ച്ചു. ഗ​സ്സ മു​ന​മ്പി​ൽ പു​തി​യ ക​ലാ​പ​ത്തി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഫ്രാ​ൻ​സും മു​ന്ന​റി​യി​പ്പു ന​ൽ​കി. 38 വ​ർ​ഷ​ത്തെ അ​ധി​നി​വേ​ശ​ത്തി​നു​ശേ​ഷം 2005ൽ ​ഇ​സ്രാ​യേ​ൽ സൈ​ന്യം പി​ൻ​വാ​ങ്ങി​യ ഗ​സ്സ​യി​ലാണ​്​ റാ​ലി​ക്കാ​യി ഫ​ല​സ്തീ​ൻ പൗ​ര​ന്മാ​ർ ഒ​ത്തു​ചേ​ർ​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more