1 GBP = 103.12

ലെസ്റ്ററിൽ ഗ്യാസ് പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും തകർന്നു; മൂന്ന് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; ഒരാളെ കാണ്മാനില്ല; പൊട്ടിത്തെറിയിൽ ആറോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു

ലെസ്റ്ററിൽ ഗ്യാസ് പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും തകർന്നു; മൂന്ന് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; ഒരാളെ കാണ്മാനില്ല; പൊട്ടിത്തെറിയിൽ ആറോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു

ലെസ്റ്റർ; ലെസ്റ്ററിലെ ബിർസ്റ്റാൾ പ്രദേശത്തെ അലിംഗ്ടൺ ഡ്രൈവിലെ സെമി ഡിറ്റാച്ചഡ് പ്രോപ്പർട്ടിയിലാണ് ശക്തിയേറിയ സ്ഫോടന ശബ്ദത്തോടെ ഗ്യാസ് പൊട്ടിത്തെറിച്ചത്. രാവിലെ ഏഴരയോടെ നടന്ന പൊട്ടിത്തെറിയിൽ വീട് പൂർണ്ണമായും തകർന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപ പ്രദേശത്തെ ആറോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പൊട്ടിത്തെറിയുടെ ശബ്ദത്തിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങിയ അയൽക്കാരാണ് വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരാളെ പുറത്തേക്കെടുത്തത്.

സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയ എമർജൻസി വിഭാഗം ഗുരുതരമായി പരിക്കേറ്റ ഒരാളെ എയർ ആംബുലൻസ് വഴി കൊവെൻട്രി ട്രാമ കെയർ യൂണിറ്റിൽ അടിയന്തിരമായി എത്തിച്ചു. പരിക്കേറ്റ മറ്റൊരാളെയും കൊണ്ട് എയർ ആംബുലൻസ് ബിർമിംഹാം ആശുപത്രിയിലും പരിക്കേറ്റ മൂന്നാമനെ ലെസ്റ്ററിലെ റോയൽ ഇൻഫെർമറിയിലും എത്തിച്ചു ചികിത്സ നൽകുന്നു.

പൊട്ടിത്തെറിയുടെ കാരണങ്ങൾ വ്യക്തമായിട്ടില്ല. പോലീസും ഫയർ വിഭാഗവും രക്ഷാപ്രവർത്തനങ്ങൾ നടത്തി വരുന്നു. അതിനിടെ ഒരാളെ കാണാനില്ലെന്ന വിവരവും ഭീതി പരത്തിയിട്ടുണ്ട്. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ ഈ പ്രദേശത്തെ വൈദ്യുതി, ഗ്യാസ് കണക്ഷനുകൾ വിച്ഛേദിച്ചിട്ടുണ്ട്. കൗൺസിൽ അധികൃതരും മറ്റും പ്രദേശവാസികൾക്കായി ബിർസാൽ വില്ലേജ് ഹാളിൽ താത്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊട്ടിത്തെറിയുടെ കാരണം സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പറയാറായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more