1 GBP = 103.12

ലെസ്റ്ററിൽ ഗ്യാരേജ് ചെറിയൊരു വീടാക്കി ദമ്പതികൾ; കൗൺസിലിനെ പറ്റിക്കാൻ ഗ്യാരേജ് വാതിലും മുന്നിൽ സ്ഥാപിച്ചു; കൗൺസിൽ അധികൃതർ കയ്യോടെ പൊക്കി കോടതിയിലെത്തിച്ചു

ലെസ്റ്ററിൽ ഗ്യാരേജ് ചെറിയൊരു വീടാക്കി ദമ്പതികൾ; കൗൺസിലിനെ പറ്റിക്കാൻ ഗ്യാരേജ് വാതിലും മുന്നിൽ സ്ഥാപിച്ചു; കൗൺസിൽ അധികൃതർ കയ്യോടെ പൊക്കി കോടതിയിലെത്തിച്ചു

ലെസ്റ്റർ: ലെസ്റ്ററിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി ഗ്യാരേജ് ചെറിയൊരു വീടാക്കിയ ദമ്പതികൾക്കാണ് കൗൺസിൽ അധികൃതർ കുരുക്ക് ഒരുക്കിയത്. ലെസ്റ്ററിലെ ബ്ലാബി ഡിസ്ട്രിക്ട് കൗൺസിലിന് കീഴിലുള്ള എൻഡെർബി പ്രദേശത്തുള്ള ഒരു വീടിന്റെ ഗ്യാരേജാണ് വീട്ടുടമകളായ ദമ്പതികൾ ചെറിയൊരു വീടാക്കി മാറ്റിയത്. 2007ലാണ് ദമ്പതികൾക്ക് വീടിനോട് ചേർന്നുള്ള ഗ്യാരേജ് പുതുക്കിപ്പണിയുന്നതിനും പാർക്കിങ് സൗകര്യമുണ്ടാക്കുന്നതിനും കൗൺസിൽ പ്ലാനിങ് പെർമിഷൻ നൽകിയത്.

എന്നാൽ ദമ്പതികളായ റീറ്റ ഹേർസല്ലയും ഹംദി അൽമസ്രിയും ചേർന്ന് കൗൺസിലിനെ കബളിപ്പിക്കുകയായിരുന്നു. ഗ്യാരേജ് ചെറിയൊരു വീടാക്കി മാറ്റിയ ദമ്പതികൾ അതിനു മുൻപിൽ ഒരു ഗ്യാരേജ് വാതിലും സ്ഥാപിച്ചു. എന്നാൽ പിന്നീട് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സംശയം തോന്നിയ കൗൺസിൽ അധികൃതർ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഗ്യാരേജ് എല്ലാ സൗകര്യങ്ങളോടും കൂടി ചെറിയൊരു വീടാക്കി മാറ്റിയതായി അധികൃതർ കണ്ടെത്തി. തുടർന്ന് നടപടികൾ സ്വീകരിച്ച് കോടതിയിലെത്തിക്കുകയായിരുന്നു.

ലെസ്റ്റർ മജിസ്‌ട്രേറ്റ് കോടതി ഇരുവർക്കും 770 പൗണ്ട് വീതം പിഴയും 1252 പൗണ്ട് കോടതി ചിലവും 77 പൗണ്ട് വിക്‌ടിം ഫീ ആയും വിധിച്ചു. കൂടാതെ ഗ്യാരേജ് പഴയപടി നിലനിറുത്തണമെന്നും കോടതി ഉത്തരവിട്ടു. ബ്ലാബി ഡിസ്ട്രിക്ട് കൗൺസിലറായ ഷെയ്‌ല സ്കോട്ട് ദമ്പതികൾ നടത്തിയ നിയമലംഘനത്തെ രൂക്ഷമായി വിമർശിച്ചു. കൗൺസിൽ നിയമങ്ങൾ തെറ്റിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഇതെന്നും അവർ കൂട്ടിച്ചെർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more