1 GBP =
breaking news

കാറിന് സൈഡ് നല്‍കിയില്ല; ഗണേഷ്‌കുമാര്‍ എം.എല്‍.എയും ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് യുവാവിന്റെ പരാതി

കാറിന് സൈഡ് നല്‍കിയില്ല; ഗണേഷ്‌കുമാര്‍ എം.എല്‍.എയും ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് യുവാവിന്റെ പരാതി

പത്തനാപുരം: കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെ ഗണേഷ് കുമാര്‍ എം.എല്‍.എയും ഡ്രൈവറും മര്‍ദ്ദിച്ചതായി പരാതി.

അഞ്ചല്‍ അഗസ്ത്യക്കോട് അമ്പലംമുക്കില്‍ പുലിയത്ത് വീട്ടില്‍ അനന്തകൃഷ്ണന്‍(22) എന്നയാളെയാണ് എം.എല്‍.എയും ഡ്രൈവറും ചേര്‍ന്ന് ആക്രമിച്ചത്. ഇയാളുടെ മാതാവിനെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. സംഭവത്തില്‍ എം.എല്‍.എയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

അഞ്ചലിനു സമീപത്തെ അഗസ്ത്യക്കോട് എന്ന സ്ഥലത്തായിരുന്നു സംഭവം. ശബരിഗിരിയിലെ മരണവീട് സന്ദര്‍ശിക്കാനെത്തിയ എംഎല്‍എയുടെ വാഹനത്തിന് യുവാവ് സൈഡ് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൈയേറ്റത്തില്‍ കലാശിച്ചത്.

മരണവീട്ടിലേക്ക് വന്ന എംഎല്‍എയുടെ വാഹനത്തിന് ഇതേ വീട്ടില്‍ നിന്ന് മടങ്ങിയ അനന്തകൃഷ്ണനും അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് ഗണേഷ് കുമാര്‍ കാറില്‍ നിന്നിറങ്ങി യുവാവിനെ മര്‍ദിക്കുകയായിരുന്നു. എംഎല്‍എയ്ക്ക് പിന്നാലെ ഡ്രൈവറും മര്‍ദ്ദിച്ചെന്നാണ് പരാതി. ദേഹോപദ്രവം ഏല്‍പ്പിച്ചതിനും വാഹനത്തിനു കേടു വരുത്തിയതിനുമാണ് എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തത്.

അതേസമയം യുവാവ് തന്നെയാണ് മര്‍ദിച്ചെന്നാണ് എം.എല്‍.എയുടെ ഡ്രൈവര്‍ പറയുന്നത്. ഇരുവരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.എല്‍എയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more